Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

‘ദൃശ്യം 3’ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം

കൊച്ചി: സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ‘ദൃശ്യം 3’ സിനിമയുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസ് പ്രൊഡക്ഷൻ ഹൗസിന് ഇനി യാതൊരു ബന്ധവുമില്ലെന്ന് ആമസോൺ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ദൃശ്യം 2 ഇറങ്ങിയപ്പോൾ മുതൽ കാത്തിരിക്കുന്നതാണ് മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’. എന്നാൽ റിലീസ് തീയതി മാറ്റിയിരുന്നു. ഏപ്രിൽ 2-ന് തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം പുതിയ പ്രഖ്യാപനമനുസരിച്ച് മെയ് […]
Read more

“ധുരന്ധർ പ്രതികാരം” ആഗോള ഗ്രോസ് 1500 കോടി; ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടിയിലേക്ക്

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് ആധിപത്യം തുടരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ചിത്രം എന്ന നേട്ടത്തിന് തൊട്ടരികിലാണ് “ധുരന്ധർ പ്രതികാരം”. റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാവുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ 961 കോടി രൂപയാണ്. മൂന്നാം വീക്കെൻഡ് പൂർത്തിയാവുമ്പോഴും ഇന്ത്യൻ […]
Read more

ധ്യാൻ ശ്രീനിവാസൻ ചിത്രം ” തേവർ ” ന്റെ ചിത്രീകരണം പൊള്ളാച്ചിയിൽ ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്,ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തേവർ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചി ശിങ്കനല്ലൂരിൽ ആരംഭിച്ചു. ഫാൻ്റസി,ഹ്യൂമർ, ത്രില്ലർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മംശ്രീമതി രജിതാ രാജൻ നിർവ്വഹിച്ചപ്പോൾ നിർമ്മാതാവ് രാജൻ മൊട്ടമ്മൽ ഫസ്റ്റ് ക്ലാപ്പടിച്ചു.തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, മൊട്ട രാജേന്ദ്രൻ, മൻസൂർ അലിഖാൻ, വയ്യാപുരി,ഐശ്വര്യ, പൂജ റാം,ഡാനി, ദേവൻ, സന്തോഷ് കീഴാറ്റൂർ,ഹരീഷ് കണാരൻ,നിർമ്മൽ പാലാഴി,സുനിൽ സുഖദ,ദിനേശ് പണിക്കർ,ജയരാജ് […]
Read more

സ്‌ട്രെസ് താങ്ങാനാവുന്നില്ല, ആത്മഹത്യയുടെ വക്കില്‍; പൊട്ടിക്കരഞ്ഞ് രേണു സുധി

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിലെ തര്‍ക്കങ്ങളും വെളിപ്പെടുത്തലുകളും. സുധിയുടെ മൂത്തമകന്‍ രാഹുല്‍ (കിച്ചു) നടത്തിയ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ, സുധിയുടെ ഭാര്യ രേണുവിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ബുള്ളിയിങ്ങിനും മറുപടിയുമായി പൊട്ടിക്കരഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. സോഷ്യല്‍ മീഡിയയിലെ റിയാക്ഷന്‍ വീഡിയോകളും കമന്റുകളും നല്‍കുന്ന മാനസിക സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നുമാണ് രേണു വീഡിയോയിലൂടെ പങ്കുവെച്ചത്. ഫേസ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. […]
Read more

പ്രേമത്തിന് എന്ത് കുഴപ്പം ? “വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് ” ട്രെയിലർ പുറത്ത്

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്യുന്ന “വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. തിരക്കഥ, സംഭാഷണം ഹിറ്റ് സംവിധായകൻ വിപിന്‍ ദാസ് എഴുതുന്നു. സൗഹൃദത്തിന്റെ തീവ്ര വികാരങ്ങളും നൊസ്റ്റാൾജിയയും അടങ്ങുന്ന ട്രെയ്‌ലർ ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്നുണ്ട്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, […]
Read more

‘മധുവിധു’ വിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് മെയ് 1 ന്

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു” വിലെ ആദ്യ ഗാനം പുറത്ത്. “മെല്ലവേ മെല്ലവേ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പൊൾ റിലീസ് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനും സിത്താര കൃഷ്ണകുമാറും ചേർന്നാണ് ഈ മനോഹരമായ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. 2026, മെയ് 1 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ […]
Read more

ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ മാർച്ച് 31 ന്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ മാർച്ച് 31 ന് റിലീസ് ചെയ്യും. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് , റോജിൻ തോമസ് എന്നിവർ ചേർന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് […]
Read more

വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ; “പ്ലൂട്ടോ” സെക്കൻഡ് ലുക്ക് പോസ്റ്റർ

​നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം ‘പ്ലൂട്ടോ’യുടെ ആകാംക്ഷയുണർത്തുന്ന രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. വിക്രമാദിത്യനും വേതാളവും എന്ന ഐതിഹ്യത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒരാൾ മറ്റൊരാളുടെ പുറത്തിരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ​ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും എന്ന സൂചനയാണ് പുതിയ പോസ്റ്ററും നൽകുന്നത്. ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. […]
Read more

​വിവാഹം കഴിഞ്ഞ് ഒരു മാസം; ക്ഷേത്രദർശനം നടത്തി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

അനന്തപുർ: തെന്നിന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ വിവാഹത്തിന് പിന്നാലെ ക്ഷേത്രദർശനം നടത്തി താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ആന്ധ്രപ്രദേശിലെ അനന്തപുരിലുള്ള ഭക്ത ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് വിവാഹത്തിന് ഒരു മാസം പിന്നിടുമ്പോൾ ഇരുവരും എത്തിയത്. പ്രിയതാരങ്ങളെ നേരിൽ കാണാനായി ക്ഷേത്രപരിസരത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ആരാധകരെ കൈവീശി അഭിവാദ്യം ചെയ്ത താരങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ​വിവാഹത്തിന് ഒരു മാസം തികയുന്ന വേളയിൽ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങൾ വിജയ് ദേവരകൊണ്ട […]
Read more

ഇവര്‍ ഭരിക്കാന്‍ വരരുത്; BJPക്ക് വോട്ട് ചെയ്യരുതെന്ന് രഞ്ജു രഞ്ജിമാര്‍

കൊച്ചി: ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പ്രമുഖ മേക്കപ്പ് ആര്‍ടിസ്റ്റും ട്രാന്‍സ്‌വുമണുമായ രഞ്ജു രഞ്ജിമാര്‍ രംഗത്ത്. മനുഷ്യന്റെ മനസ് കാണാന്‍ കഴിയാത്ത ഇത്തരം ആളുകള്‍ ഇവിടെ ഭരിക്കാന്‍ വരരുതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അവര്‍ പറയുന്നു. ”കേരളത്തിലെ വിവരം ഉള്ള ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റികളേ, ദയവു ചെയ്ത് നിങ്ങള്‍ എന്തിന്റെ പേരില്‍ ആണെങ്കിലും ഈ പാര്‍ട്ടിക്ക് നിങ്ങളുടെ വോട്ട് നല്‍കരുത്. നാളെ ഒരു പക്ഷെ എന്നെ ഇല്ലാണ്ടാക്കിയേക്കാം, എന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer