Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

വിജയ് ചിത്രം ‘ജനനായകൻ’ ജൂലൈ 24ന് റിലീസ്; യുകെയിൽ അൺകട്ട് പതിപ്പ് എത്തും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ വിജയിയുടെ അവസാന സിനിമയായ ‘ജനനായകൻ’ ജൂലൈ 24ന് തീയറ്ററുകളിലെത്തും. ഏഴ് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്. സെൻസർ ബോർഡ് ചിത്രത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കി ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. എന്നാൽ യുകെയിൽ സെൻസർ ബോർഡിന് സമർപ്പിച്ച അതേ പതിപ്പ് യാതൊരു മാറ്റവും കൂടാതെ പ്രദർശിപ്പിക്കുമെന്ന് വിതരണക്കാർ അറിയിച്ചു. യുകെയിലെ വിതരണക്കാരായ അഹിംസ എന്റർടെയ്ൻമെന്റ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 15+ റേറ്റിങ്ങോടെ ‘ജനനായകൻ’ അൺകട്ട് പതിപ്പായി ജൂലൈ 24 […]
Read more

മൈതാനാത്ത് മെസി, ​ഗ്യാലറിയിൽ മോഹൻലാൽ… ആവേശത്തോടെ ആരാധകർ

ഫുട്ബോൾ ലോകകപ്പ് വേദിയിൽ മലയാളികളുടെ സ്വന്തം മോഹൻലാലും. അർജന്റീനയും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള ആവേശകരമായ മത്സരം കാണാൻ സ്റ്റേഡിയത്തിലെ ഗാലറിയിൽ മോഹൻലാൽ എത്തിയത് ആരാധകർക്കിടയിലും വലിയ ആവേശമായി മാറി. നടനും സംവിധായകനുമായ ആര്യൻ ഗിരിജ വല്ലഭനാണ് മോഹൻലാൽ സ്റ്റേഡിയത്തിൽ ഇരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജേക്കബ് ബാബു പകർത്തിയ വിഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ‘ഒരു ഐക്കോണിക് കാഴ്ച. സ്വിറ്റ്‌സർലൻഡിനെതിരായ അർജന്റീനയുടെ മത്സരത്തിന് സാക്ഷിയാകാൻ ഗാലറിയിൽ ലാലേട്ടൻ. ഒരു ഇതിഹാസം മറ്റൊരു ഇതിഹാസത്തെ (മെസ്സി) കാണാൻ എത്തിയ […]
Read more

സംഗീത ചക്രവര്‍ത്തിനിവിട വാങ്ങി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ബെംഗളൂരു: ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിന് ശേഷം പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിക്ക് വിട ചൊല്ലി രാജ്യം. ജാനകിയുടെ മരണവിവരം കൊച്ചുമകൾ അപ്സരയാണ് അറിയിച്ചത്. വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലും വസതിയിലും എത്തി ആദരാഞ്ജലി അർപ്പിച്ചത്. രാവിലെ 8.30 മുതൽ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം നടക്കും. വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസിൽ സംസ്കാരം നടത്തും. 20 ഭാഷകളിലായി 20,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി ഇന്ത്യൻ […]
Read more

‘ജനനായകന്’ എ സർട്ടിഫിക്കറ്റ്; വിജയ് ചിത്രം ഉടൻ തിയേറ്ററുകളിൽ

വിജയ് നായകനായെത്തുന്ന പുതിയ ചിത്രം ‘ജനനായകൻ’ സെൻസറിങ് പൂർത്തിയാക്കി. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 13 കട്ടുകളോടെയാണ് സെൻസർ ബോർഡ് അനുമതി നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂലൈ 23 അല്ലെങ്കിൽ 24ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സെൻസറിങ് പൂർത്തിയായ സാഹചര്യത്തിൽ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ വിജയ് സിനിമാജീവിതത്തിലെ അവസാന ചിത്രമെന്ന പ്രത്യേകതയോടെയാണ് ശ്രദ്ധ നേടുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന […]
Read more

ചെക്ക് കേസുകളിൽ നടൻ രാജ്പാൽ യാദവിന് മൂന്ന് മാസം തടവ് ശിക്ഷ

ന്യൂഡൽഹി: വിവിധ ചെക്ക് കേസുകളിലായി ബോളിവുഡ് നടൻ രാജ്പാൽ യാദവിന് ഡൽഹി ഹൈക്കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ഏഴ് കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത്. വിചാരണക്കോടതിയുടെ വിധിക്കെതിരായ രാജ്പാൽ യാദവിന്റെ അപ്പീലുകൾ ഹൈക്കോടതി തള്ളി. കേസുകളിൽ പരാതിക്കാരന് നഷ്ടപരിഹാരമായി ഓരോ കേസിലും 1.05 കോടി രൂപ വീതം നൽകാനും കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട തുക നൽകാമെന്ന് പലതവണ ഉറപ്പ് നൽകിയിട്ടും അത് പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. രാജ്പാൽ യാദവിന്റെ സമീപനം സംശയകരമാണെന്നും കോടതി […]
Read more

അദ്ദേഹത്തിന് ചുറ്റും എപ്പോഴും ഒരു ഓറ ഉണ്ടായിരുന്നു; മോഹൻലാലിനെ കുറിച്ച് സെയ്ഫ് അലി ഖാൻ

ബോളിവുഡ് താരം സെയ്ഫ് അലിഖാൻ മോഹൻലാലിനെപ്പറ്റി പറഞ്ഞത് വൈറലായിരിക്കുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത് സെയ്ഫ് അലിഖാനും അക്ഷയ് കുമാറും അഭിനയിക്കുന്ന പുതിയ സിനിമയയായ ഹെയ്വാനിൽ മോ​ഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇതിൻ്റെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെയായിരുന്നു സെയ്ഫ് അലീഖാൻ്റെ മോഹൻലാലിനെപ്പറ്റിയുള്ള പരാമർശം. അ​ദ്ദേഹത്തെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും എപ്പോൾ കാണുമ്പോഴും അദ്ദേഹത്തിന് ചുറ്റും ഒരു ഓറ ഉണ്ടാകാറുണ്ടെന്നും സെയ്ഫ് അലിഖാൻ പറഞ്ഞു. ഇതാണ് തന്നെ അത്ഭുതപ്പെടുത്തുന്നത് എന്നുമായിരുന്നു സെയ്ഫ് അലിഖാന്റെ വാക്കുകൾ.
Read more

അമ്മയിലെ തമ്മിലടി; രാജിവെക്കാനൊരുങ്ങി അഡ്‌ഹോക്ക് കമ്മിറ്റി

കൊച്ചി: താരസംഘടനയായ അമ്മയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് അഡ്‌ഹോക്ക് കമ്മിറ്റി രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിയമപോരാട്ടത്തിന് പോകില്ലെന്നും കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ കമ്മിറ്റിയില്‍ നിന്ന് ഏറ്റെടുത്ത ചുമതലകളും രേഖകളും തിരികെ നല്‍കിയതായി അഡ്‌ഹോക്ക് കമ്മിറ്റി അറിയിച്ചു. സംഘടനയുടെ താക്കോലുകള്‍, വൈഫൈ പാസ്‌വേഡ്, ഇമെയില്‍ പാസ്‌വേഡ് തുടങ്ങിയവയും രേഖകളും അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് കൈമാറിയെന്നാണ് വിവരം. കോടതി ഇടപെടലില്‍ ജനറല്‍ ബോഡി അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ലെന്ന അഭിപ്രായമാണ് അഡ്‌ഹോക്ക് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കുള്ളത്. മുതിര്‍ന്ന […]
Read more

‘ഞാൻ രേവതി’ മെൽബൺ ഫിലിം ഫെസ്റ്റിവൽ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ

കൊച്ചി: ഓസ്ട്രേലിയയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ ചലച്ചിത്ര മേളയിലേക്ക്ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൻ്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡോക്യുമെൻ്ററി വിഭാഗത്തിൽ എട്ട് സിനിമകളാണ് മത്സരിക്കുന്നത്.ആർട്ട് ബുക്ക് സിനിമയാണ് ക്യൂറേറ്റ് ചെയ്യുന്നത്. 2026 ആഗസ്‌റ്റ് 13 മുതൽ 23 വരെ ഓസ്ട്രേലിയയിലെ മെൽബണിൽ വച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്. എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ […]
Read more

ഐ നോബഡി ജൂലൈ 9-ന്; ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമായ ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ […]
Read more

അമ്മയില്‍ നിന്ന് നടിമാരായ രേവതി, പത്മപ്രിയ എന്നിവര്‍ രാജിവെച്ചു .

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്ന് നടിമാരായ രേവതി, പത്മപ്രിയ എന്നിവര്‍ രാജിവെച്ചു . നേരത്തെ സംഘടനയ്്ക്ക് പുറത്തുപോയി സംസാരിച്ചിരുന്നെങ്കിലും രാജി നല്‍കിയിരുന്നില്ല. ഒരു ദശാബ്ദത്തിലേറെയായി ഉന്നയിച്ച ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്നും സംഘടനയില്‍ പുരുഷാധിപത്യമാണെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സംഘടനയില്‍ നടന്ന കൂട്ടരാജികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രം മാത്രമായിരുന്നുവെന്നും, പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ അധികാര ഭ്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിന്റെ മുഖങ്ങള്‍ മാറും. രീതികള്‍ മാറും. എന്നാല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer