Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

രാജ്യദ്രോഹികളെ സപ്പോർട്ട് ചെയ്യുന്നു; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം

കൊച്ചി: ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടികളിൽ പ്രതിഷേധം അറിയിച്ച വിസ്മയ മോഹൻലാലിനെതിരെ വ്യാപക സൈബർ ആക്രമണം. വിസ്മയക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി-സംഘപരിവാർ അനുകൂല സാമൂഹികമാധ്യമ അക്കൗണ്ടുകൾ രംഗത്തെത്തി. പ്രതിഷേധിക്കുന്ന പൗരന്മാരോട് രാജ്യം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന ചോദ്യവുമായി വിസ്മയ കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു. അഭിനയരംഗത്ത് ആദ്യചുവടുകൾ ഉറപ്പിക്കുന്നതിന് മുമ്പേ രാഷ്ട്രീയ പ്രസ്താവനകളിലേക്ക് ചാടുന്നത് നല്ലതിനാണോ എന്ന് ചോദിക്കുന്നവരുണ്ട്. കേരളത്തിൽ പി.എസ്.സി. പരീക്ഷാ അട്ടിമറിക്കെതിരെ ഉദ്യോഗാർഥികൾ മുട്ടിലിഴഞ്ഞപ്പോഴും മണ്ണുവാരി […]
Read more

സസ്പെൻസ് ഒരുക്കി “ഉന്മാദം” ഷാഹികബീർ_കുഞ്ചാക്കോ കോംബിനേഷൻ വീണ്ടും

പോലീസ് കഥാപാത്രങ്ങളിലൂടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളുടെ കഥകൾ പറഞ്ഞ ഷാഹി കബീറിൻ്റെ ഏറ്റവും പുതിയ ചിത്രം “ഉന്മാദ” ത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് .വീണ്ടും ഒരു കുഞ്ചാക്കോ _ ഷാഹി കോംമ്പിനേഷനിൻ്റെ ത്രില്ലിൽ ആണ് പ്രേക്ഷകർ. കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷങ്ങളിൽ എത്തുന്നത്.എഡിറ്റർമാരിൽ ഒരാളായ”കിരൺദാസ്” ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ജൂലൈ 31-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നിർമ്മാണം പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മങ്ങാട്ട് പഥകും അഭിഷേക് പഥകും ചേർന്നാണ്. സിദ്ദിഖ്, സുധീഷ്, […]
Read more

സിജെപിയെ പിന്തുണച്ച് മലയാളി താരങ്ങൾ

ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രക്ഷേപത്തിനെ പിന്തുണച്ചുകൊണ്ട് നടൻ മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാലിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. “സ്വന്തം ശബ്ദം ഉയർത്തുന്ന പൗരന്മാർക്ക് സംവാദത്തിന് പകരം അതിരുകടന്ന ബലപ്രയോഗമാണ് മറുപടിയാകുന്നതെങ്കിൽ, നാം എല്ലാവരും ഒന്ന് നിർത്തി ചിന്തിക്കണം — നാം എങ്ങനെയുള്ള ജനാധിപത്യമായാണ് മാറിക്കൊണ്ടിരിക്കുന്നത്?”…ഇങ്ങനെ തുടങ്ങുന്നതാണ് ഇസ്റ്റാഗ്രാം പോസ്റ്റ്. സമരത്തെ പിന്തുണച്ച് മലയാളത്തിൻ്റെ മുൻനിര താരങ്ങൾ എല്ലാം എത്തിയിട്ടുണ്ട്.നടൻ ടോവിനോയും യുവാക്കളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. നടി പാർവതി തിരുവോത്ത് […]
Read more

സ്വന്തം പൗരന്മാരോട് പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ? സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാൽ

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടൻ മോഹൻലാലിന്‍റെ മകൾ വിസ്മയ മോഹൻലാൽ. വില്‍ മേക്ക് ഇറ്റ് എസ്‌കെ എന്ന പേജില്‍ പങ്കുവച്ച കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടായിരുന്നു വിസ്മയ സമരത്തിന് പിന്തുണയറിയിച്ചത്. ജനാധിപത്യ രാജ്യം പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയാണോ എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. ഇന്നിത് ചോദ്യം ചെയ്തില്ലെങ്കില്‍ നാളെ നിങ്ങള്‍ക്കും ഈ അവസ്ഥയുണ്ടാകുമെന്ന […]
Read more

കുറ്റാരോപിതരുടെ പേര് ശ്വേത തുറന്ന് പറയണം: നടി മാലാ പാർവതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന പേരുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി. താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് എന്ന നിലയിൽ ഇക്കാര്യം വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ശ്വേത മേനോന് ഉണ്ടെന്ന് മാലാ പാർവതി പറഞ്ഞു. സാമൂഹ്യമാധ്യമത്തിലൂടെയാണ് മാലാ പാർവതി പ്രതികരിച്ചത്. പേരുകൾ വ്യക്തമാക്കാത്തത് അനാവശ്യ സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇടയാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ‘പവർ ഗ്രൂപ്പിനെതിരെയാണ്’ തന്റെ പോരാട്ടമെന്നും, കുറ്റാരോപിതർ ‘അമ്മ’യുടെ നേതൃത്വത്തിലേക്ക് വരില്ലെന്നും ശ്വേത മേനോൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് […]
Read more

പിഷാരടി ഉൾപ്പെടെ അംഗീകരിച്ച അഴിമതി ആരോപണം ചർച്ചയാവുന്നില്ല: ശ്വേത മേനോൻ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളിൽ വീണ്ടും പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവരാണ് തനിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്താൻ സംഘടനയിലെ ചിലരെ ഉപയോഗിക്കുന്നതെന്ന് ശ്വേത ആരോപിച്ചു. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്വേത നിലപാട് വ്യക്തമാക്കിയത്. പരസ്യപ്രതികരണങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനാലാണ് വിശദീകരണം നൽകുന്നതെന്ന് അവർ പറഞ്ഞു. തന്റെ പോരാട്ടം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ‘പവർ ഗ്രൂപ്പിനെതിരെയാണ്’ എന്ന് ശ്വേത വ്യക്തമാക്കി. കഴിഞ്ഞ […]
Read more

സീതയാകാൻ ചിന്തകളിൽ പോലും ശുദ്ധി നിലനിർത്തി; വെളിപ്പെടുത്തലുമായി സായ് പല്ലവി

ബോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണ’ത്തിൽ സീതയായി വേഷമിടുന്നതിനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ താരം സായ് പല്ലവി. ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്ന് നടി പറയുന്നു. ന്യൂഡൽഹിയിൽ വച്ച് നടന്ന‘പ്രഥം സങ്കൽപ്’ വേദിയിലാണ് താരം മനസ്സ് തുറന്നത്. ‘ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നിൽ തങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു വലിയ അണിയറപ്രവർത്തകരുണ്ട്. സീതാ […]
Read more

സിനിമാ പ്രേമികൾക്ക് ആഘോഷിക്കാം; OTTയിലെ പുതിയ റിലീസുകൾ

വൈവിധ്യങ്ങളായ ആറ് സിനിമകളാണ് ഇന്നലെ ഒടിടിയിൽ എത്തിയിരിക്കുന്നത്. കുടുംബ ചിത്രങ്ങൾ, റൊമാന്റിക് ഡ്രാമകൾ, ഡാർക്ക് ഫാന്റസി കൊറിയൻ പരമ്പരകൾ, ത്രില്ലറുകൾ എന്നിങ്ങനെ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ സാധിക്കുന്ന 6 പുതിയ സിനിമകളും ഷോകളുമാണ് ജൂലൈ 17 മുതൽ നെറ്റ്ഫ്ലിക്സ്, ജിയോ ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത തെലുങ്ക് കുടുംബ ചിത്രം. സാമന്ത റൂത്ത് പ്രഭുവാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളിലും തന്റെ കുടുംബത്തെ ഒന്നിപ്പിച്ചു നിർത്താൻ പോരാടുന്ന […]
Read more

സ്വകാര്യ അവാർഡുകളുടെ പേരിൽ അന്തരിച്ച പ്രതിഭകളെ അപമാനിക്കരുത്; സാംസ്കാരിക മന്ത്രിക്ക് നിവേദനം

അന്തരിച്ച ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ പേരിൽ സ്വകാര്യ സങ്കടനകൾ നടത്തിവരുന്ന അവാർഡ് പരിപാടികൾ നിയന്ത്രിക്കാൻ സാംസ്കാരിക വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന് നിവേദനം സമർപ്പിച്ച് മുതിർന്ന മാധ്യമ പ്രവർത്തകനും സിനിമ പി ആർ ഒ യുമായ പി.ആർ സുമേരൻ. ചലച്ചിത്ര രംഗത്തെ അവാർഡിന് പിന്നിലെ കള്ള കളികൾ ചൂണ്ടിക്കാട്ടിയാണ് പരാതി നല്കായിരിക്കുന്നത്. ലോകം ആദരിക്കുന്ന മഹാ പ്രതിഭകളായ ചല ച്ചിത്ര പ്രമുഖരെ അപമാനിക്കുന്ന സ്വകാര്യ അവാർഡ് പരിപാടി നിയന്ത്രിക്കണമെന്നു […]
Read more

വിജയ് ചിത്രം ‘ജനനായകൻ’ 23ന് തിയറ്ററുകളിൽ; കേരളത്തിലെ ആദ്യ പ്രദർശനം രാവിലെ 6 മണിക്ക്

ചെന്നൈ: ഏറെ കാത്തിരിപ്പുകൾക്ക് ശേഷം വിജയ് നായകനായ ചിത്രം ‘ജനനായകൻ’ തിയറ്ററുകളിലേക്ക് എത്തുന്നു. റിലീസ് വൈകിയ ചിത്രത്തിന്റെ ആദ്യ പ്രദർശനം ജനുവരി 23ന് കേരളത്തിൽ രാവിലെ 6 മണിക്ക് ആരംഭിക്കുമെന്ന് വിതരണക്കാർ അറിയിച്ചു. പൊങ്കൽ റിലീസായി ജനുവരി 9ന് ചിത്രം പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. ആരാധകരുടെ ആറ് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് എസ്എസ്ആർ എന്റർടെയിൻമെന്റ്സാണ്. നേരത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer