സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്‍ ഷാഹിറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നേരത്തെ വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് സംഘടിപ്പിക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിക്കാതെ ഹര്‍ജി തള്ളുകയായിരുന്നു.
Read more

11 വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ തമിഴിലേക്ക്; ആദ്യ വെബ്‌സീരീസ് വരുന്നു

11 വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ വീണ്ടും തിമഴ് സിനിമാ രംഗത്തേക്കെത്തുന്നു. സോണി ലിവ് ഒരുക്കുന്ന ‘ദി മദ്രാസ് മിസ്റ്ററി: ഫാള്‍ ഓഫ് എ സൂപ്പര്‍ സ്റ്റാര്‍’ എന്ന വെബ് സീരീസിലൂടെയാണ് നസ്രിയ വീണ്ടും തമിഴകത്തേക്കെത്തുന്നത്. വെബ്‌സീരീസ് രംഗത്തേക്കുള്ള നസ്രിയയുടെ ആദ്യ ചുവടുവെപ്പുകൂടിയാണിത്. സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന സീരീസില്‍ നാട്ടി, ശാന്തനു ഭാഗ്യരാജ്, നാസര്‍, വൈജി മഹേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സീരീസിലെ നസ്രിയയുടെ ഫസ്റ്റ് ലുക്ക് സോണി ലിവ് പുറത്തുവിട്ടു. 1940-കളുടെ പശ്ചാത്തലത്തിലാണ് ഈ വെബ്‌സീരീസ് […]
Read more

‘ലോക’യ്ക്കുവേണ്ടി ദുൽഖർ സൽമാന്റെ തമിഴ് ചിത്രത്തിന്റെ റിലീസ് നീട്ടി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തമിഴ് ചിത്രം ‘കാന്ത’യുടെ റിലീസ് നീട്ടി. ദുല്‍ഖര്‍ സല്‍മാന്റെ വേയ്‌ഫെറര്‍ ഫിലിംസ് നിര്‍മിച്ച കല്യാണി പ്രിയദര്‍ശന്‍ ചിത്രം ‘ലോക്: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യുടെ ബോക്‌സ് ഓഫീസ് കുതിപ്പ് തുടരാനുള്ള സാഹചര്യം നിലനിര്‍ത്താന്‍ വേണ്ടിയാണ് റിലീസ് നീട്ടുന്നതെന്ന് സംവിധായകന്‍ സെല്‍വമണി ശെല്‍വരാജ്, നായകനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍, നിര്‍മാണത്തില്‍ പങ്കാളിയായ റാണ ദഗ്ഗുബാട്ടി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് പുറത്തുവിടും. ‘ടീസര്‍ പുറത്തിറങ്ങിയതുമുതല്‍ നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം ഞങ്ങളെ സ്പര്‍ശിച്ചു. […]
Read more

സുന്ദരി സുന്ദരി’; രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം പീറ്ററിലെ ആദ്യ ഗാനം പുറത്ത്

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് നിര്‍മിക്കുന്ന ‘പീറ്റര്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. ‘സുന്ദരി സുന്ദരി’ എന്ന വരികളോടെ റിലീസ് ചെയ്ത ആദ്യ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് കപില്‍ കപിലന്‍, സംഗീത ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ്. സിജു തുറവൂര്‍ ആണ് മലയാളം ഗാനത്തിന്റെ വരികള്‍ രചിച്ചത്. ഋത്വിക് മുരളീധര്‍ ആണ് ഗാനത്തിന് […]
Read more

ലോക’യില്‍ ശ്രദ്ധേയമായ വേഷത്തില്‍ ബിബിന്‍ പെരുമ്പിള്ളി; കാരക്ടര്‍ റോളുകളില്‍ തിളങ്ങി താരം

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച ‘ലോക’ മഹാവിജയം നേടി മുന്നേറുമ്പോള്‍ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനാവുകയാണ് നടന്‍ ബിബിന്‍ പെരുമ്പിള്ളി. വേഫേറര്‍ ഫിലിംസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കൂടിയായ ബിബിന്‍, മലയാള സിനിമയില്‍ മികച്ച കാരക്ടര്‍ വേഷങ്ങളിലൂടെ ഇപ്പോള്‍ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. ‘ലോക’യില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ബിബിന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രമായെത്തുന്ന സാന്‍ഡി അവതരിപ്പിക്കുന്ന നാച്ചിയപ്പ ഗൗഡയുടെ വലം കൈയായി, ഏറെ വിശ്വസനീയമായ രീതിയിലാണ് ബിബിന്‍ […]
Read more

വിജയ് സേതുപതി- പുരി ജഗനാഥ് പാന്‍ ഇന്ത്യന്‍ ചിത്രം; സംയുക്ത മേനോന്റെ ജന്മദിന സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഇപ്പോള്‍ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന സംയുക്ത മേനോന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. സംയുക്തയുടെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിര്‍മ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൌറും ഒപ്പം ജെ ബി മോഷന്‍ പിക്‌ചേഴ്‌സ് […]
Read more

ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാര്‍ട്ടിയുടെ പൂജ ചോറ്റാനിക്കരയില്‍ നടന്നു

അഭിലാഷ് പിള്ള വേള്‍ഡ് ഓഫ് സിനിമാസ്, ടെക്‌സാസ് ഫിലിം ഫാക്ടറി, എവര്‍ സ്റ്റാര്‍ ഇന്ത്യന്‍ എന്നീ കമ്പനികള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം പാബ്ലോ പാര്‍ട്ടിയുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ നടന്നു. ഉര്‍വശി, ശ്രീനിവാസന്‍, മുകേഷ്,സിദ്ദിഖ്, സൈജു കുറുപ്പ്, ബോബി കുര്യന്‍,റോണി ഡേവിഡ്,അപര്‍ണ ദാസ്, തേജാ ലക്ഷ്മി, സിജാ റോസ്,അനന്യ, മിത്ര കുര്യന്‍, മീനാക്ഷി രവീന്ദ്രന്‍ഷഹീന്‍ സിദ്ധിഖ്,സുധീര്‍,സുമേഷ് ചന്ദ്രന്‍,ശിവ അജയന്‍,മനോജ് ഗംഗാധരന്‍ ,ശരണ്യ,റോഷ്ന ആന്‍ റോയ് സംവിധായകരായ എം. മോഹനന്‍, അരുണ്‍ ഗോപി, വിഷ്ണു ശശി […]
Read more

പാര്‍വതി തിരുവവോത്തും വിജയരാഘവനും ഒന്നിക്കുന്ന ചിത്രം ‘ പ്രഥമ ദൃഷ്ട്യാ കുറ്റക്കാറിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

പാര്‍വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം ‘ പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ ‘ ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രാവിലെ 11 മണി കഴിഞ്ഞ് 11 മിനിറ്റ്11 സെക്കന്‍ഡ് ഉള്ളപ്പോഴാണ് 11 ഐക്കണ്‍സ് പോസ്റ്റര്‍ റിലീസ് ചെയ്തത്. മലയാള സിനിമാ നിര്‍മാണ രംഗത്തേക്ക് ഒരു പുതിയ ബാനര്‍ കൂടി എത്തുകയാണ്. ബാനറിന്റെ പേരിലെ പുതുമ പോലെ തന്നെ വ്യത്യസ്തതയാര്‍ന്ന ചിത്രമായിരിക്കും ‘പ്രഥമ […]
Read more

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഓണാശംസകളുമായി കഥകളി വേഷത്തിലെത്തി ‘ആശാൻ’

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഓണാശംസകളുമായി കഥകളി വേഷത്തിലെത്തി ‘ആശാൻ’. ഗപ്പി സിനിമാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ആശാൻ’ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ഇന്ദ്രൻസിന്‍റെ കഥകളി വേഷത്തിലുള്ള വീഡിയോയാണ് ടൈംസ് സ്ക്വയറിൽ അമേരിക്കൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സിനിമയുടെ അണിയറപ്രവർ‍ത്തകർ അവതരിപ്പിച്ചത്. അമേരിക്കൻ മലയാളികൾ ആവേശപൂർവ്വമാണ് ഈ വീഡിയോ ഏറ്റെടുത്തത്. സൂപ്പർ ഹിറ്റായ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ആശാൻ’, ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോള്‍ ജോര്‍ജ്ജ് […]
Read more

ദുൽഖറിന്റെ നായികയാകാൻ പൂജ ഹെഗ്‌ഡെ; DQ41 ഉടൻ

ദുൽഖറിനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം DQ41 ചിത്രത്തിൽ നായിക പൂജ ഹെഗ്‌ഡെ. SLV സിനിമാസ് പുറത്തു വിട്ട വെൽക്കം വീഡിയോയിലൂടെ ആണ് പൂജ ഹെഗ്‌ഡെ ആണ് നായിക എന്ന വിവരം അറിയിച്ചത്. SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ് . SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങോടെ ആരംഭിച്ച ചിത്രത്തിൻ്റെ ആദ്യ ക്ലാപ്പ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.