സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’ ; നായിക പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന “കില്ലർ” എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രീതിയുടെ ജന്മദിനം പ്രമാണിച്ച് ആണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ […]
Read more

ശോക മൂകം; “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” യിലെ “ബോയ്സ് ആന്തം” പുറത്ത്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ബോക്സ് ഓഫീസിൽ മഹാ വിജയം കുറിച്ച് മുന്നേറുകയാണ്. ഓണം റിലീസുകളിൽ ഏറ്റവും മുന്നിലുള്ള ചിത്രം ഇപ്പൊൾ 503 സ്ക്രീനുകളില് ആണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകർക്കുള്ള ഓണം സമ്മാനമായി ചിത്രത്തിലെ “ശോക മൂകം” എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ബോയ്സ് ആന്തം എന്ന വിശേഷണത്തോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജെ കെ ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് […]
Read more

ഒ.ടി.ടി അടക്കി ഭരിച്ച് വിചിത്രമായ ഗ്യാങ്

യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കി കൃഷാന്ത് സംവിധാനം ചെയ്ത ഒരുക്കിയ ഡാർക്ക് കോമഡിയാണ് 4.5 ഗ്യാങ് എന്ന വെബ് സീരിസ്. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ച മലയാളം ഒറിജിനൽ സീരിസ് എല്ലാത്തരം പ്രേക്ഷകരെയും ഒരേപോലെ. തിരുവനന്തപുരത്തിന്റെ ചാഞ്ചാട്ടം നിറയുന്ന ലോകത്തു നിന്നാണ് കഥ തുടങ്ങുന്നത്. ഒരു ചേരിയിൽ ജീവിക്കുന്ന നാല് യുവാക്കളും ഒരു കുള്ളനും . ജീവിതത്തിൽ ഒന്നുമല്ലാത്തവർ എന്ന തിരിച്ചറിയലിൽ മാത്രം ഒതുങ്ങിക്കൂടി ജീവിച്ചു മടുത്തവർ, മറ്റുള്ളവരിൽ നിന്നുള്ള ബഹുമാനം ലഭിക്കാൻ അവർ ഒരുക്കിയ പദ്ധതിയായിരുന്നു നാട്ടിലെ […]
Read more

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘സാമ്രാജ്യം’; സെപ്റ്റംബർ 19 ന് റീ റിലീസ്

ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വൻ വിജയം നേടിയ സാമ്രാജ്യം എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ എത്തുന്നു. സെപ്റ്റർ പത്തൊമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ ചിത്രമെന്നതിനു പുറമേ അക്കാലത്തെ ഏറ്റം മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും നേടുകയുണ്ടായി. ചിത്രത്തിൻ്റെ അവതരണഭംഗിയുടെ മികവ് സാമ്രാജ്യം സിനിമയെ മലയാളത്തിനു പുറത്ത് വിവിധ ദക്ഷിണേന്ത്യൻ […]
Read more

“കൊഞ്ചം ഹെൽപ്പ് പണ്ണുങ്കോ “; ‘തലവര’യുടെ സക്സസ് ടീസർ പുറത്ത്; ചിത്രം തിയേറ്ററുകളിൽ വിജയകരമായ രണ്ടാം വാരം

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന അർജുൻ അശോകൻ ചിത്രം ‘തലവര’ തിയേറ്ററുകള്‍തോറും മികച്ച അഭിപ്രായം നേടിക്കൊണ്ട് രണ്ടാം വാരം മുന്നേറുമ്പോൾ സിനിമയുടെ സക്സസ് ടീസർ പുറത്തിറക്കി അണിയറ പ്രവർത്തകർ. പ്രായഭേദമന്യേ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസ് ദിനം മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ ചർച്ചയായിരിക്കുന്ന വേഷമായിരിക്കുകയാണ് ‘തലവര’യിലെ ജ്യോതിഷ് എന്നാണ് പ്രേക്ഷകാഭിപ്രായം. ചിത്രത്തിലെ നായകനും നായികയുമായുള്ള രസകരമായ സംഭാഷണങ്ങളാണ് ടീസറിലുള്ളത്. പാലക്കാടിന്‍റെ […]
Read more

‘ആശ’ സെറ്റിൽ ഓണം ആഘോഷിച്ച് ഉർവശിയും ജോജുവും അണിയറപ്രവർത്തകരും; ചിത്രങ്ങൾ വൈറൽ

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ സിനിമയുടെ സെറ്റിൽ ഓണം ആഘോഷിച്ച് സിനിമയുടെ അണിയറപ്രവർത്തകർ. ഉർവശിയും ജോജുവും അടക്കമുള്ള താരങ്ങളും മറ്റ് അണിയറപ്രവർത്തകരും ചേർന്നുള്ള ഓണാഘോഷത്തിന്‍റേയും ഓണസദ്യയുടേയുമൊക്കെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, ‘പണി’ ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക […]
Read more

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച സൂപ്പര്‍ വുമണ്‍ ചിത്രം’ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ആഗോള ഗ്രോസ് 101 കോടി

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ ചരിത്രം വിജയം. 7 ദിവസം കൊണ്ട് 101 കോടിയാണ് ചിത്രം നേടിയ ആഗോള കലക്ഷന്‍. തെന്നിന്ത്യയില്‍ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് ഇതിലൂടെ ‘ലോക’ സ്വന്തമാക്കിയത്. തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ഇതിലൂടെ പുതിയ ചരിത്രമാണ് ഈ ചിത്രം സൃഷ്ടിച്ചത്. കേരളത്തിന് അകത്തും പുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ […]
Read more

രവീന്ദ്ര നീ എവിടെ ഒടിടി യിലേക്ക്

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. അനൂപ് മേനോന്‍, ഷീലു എബ്രഹാം, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്ത രവീന്ദ്രാ നീ എവിടെ എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. ജൂലൈ 18 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒന്നര മാസത്തിന് ഇപ്പുറമാണ് ഒടിടി റിലീസ്. സൈന പ്ലേയിലൂടെയാണ് എത്തിയിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയുമായി എത്തിയ ചിത്രമാണ് രവീന്ദ്രാ നീ എവിടെ?. അനൂപ് […]
Read more

ധ്യാന്‍ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’ സെപ്റ്റംബര്‍ 19ന് തിയേറ്ററുകളിലേക്ക്

ധ്യാന്‍ ശ്രീനിവാസനും ലുക്മാന്‍ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വള സെപ്റ്റംബര്‍ 19ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുന്‍നിര്‍ത്തി ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതും രസകരവുമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദാണ് ‘വള’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം […]
Read more

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ നായികയാകാന്‍ അവസരം

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകള്‍ ഏറ്റുവാങ്ങി ബോക്‌സോഫിസില്‍ തരംഗമായി മാറിയ ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫിന്റെ സംവിധാനത്തില്‍ പുതിയ ചിത്രം അണിയറയില്‍ തയ്യാറാകുകയാണ്. ഇ ഫോര്‍ എന്റെര്‍റ്റൈന്മെന്റ്‌സാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. പ്രസ്തുത ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പുതുമുഖങ്ങള്‍ക്കാണ് അവസരം. പതിനെട്ടിനും ഇരുപത്തി മൂന്നിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് നായികാ കഥാപാത്രത്തിലേക്കുള്ള ഓഡിഷനു വേണ്ടി അപേക്ഷിക്കാം. മലബാര്‍ മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്ന കുഞ്ചാക്കോ ബോബന്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.