സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

‘എം.വി. കൈരളി ദി എൻഡ്യൂറിംഗ് മിസ്റ്ററി’; 45 വർഷം പഴക്കമുള്ള ദുരൂഹത

കേരളത്തിന്റെ ആധുനിക നാവിക ചരിത്രത്തിലെ എക്കാലത്തേയും വലിയ നിഗൂഢതയായ എം.വി കൈരളി കപ്പൽ തിരോധനത്തെ ആസ്‍പദമാക്കി സിനിമയൊരുങ്ങുന്നു. “എം.വി. കൈരളി ദി എൻഡ്യൂറിംഗ് മിസ്റ്ററി” എന്ന സിനിമ കോൺഫ്ളൂവൻസ് മീഡിയയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 2024-ൽ ഇന്ത്യയുടെ ഓസ്കർ എൻട്രിയായിരുന്ന “2018” എന്ന സിനിമയുടെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ആണ് ഈ ചിത്രം ഒരുക്കുന്നത്. നെറ്റ്ഫ്ളിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ സീരീസുകളിലൊന്നായ ”ബ്ലാക്ക് വാറന്റ്” എന്ന ജയിൽ ത്രില്ലറിന്റെ വിജയത്തിന് ശേഷം കോൺഫ്ളൂവൻസ് മീഡിയയൊരുക്കുന്ന […]
Read more

രംഗണ്ണനായി വീണ്ടും ചുവടുവെച്ച് ഫഹദ് ഫാസിൽ; ഏറ്റെടുത്ത് ആരാധകർ

സമീപകാല മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയും കഥാപാത്രവുമായിരുന്നു ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശവും’ അതിലെ രംഗയും. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു രംഗ. ആക്ഷൻ- കോമഡി ജോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ കളക്ഷനും ലഭിച്ചിരുന്നു. സുഷിൻ ശ്യാം സംഗീതം നൽകിയ ചിത്രത്തിലെ പാട്ടുകളും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചവയായിരുന്നു. ഇപ്പോഴിതാ ആവേശത്തിലെ ഗാനത്തിന് ആരാധകരുടെ രംഗണ്ണയായി ഫഹദ് ചുവടുവെയ്ക്കുന്ന വീഡിയോയാണ് ചർച്ചയാവുന്നത്. കല്യാണി പ്രിയദർശനും വിനയ് ഫോർട്ടും […]
Read more

മുംബൈ ലോക്കൽ ട്രെയിനിൽ ആദ്യമായി ഒരു മലയാളി താരം

രജനീകാന്തിന്റെ ബ്രഹ്മാണ്ഡചിത്രമായ കൂലി റിലീസ് ചെയ്ത് നാലാം ദിവസം പിന്നിടുമ്പോൾ, ഇന്ത്യയിൽ നിന്നും ചിത്രം മികച്ച കളക്ഷനാണ് നേടുന്നതെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ. ആദ്യ ദിവസം മികച്ച തുടക്കം കുറിച്ചെങ്കിലും തുടർന്ന് കളക്ഷനിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. നാല് ദിവസങ്ങളിൽ സിനിമയുടെ ആകെ കളക്ഷൻ 194.25 കോടി രൂപയായി. ആമിർ ഖാൻ പോലുള്ള ബോളിവുഡ് സൂപ്പർസ്റ്റാർ ഉണ്ടായിട്ടും, മുംബൈയിലെ തീയേറ്ററുകളിൽ ചിത്രത്തിന് വളരെ കുറഞ്ഞ പ്രതികരണമാണ്. അതേസമയം, കൂലിയുടെ പ്രചാരണത്തിനായി മുൻപെങ്ങും കാണാത്ത വിപുലമായ തന്ത്രങ്ങളാണ് നിർമ്മാതാക്കൾ പരീക്ഷിച്ചത്. […]
Read more

ശ്രീദേവിയുടെ പ‍ഴയകാല ചിത്രം പങ്കുവെച്ച് സംവിധായകൻ ശേഖർ കപൂർ

ഒരുപിടി മികച്ച സിനിമയുടെ സംവിധായകനായ ശേഖർ കപൂർ തന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള അന്തരിച്ച നടി ശ്രീ ദേവിയുടെ ചിത്രം പങ്കുവെച്ചു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇന്ത്യയിലെ മികച്ച താരങ്ങളിൽ ഒരാളായ ശ്രീദേവി ഇന്ത്യൻ സിനിമയിലെ “ആദ്യ വനിതാ സൂപ്പർസ്റ്റാർ” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇൻസ്റ്റാഗ്രാം ഹാൻഡിൽ നടിയുടെ ഒരു പഴയകാല ചിത്രം ശേഖർ കപൂർ പങ്കുവെച്ചത്. “മിസ്റ്റർ ഇന്ത്യ” എന്ന ക്ലാസിക് സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ശേഖർ കപൂർ […]
Read more

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂര്‍’ ടീസര്‍ പുറത്ത്

സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹാ ഒരുക്കിയ ‘റാവു ബഹാദൂര്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ എസ് എസ് രാജമൗലിയാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. ജിഎംബി എന്റര്‍ടൈന്‍മെന്റ് (മഹേഷ് ബാബു, നമ്രത ശിരോദ്കര്‍), എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ വെങ്കിടേഷ് മഹാ തന്നെ രചനയും നിര്‍വഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. സത്യദേവിന്റെ പ്രായമായതും രാജകീയവുമായ രൂപം പ്രേക്ഷകരില്‍ വളരെയധികം […]
Read more

ഫാൻബോയ് മൊമന്റ്; ഇൻസ്റ്റഗ്രാമിൽ എ.ആർ റഹ്‌മാൻ ഫോളോ ചെയ്യുന്നു

ഇന്ത്യൻ സംഗീത പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളാണ് എ.ആർ റഹ്‌മാൻ. എല്ലാ തലമുറയിലുംപെട്ട മനുഷ്യരെ സ്വാധീനിക്കാനും അവരുടെ വികാരങ്ങളെ ഒരു നേർത്ത തലോടലായി കൊണ്ടാടാനും റഹ്‌മാന്റെ സംഗീതത്തിന് കഴിവുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രമായി 8 മില്യൺ ഫോളോവേഴ്സ് ഉള്ള സംഗീതസംവിധായകനാണ് ഓസ്കർ ജേതാവ് കൂടിയായ എ.ആർ റഹ്‌മാൻ. എന്നാൽ ഇപ്പോഴിതാ മലയാളത്തിലെ യുവ സംഗീത സംവിധായകനായ സുഷിൻ ശ്യാമിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരിക്കുകയാണ് എ.ആർ റഹ്‌മാൻ. സുഷിൻ തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിവരം പങ്കുവെച്ചത്. “സത്യമായും […]
Read more

ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ജയറാം – കാളിദാസ് ജയറാം ചിത്രം ‘ആശകള്‍ ആയിരം’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നചിത്രം ആശകള്‍ ആയിരത്തിന്റെ ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു. കാക്കനാട് മാവേലിപുരത്ത് ഓണം പാര്‍ക്കില്‍ നടന്ന പൂജാ ചടങ്ങുകള്‍ക്ക് ശേഷം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കു സുപരിചിതനായ ജി. പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റിവ് ഡയറക്ടര്‍. ആശകള്‍ ആയിരത്തിന്റെ […]
Read more

സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തിൽ ‘അവിഹിതം’; ടൈറ്റിൽ പോസ്റ്റർ പുറത്ത്

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആൾട്ടോ, പദ്മിനി എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്ഡെ പുതിയ ചിത്രവുമായി എത്തുന്നു. ‘അവിഹിതം’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഇന്നലെ പുറത്തുവിട്ടു. NOT JUST A MAN’S RIGHT എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. ‘ഇംഗ്ലീഷിലെ ആദ്യ ‘A’ക്ഷരത്തെയും, ‘A’ദാമിന്റെ ‘A’പ്പിളിനേയും, ലോകമെമ്പാടുമുള്ള ‘A’വെറേജ് മലയാളികളുടെ ‘A’എ വികാരങ്ങളെയും നമിച്ചുകൊണ്ട്,’A’iശ്വര്യപൂർവം ഞങ്ങൾ തുടങ്ങുന്നു.’ എന്നായിരുന്നു പോസ്റ്ററിനൊപ്പം പങ്കുവെച്ച വാചകം. ഉണ്ണിരാജ, രഞ്ജി കങ്കോൽ എന്നിവരാണ് ചിത്രത്തിൽ […]
Read more

അർജുൻ അശോകന്റെ ‘തലവര’യിലെ തമിഴ് സോങ് ടീസർ പുറത്ത്

നാട്ടിലെത്തിയ ഒരു തമിഴ് പെൺകുട്ടി, അവൾക്ക് പുറകെ വട്ടമിടുന്ന നാലഞ്ച് ചെറുപ്പക്കാർ, അവരിലൊരുവന്‍റെ ജീവിത സംഘർഷങ്ങൾ, ഇവയൊക്കെ മുൻനിർത്തി തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന അർജുൻ അശോകൻ നായകനായെത്തുന്ന ‘തലവര’യിലെ ഏറെ വ്യത്യസ്‍തമായ തമിഴ് ഗാനത്തിന്‍റെ സോങ് ടീസർ പുറത്തിറങ്ങി. ‘നിലാ നിലാ നീ കേള്… ഇദയം തിരിന്ത് പാറ്…’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികളെഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചനും സംഗീതം വിജയാനന്ദും പാടിയിരിക്കുന്നത് അനന്തുവും ആണ്. ചിത്രം ഓഗസ്റ്റ് 22ന് തിയേറ്ററുകളിലെത്തും. പാലക്കാടിന്റെ തനത് സംസാരശൈലിയുമായി എത്തിയ സിനിമയുടെ […]
Read more

‘തു മാത്സാ കിനാരാ’ ഉടന്‍ പ്രേക്ഷകരിലേക്ക്

തിരുവനന്തപുരം: മറാത്തി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്,” ലയൺഹാർട്ട് പ്രാഡക്ഷൻസി”ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’. തിയേറ്ററിലേക്ക്. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന “ക്രിസ്റ്റസ് സ്റ്റീഫനാണ് “ചിത്രം സംവിധാനം ചെയ്യുന്നത്. മുംബൈയിലും കേരളത്തിലു മായി ചിത്രീകരണം പൂര്‍ത്തിയായ സിനിമ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് “ജോയ്സി പോള്‍ ജോയ്” മുംബൈയിലെ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.