സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

വരവ് ‘അറിയിച്ച് ഷാജി കൈലാസും ജോജു ജോര്‍ജും

ഷാജി കൈലാസ് ചിത്രത്തില്‍ ജോജു ജോര്‍ജ് നായകനാകുന്നു. ‘വരവ്’ എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷന്‍ മാസ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നിരവധി താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. ഷാജി കൈലാസ് ജോജു ജോര്‍ജ് കോമ്പിനേഷനില്‍ വരുന്ന ആദ്യ ചിത്രമായതുകൊണ്ടു തന്നെ ‘വരവ് ‘ ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ 6 ന് ആരംഭിക്കും. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന കംപ്ലീറ്റ് ആക്ഷന്‍ ചിത്രമാണിത്. ജോജു ജോര്‍ജിന്റെ […]
Read more

വീണ്ടും ഞെട്ടിക്കാന്‍ മമ്മൂട്ടി; ‘കളങ്കാവല്‍’ പുത്തന്‍ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന കളങ്കാവല്‍ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ചിത്രത്തിന്റെതായി ഇതിന് മുമ്പ് പുറത്ത് വന്ന സ്റ്റില്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.ദുല്‍ഖര്‍ […]
Read more

സംഗീത പ്രപഞ്ചം ബാക്കിയാക്കി ജോണ്‍സണ്‍ മാഷ് വിട്ടുപിരിഞ്ഞിട്ട് 14 വര്‍ഷം

‘മഴ, കട്ടൻ, ജോൺസൺ മാഷിന്റെ പാട്ട് ആഹാ അന്തസ്…’ മലയാളിയുടെ ഗൃഹാതുരത്വവുമായി നമ്മൾ ചേർത്തുവയ്ക്കുന്ന പേരാണ് ജോൺസൻ മാസ്റ്ററുടേത്. ആരെയും അനുകരിക്കാത്ത, ആർക്കും അനുകരിക്കാനാവാത്ത സംഗീതമായിരുന്നു അദ്ദേഹത്തിന്റേത്. ജോൺസൺ മാഷിന്റെ പാട്ടുകൾ ആഘോഷിക്കുമ്പോൾ തന്നെ എടുത്തു പറയേണ്ടതാണ് പശ്ചാത്തല സംഗീതത്തിലെ അദ്ദേഹത്തിന്റെ മികവും. മലയാളിയുടെ എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ ജോൺസൺ മാസ്റ്റർ. നിത്യയൗവന ഭംഗിയുള്ള കുറേ ഈണങ്ങള്‍ പകർന്നു നൽകി കാലമെത്തും മുൻപേ ആ പ്രതിഭ കടന്നുപോയിട്ട് ഇന്ന് 14 ആണ്ട് തികയുന്നു. അന്തിപ്പൂമാനം, അനുരാഗിണി, […]
Read more

ഫഹദ്- വടിവേലു ചിത്രം മാരീസന്‍ ഒടിടി റിലീസിനൊരുങ്ങുന്നു

മാമന്നന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍- വടിവേലു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാരീസന്‍ ഓടിടി റിലീസിനൊരുങ്ങുന്നു.സുധീഷ് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. നെറ്റ്ഫ്‌ലിക്‌സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ഏറ്റെടുത്തിരിക്കുന്നത്. ഈ മാസം 22 നാണ് ഒടിടി റിലീസ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം കാണാം. അതേസമയം ഒടിടി റിലീസിന് ശേഷം ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. റോഡ് മൂവിയായി പുറത്തിറങ്ങിയ ചിത്രം ഫഹദിന്റെയും വടിവേലുവിന്‍േറയും മികച്ച […]
Read more

‘എന്തുകൊണ്ട് സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിടുന്നില്ല’; മറുപടിയുമായി ലിസ്റ്റിൻ

കൊച്ചി: മാസംതോറുമുള്ള ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് എന്തുകൊണ്ട് സിനിമാ നിര്‍മാതാക്കളുടെ സംഘടന നിര്‍ത്തി എന്ന ചോദ്യത്തിന് മറുപടിയുമായി നിയുക്ത സെക്രട്ടറി ലിസ്റ്റിന്‍ സ്റ്റീഫന്‍. കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നതില്‍ ചില നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് ലിസ്റ്റിന്‍ പറഞ്ഞു. അതിനാലാണ് കഴിഞ്ഞ കമ്മിറ്റി തന്നെ അത് അവസാനിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ലിസ്റ്റിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് മുതല്‍ തന്നെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് അവസാനിപ്പിച്ചിരുന്നുവെന്ന് ലിസ്റ്റിന്‍ പറഞ്ഞു. ‘കുറേ ആളുകള്‍ക്ക് അത് താത്പര്യമുണ്ട്, കുറേപ്പേര്‍ക്ക് താത്പര്യക്കുറവുണ്ട്. […]
Read more

പുറത്തിറങ്ങിയിട്ട് 27 വർഷം; എത്തുന്നു 2-ാം ഭാഗവുമായി ‘സമ്മർ ഇൻ ബത്‌ലഹേം’

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് സിബി മലയിൽ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലഹേം. 1998ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവൻ മണി തുടങ്ങിയ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് അണിനിരന്നത്. ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു. നിരഞ്ജൻ എന്ന മോഹൻലാൽ കഥാപാത്രം ഇന്നും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അതിഥി വേഷങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ സിനിമ ഇറങ്ങി 27-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുന്നുവെന്ന […]
Read more

പ്രിയദര്‍ശന്റെ പ്രിയ ജോഡികള്‍ ഒന്നിക്കുന്നു… ഷൂട്ടിംഗ് ജനുവരി 1ന് ആരംഭിക്കും

ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ഹന്ന റെജി കോശിയും നായികാ നായകന്മാരായെ ത്തുന്നു . ‘കൊറോണ പേപ്പേഴ്‌സ് ”എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ആയിരുന്നു ഇരുവരും അവസാനം ഒന്നിച്ചത്. ഷൈന്‍- ഹന്ന റെജി കോശി ജോഡികളെ തനിക്ക് ഏറെ ഇഷ്ടമാണ് എന്ന് പ്രിയദര്‍ശന്‍ ഷൂട്ടിംഗ് സമയത്ത് പറഞ്ഞിരുന്നു. ഗോവിന്ദ് വിജയന്‍ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രം എന്‍. വി. പി ക്രിയേഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഷാഫിയാണ് നിര്‍മ്മിക്കുന്നത്. ജനുവരി ഒന്നിന് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ […]
Read more

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം ഒരുക്കുന്ന ‘ബാലന്‍’. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ പൂജ കോവളത്ത്

വെങ്കട് കെ നാരായണ നേതൃത്വം നല്‍കുന്ന കെ വി എന്‍ പ്രൊഡക്ഷന്‍സ്, ഷൈലജ ദേശായി ഫെന്‍ നേതൃത്വം നല്‍കുന്ന തെസ്പിയന്‍ ഫിലിംസ് എന്നിവര്‍ ഒരു മലയാളം ചിത്രത്തിനായി ഒരുമിക്കുന്നു .മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഈ ബാനറുകള്‍ ഒന്നിക്കുന്നത്. രോമാഞ്ചം, ആവേശം എന്നീ വമ്പന്‍ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകന്‍ ജിത്തു മാധവന്‍ രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ പൂജ […]
Read more

‘കൊങ്ങായ്ക്ക് പിടിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ ജോസ് പെരേര

കൊച്ചി: യൂബര്‍ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി സൈബറിടത്തെ വൈറൽ താരമായ അലിൻ ജോസ് പെരേര. തന്നെ കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് അലിൻൻറെ പരാതി. തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടത്. സിനിമ കാണാറുള്ളതുകൊണ്ട് ചെറിയ ചില ട്രിക്കുകൾ ഉപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നും അലിൻ ജോസ് പറഞ്ഞു. ആശിഷ് എന്നയാൾക്ക് എതിരെ താൻ പൊലീസിൽ പരാതി നൽകിയെന്നും അലിൻ ജോസ് പെരേര ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ഇത്രയും വർഷമായിട്ട് ഇങ്ങനെ ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് അലിൻ ജോസ് […]
Read more

മമ്മൂട്ടി- ജോമോന്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ‘സാമ്രാജ്യം’ 4ഗ ഡോള്‍ബി അറ്റ്‌മോസ് റീ റിലീസ് സെപ്റ്റംബറില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത് 1990 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4ഗ ഡോള്‍ബി അറ്റ്‌മോസ് പതിപ്പ് റീ റിലീസ് ചെയ്യുന്നു. 2025 സെപ്റ്റംബര്‍ മാസത്തിലാണ് ചിത്രത്തിന്റെ റീ റിലീസ് ഉണ്ടാവുക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം 4ഗ ഡോള്‍ബി അറ്റ്‌മോസിലേക്കു മാറ്റുന്നതിന്റെ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ആരിഫ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസന്‍ നിര്‍മ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവര്‍ത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.