Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

ലോകകപ്പ് ഫുട്ബോൾ: നാലാം റൗണ്ട് യോഗ്യത മത്സരങ്ങൾക്ക് വേദിയാകാൻ ഖത്തറും സൗദിയും

ദോഹ: 2026 ഫിഫ ലോകകപ്പിനായുള്ള ഏഷ്യൻ വൻകരയിലെ നാലാം റൗണ്ട് യോഗ്യത മത്സരങ്ങൾക്ക് ഖത്തറും സൗദിയും വേദിയാകും. ഒക്ടോബർ 8 മുതൽ 14 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്തോനേഷ്യ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ടീമുകളാണ് മത്സരരംഗത്തുള്ളത്. ഏഷ്യയിൽ നിന്ന് നേരിട്ടുള്ള രണ്ട് സ്ഥാനങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ജൂലൈ 17ന് ഗ്രൂപ്പ് നിർണയം നടക്കും. ഓരോ ഗ്രൂപ്പിലെയും ചാമ്പ്യൻമാർക്ക് അടുത്ത വർഷം അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലേക്ക് […]
Read more

ഫുട്ബോളില്‍ പുതിയ നിയമ മാറ്റത്തിന് കളമൊരുങ്ങുന്നു

സൂറിച്ച്: ഫുട്ബോളില്‍ പുതിയ നിയമം വരുന്നു. കീപ്പര്‍ക്ക് എട്ട് സെക്കൻഡില്‍ കൂടുതല്‍ പന്ത് കൈവശം വെക്കാനാവില്ലെന്ന നിയമമാണ് വരാൻ പോകുന്നത്. ഇന്ന് ആരംഭിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് മുതല്‍ ഈ നിയമം കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനം. ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷൻ ബോര്‍ഡാണ് പുതിയ നിയമം നടപ്പാക്കുന്നത്. ഗോള്‍ കീപ്പര്‍മാര്‍ സമയം പാഴാക്കുന്നത് തടയാനാണ് നീക്കം. ഗോള്‍ കീപ്പര്‍ എട്ട് സെക്കന്‍ഡില്‍ കൂടുതല്‍ പന്ത് കൈവശം വെച്ചാല്‍ എതിര്‍ ടീമിന് റഫറി കോര്‍ണര്‍ കിക്ക് അനുവദിക്കും. നിയമം ജൂലൈ […]
Read more

2026ലെ ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാൻ ഖത്തറും

ദോഹ: ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാൻ ഒരുങ്ങി ഖത്തർ. സു​ര​ക്ഷയെ സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നും ത​മ്മി​ൽ ക​ര​ട് ധാ​ര​ണ​പ​ത്രം തയ്യാറാക്കി. ധാ​ര​ണ​പ​ത്ര​ത്തി​ന് ഖ​ത്ത​ർ മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രവും ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ആ​ൽഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ന്റെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. 2026ൽ അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലായാണ് ഫി​ഫ ലോ​ക​ക​പ്പ് നടക്കുന്നത്.
Read more

‘മെസി വരും, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ’; മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. അടുത്ത ആഴ്ചയോട് കൂടി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അറിയിപ്പുകളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അർജൻ്റീനിയൻ ഫുഡ്ബോൾ മാനേജ്മെൻ്റുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസ്സിയും കൂട്ടരും കേരളത്തിലേക്ക് വരുമെന്നും ആ കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം അടക്കം അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും അതിന് ബുദ്ധിമുട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയും തിരുവന്തപുരവുമാണ് […]
Read more

യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ഫൈനലില്‍

മാഡ്രിഡ്: യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയിന്‍ ഫൈനലില്‍. സെമിയിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ഫൈനലിലെത്തിയത്. യുവതാരം ലാമിന്‍ യമാല്‍ ഇരട്ട ഗോളാണ് ടീമിന് കരുത്തായത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ സ്‌പെയിന്‍ പോര്‍ച്ചുഗലിനെ നേരിടും. 22ാം മിനിറ്റില്‍ നിക്കോ വില്യംസിന്റെ ഗോളിലൂടെ ലീഡെടുത്ത സ്‌പെയിന്‍ മൂന്ന് മിനിറ്റിനകം മൈക്കല്‍ മെറീനോയിലൂടെ ലീഡുയര്‍ത്തി. രണ്ട് ഗോള്‍ ലീഡുമായി ആദ്യപകുതി അവസാനിപ്പിച്ച സ്‌പെയിന്‍ രണ്ടാം പകുതിയലും ആഞ്ഞടിച്ചു. 54ാം മിനിറ്റില്‍ ലാമിന്‍ യമാലാണ് പെനല്‍റ്റിയിലൂടെ […]
Read more

റോമയുടെ മുഖ്യപരിശീലകനായി ജിയാൻ പിയറോ ഗാസ്‌പെരിനി

2024-ൽ അറ്റലാന്റയെ യൂറോപ്പ ലീഗ് കിരീടത്തിലേക്ക് നയിച്ച മാനേജർ ഗിയാൻ പിയറോ ഗാസ്പെരിനി, ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം റോമയുടെ അടുത്ത മുഖ്യ പരിശീലകനാകാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ക്ലബ് ഉടമകളായ ഡാനും റയാൻ ഫ്രീഡ്‌കിന് ഉൾപ്പെടെയുള്ള റോമയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമാണ് ഗാസ്‌പെരിനി കരാർ ഒപ്പുവെക്കാൻ സമ്മതിച്ചത്. ബെർഗാമോയിൽ ഒമ്പത് വിജയകരമായ സീസണുകൾക്ക് ശേഷമാണ് ഗാസ്‌പെരെനി അറ്റലാന്റ വിടുന്നത്. യൂറോപ്പാ ലീഗ് കിരീടം, കോപ്പ ഇറ്റാലിയ ഫൈനൽ പ്രവേശനം, അഞ്ച് ചാമ്പ്യൻസ് ലീഗ് യോഗ്യതകൾ എന്നിവ […]
Read more

സൗദി പ്രോ ലീഗ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

ജിദ്ദ: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആ അധ്യായം കഴിഞ്ഞുവെന്ന റൊണാള്‍ഡോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ലീ​ഗ് വിടുന്നുവെന്ന തീരുമാനങ്ങൾക്ക് പിന്നിൽ. സൗദി പ്രൊ ലീഗ് സീസണ്‍ സമാപിച്ചതിന് പിന്നാലെയായിരുന്നു താരത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്. 2022ലാണ് ആരാധകരെ ഞെട്ടിച്ച് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് സൗദി പ്രോ ലീഗില്‍ അല്‍ നസ്റിനായി കളിക്കാന്‍ കരാറൊപ്പിട്ടത്. ഈ സീസണോടെ […]
Read more

യൂറോപ്പാ ലീഗ് ഫുട്‌ബോള്‍ കിരീടം ടോട്ടന്‍ഹാമിന്

സ്‌പെയിന്‍ : യൂറോപ്പാ ലീഗ് ഫുട്‌ബോള്‍ കിരീടം ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാമിന്. ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ടോട്ടന്‍ഹാം വിജയ കിരീടം ചൂടിയത്. ഇതോടെ 17 വര്‍ഷത്തെ കിരീട വാഴ്ച്ചക്കാണ് അവസാനമായത്. സ്പര്‍സിന്റെ മൂന്നാം യുവേഫ യൂറോപ്പ ലീഗ് കിരീടമാണിത്. ഇതോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിനും ടോട്ടന്‍ഹാം യോഗ്യത നേടി. 42ാം മിനിറ്റില്‍ ബ്രെന്നാന്‍ ജോണ്‍സനാണ് സ്പര്‍സിന്റെ വിജയ ഗോള്‍ നേടിയത്. പെപ്പെ മാറ്റര്‍ സാര്‍ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. […]
Read more

എമിലിയാനോ മാര്‍ട്ടിനെസ് ആസ്റ്റണ്‍വില്ല വിടുന്നതായി റിപ്പോര്‍ട്ട്

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറായി മാറിയ എമിലിയാനോ മാര്‍ട്ടിനസ് ഖത്തര്‍ ലോക കപ്പോടെ തന്റെ നിലവിലെ ക്ലബ്ലായ ആസ്റ്റണ്‍ വില്ല വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എഫ്സി ബാഴ്സലോണ, മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് എന്നീ യൂറോപ്പ്യന്‍ ക്ലബുകളിലേക്ക് പോകാനാണ് താരം പദ്ധതിയിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയിലെ ഒരു ക്ലബ്ബില്‍ നിന്നും എമിക്ക് ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്.പ്രീമിയര്‍ ലീഗ് സീസണ്‍ അവസാനിക്കുന്നതോടെ എമിലിയാനോ മാര്‍ട്ടിനെസ് ആസ്റ്റണ്‍ വില്ല വിട്ടേക്കും. അതേസമയം ലോകത്തിലെ പ്രമുഖ കായിക വാര്‍ത്തപോര്‍ട്ടലുകളില്‍ ചിലത് എമിലിയാനോയുടെ […]
Read more

അര്‍ജന്റീനിയന്‍ ടീമിന്റെ കേരളപര്യടന പിന്മാറ്റം; സ്പോണ്‍സര്‍മാരോട് വിശദീകരണം തേടി കായിക വകുപ്പ്

തിരുവനന്തപുരം: കേരള പര്യടനം നടത്തുന്നതില്‍ നിന്ന് അര്‍ജന്റീനിയന്‍ ടീം പിന്മാറിയതില്‍ സ്പോണ്‍സര്‍മാരോട് വിശദീകരണം തേടി കായിക വകുപ്പ്. മെസിയുടേയും സംഘത്തിന്റേയും വരവ് അനിശ്ചിതത്തില്‍ ആക്കിയത് സ്പോണ്‍സര്‍മാര്‍ ആണെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ജനുവരിയില്‍ പണം നല്‍കാം എന്നായിരുന്നു സ്പോണ്‍സര്‍മാരുടെ വാഗ്ദാനം. നിശ്ചിത സമയത്തും സ്പോണ്‍സര്‍മാര്‍ തുക നല്‍കിയില്ലെന്നാണ് കായിക വകുപ്പിന്റെ വാദം. സംഭവത്തില്‍ വിശദീകരണം തേടി കായിക വകുപ്പ് സ്പോണ്‍സര്‍മാര്‍ക്ക് കത്തയക്കും. ഇന്നലെയാണ് (16.05.25)മെസിയും സംഘവും കേരളത്തിലേക്കില്ലെന്ന് കായിക മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചത്. 300 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix