Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

ബാലന്‍ദ്യോര്‍ പ്രഖ്യാപനം ഇന്ന്

പാരീസ്: ലോകത്തെ മികച്ച ഫുട്ബോള്‍ താരത്തെ കണ്ടെത്തുന്ന ബാലന്‍ദ്യോര്‍ പുരസ്‌കാരപ്രഖ്യാപനം ഇന്ന്. പാരീസില്‍ ഇന്ത്യന്‍ സമയം രാത്രി 11.30-നാണ് പ്രഖ്യാപനം. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജി ടീമിന്റെ സ്ട്രൈക്കര്‍ ഉസ്മാനെ ഡെംബലയാണ് സാധ്യതാപട്ടികയില്‍ മുന്നില്‍. സീസണില്‍ ടീമിനായി 35 ഗോളാണ് ഫ്രഞ്ച് താരം നേടിയത്. ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും നേടിയ പിഎസ്ജി ക്ലബ് വേള്‍ഡ് കപ്പില്‍ റണ്ണറപ്പായി.ബാഴ്സലോണയുടെ ടീനേജ് താരം ലാമിന്‍ യമാലാണ് സാധ്യതയുള്ള മറ്റൊരു താരം.
Read more

ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി

സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് തിരിച്ചടി. വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ അര്‍ജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാവുകയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. സ്‌പെയിന്‍ ഒന്നാം സ്ഥാനത്തും ഫ്രാന്‍സ് രണ്ടാം സ്ഥാനത്തുമെത്തി. 1875.37 പോയിന്റുകളുമായാണ് സ്‌പെയ്ന്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1870.92 പോയിന്റുമുണ്ട്. 15 പോയന്റുകള്‍ കുറഞ്ഞ അര്‍ജന്റീനയ്ക്ക് നിലവില്‍ 1870.32 പോയിന്റുണ്ട്. അവസാനം കളിച്ച ലോകകപ്പ് യോഗ്യതാമത്സരത്തില്‍ തോല്‍വി വഴങ്ങിയതാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്. അതേസമയം ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍ അഞ്ചാമതെത്തി. ബ്രസീല്‍ […]
Read more

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും, നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്ബോള്‍ ടീം നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും. നവംബര്‍ 10നും 18നും ഇടയിലായിരിക്കും അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ടീം അറിയിക്കുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് റിപ്പോര്‍ട്ട്. 2011 സെപ്റ്റംബറിലാണ് മെസി […]
Read more

സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍: കേരളം കരാര്‍ ലംഘനം നടത്തി

തിരുവനന്തപുരം: ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍(AFA). അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്റെ ഭാഗഗത്തു നിന്നാണെന്ന് എഎഫ്എ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പറഞ്ഞു. 130 കോടി രൂപ എഎഫ്എ കേരളത്തിലെ സ്‌പോണ്‍സറില്‍ നിന്ന് വാങ്ങിയെന്നും എന്നിട്ടും കേരളം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്‍മാറി അര്‍ജന്റീന ടീം കരാര്‍ ലംഘനം നടത്തിയല്ലോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അങ്ങനെയല്ല, അതൊരിക്കലും ശരിയല്ലെന്നാണ് […]
Read more

ഐഎസ്എല്‍ അനിശ്ചിതത്വം ; AIFF ക്ലബ്ബുകളുമായി കൂടിക്കാഴ്ച്ച നടത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2025-26 സീസണ്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതിന് പിന്നാലെ ക്ലബ്ബുകളുമായുള്ള യോഗം വിളിച്ച് AIFF. നാളെ (07.08.25) ഡല്‍ഹിയില്‍ വച്ചാണ് ക്ലബ് സി.ഇ.ഒമാരായുള്ള യോഗം . ഐഎസ്എല്ലിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബ്ബുകള്‍ സംയുക്തമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേയ്ക്ക് നേരത്തെ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് വഴി ഒരുങ്ങിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ബംഗളൂരു എഫ്.സി, ജംഷഡ്പുര്‍ എഫ്.സി, എഫ്.സി ഗോവ, ഹൈദരാബാദ് എഫ്.സി, […]
Read more

ജാവോ ഫെലിക്‌സ് ഇനി അല്‍ നസറിനൊപ്പം

ജിദ്ദ: പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ജാവോ ഫെലിക്‌സിനെ വന്‍തുകയ്ക്ക് സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസര്‍. 260 ദശലക്ഷം യു.എസ് ഡോളറിനാണ് ഫെലിക്‌സിനെ അല്‍ നസര്‍ ടീമില്‍ എത്തിച്ചിരിക്കുന്നത്. 25 വയസ്സുകാരനായ ഫെലിക്‌സ് രണ്ട് വര്‍ഷത്തെക്കാണ് അല്‍ നാസറുമായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയില്‍ നിന്നാണ് ഫെലിക്‌സിന്റെ അല്‍ നസറിലേക്കുള്ള വരവ്. അല്‍ നസറിന് പുറമെ ഫെലിക്‌സിന്റെ പഴയ ക്ലബ്ബായ ബെന്‍ഫിക്കയും താരത്തിനുവേണ്ടി രംഗത്തുണ്ടായിരുന്നു. അറ്റാക്കിങ് മിഡ്ഫീല്‍ഡറായും, ഫോര്‍വേഡായും കളിക്കുന്ന ഫെലിക്‌സ് […]
Read more

വിവാദങ്ങൾക്കൊടുവിൽ വി. ജാനകി തിയേറ്ററുകളിലേക്ക്

വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ ഇന്ന് തിയേറ്ററുകളിലെത്തും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെൻസർ ബോർഡിൻ്റെ നിർദേശ പ്രകാരം വരുത്തിയ മാറ്റങ്ങളോടെയുള്ള പുതിയ പതിപ്പാണ് റിലീസ് ചെയ്യുന്നത്. കോടതി വിചാരണ രംഗങ്ങളിൽ ഉൾപ്പെടെ ആറിടത്ത് പേര് മ്യൂട്ട് ചെയ്യുകയും ടൈറ്റിലിൽ പേരിനൊപ്പം ഇനീഷ്യൽ ചേർക്കുകയും ചെയ്തിട്ടുണ്ട്. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് […]
Read more

2029-ലെ ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഖത്തര്‍

ദോഹ: 2029ൽ നടക്കുന്ന അ‌ടുത്ത ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഖത്തർ. 2022-ൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് ഒരുക്കിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാകുമെന്ന് ഖത്തര്‍ ഫിഫയെ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള എട്ട് സ്റ്റേഡിയങ്ങള്‍ ഖത്തറിലുണ്ട്. ടൂര്‍ണമെന്റില്‍ താരങ്ങള്‍ക്ക്‌ 11 നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമുണ്ട്. ഇവയെല്ലാം നിരത്തിയാണ് ഖത്തർ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. അതേസമയം ജൂൺ-ജൂലൈ മാസങ്ങളിലാണ് മത്സരങ്ങൾ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിനാൽ ഖത്തരിലെ ചൂട് […]
Read more

റൊണാള്‍ഡോ സൗദിയില്‍ തുടരും, അല്‍ നസ്റുമായുള്ള കരാര്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്

റിയാദ്: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ നസറിൽ തുടരും. താരം അൽ നസറുമായുളള കരാർ പുതുക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. റൊണാൾഡോ സൗദി ക്ലബ് വിടുന്നതായി അഭ്യൂഹങ്ങൾ വിടുന്നതിനിടെയാണ് കരാർ പുതുക്കാനുളള തീരുമാനം പുറത്തു വരുന്നത്. സൗദി ക്ലബ് സൗദി പ്രോ ലീഗ് സീസണ് ശേഷം ടീം വിടുകയാണെന്ന് റൊണാൾഡോ സൂചിപ്പിച്ചിരുന്നു. കഴി‌ഞ്ഞ മാസം സൗദി പ്രോ ലീഗിലെ അവസാന ലീഗ് മത്സരവും കളിച്ചു കഴിഞ്ഞശേഷം ആ അധ്യായം കഴിഞ്ഞു എന്ന സോഷ്യല്‍ […]
Read more

ഡോണൾ‍ഡ് ട്രംപിന് ജേഴ്സി സമ്മാനമായി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന് തന്റെ ഒപ്പ് പതിപ്പിച്ച ജേഴ്സി സമ്മാനമായി നൽകി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. 51-ാമത് ജി7 ഉച്ചകോടിക്കിയിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയാണ് റൊണാൾഡോയ്ക്ക് വേണ്ടി ജേഴ്സി കൈമാറിയത്. ജേഴ്‌സിയിൽ താരത്തിന്റെ ഒപ്പും ട്രംപിനായി ഒരു സന്ദേശവും ഉണ്ടായിരുന്നു. To President Donald J Trump, Playing in Peace എന്നായിരുന്നു റൊണാൾഡോയുടെ സന്ദേശം. ട്രംപ് സമ്മാനം സ്വീകരിക്കുന്നതും റൊണാൾഡോയ്ക്ക് മറുപടി നൽകുന്ന ദൃശ്യങ്ങൾ റൊണാൾഡോ ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix