Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Football

ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നിറങ്ങും

ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ നാലാം റൗണ്ടിൽ ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ ഇന്ന് മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ആറ് പോയിന്റുമായി മുന്നേറ്റം തുടരുന്ന ബാഴ്‌സലോണ, ഇന്ന് ബെൽജിയം ക്ലബ് ബ്രൂഗെയെ നേരിടും. മൂന്ന് കളികളിലും തോറ്റ ബ്രൂഗെ ടേബിളിന്റെ അടിത്തട്ടിലാണ്. പരിക്കേറ്റ ഗാവി, പെഡ്രി, റഫീഞ്ഞ എന്നിവരില്ലാതെയാവും ബാഴ്‌സയിറങ്ങുക. ഡാനി ഓല്‍മോയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും പരിക്ക് മാറി തിരിച്ചെത്തുന്നത് കോച്ച് ഹാന്‍സി ഫ്‌ളിക്കിന് ആശ്വാസം. ലാമിന്‍ യമാല്‍, ഫെര്‍മിന്‍ ലോപസ്, മാര്‍കസ് റാഷ്‌ഫോര്‍ഡ്, ഫെറാന്‍ […]
Read more

യൂറോപ്യൻ ഗോൾഡൻ ഷൂ എംബാപ്പേയ്ക്ക്

മാഡ്രിഡ്: 2024-25 സീസണിലെ ഗോൾഡൻ ഷൂ പുരസ്കാരം റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ ഏറ്റുവാങ്ങി. സാന്റിയാഗോ ബെർണബ്യുവിൽ വെച്ചായിരുന്നു ഔദ്യോഗിക ചടങ്ങ്. കഴിഞ്ഞ സീസണിൽ ലാലീഗയിൽ 31 ഗോളുകൾ നേടി 62 പോയിന്റുമായി എംബാപ്പെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ നേടിയ ഗോളുകൾക്ക് ഉയർന്ന പോയിന്റ് പരിഗണന ലഭിക്കുന്നതിനാലാണ് ഫ്രഞ്ച് ഫോർവേഡിന് മുൻതൂക്കം ലഭിച്ചത്. പോർച്ചുഗീസ് ലീഗിൽ 39 ഗോളുകൾ സ്കോർ ചെയ്‌തെങ്കിലും ടോപ് ഫൈവ് ലീഗിൽ അല്ലാത്തതിനാൽ 58.5 പോയിന്റ് […]
Read more

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്

മാഡ്രിഡ്: എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്‌സലോണയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ ജയം. 22-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയുടെ ഗോളിലൂടെ റയൽ ലീഡ് നേടി. 38-ാം മിനിറ്റിൽ ഫെർമിൻ ലോപസ് ബാഴ്‌സയ്ക്ക് സമനില നേടിക്കൊടുത്തെങ്കിലും, 43-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഗോളിലൂടെ റയൽ വീണ്ടും മുന്നിലെത്തി. ണ്ടാം പകുതിയില്‍ സമനില ഗോളിനായി ബാഴ്‌സ ആക്രമിച്ച് കളിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഈ ജയത്തോടെ 27 പോയിന്റുമായി റയൽ സ്പാനിഷ് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. […]
Read more

യുവേഫ ചാമ്പ്യൻസ് ലീഗ്; ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം

ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്ക്ക് വമ്പൻ ജയം. ഗ്രീക്ക് ക്ലബ്ബായ ഒളിംപിയാക്കോസിനെ എതിരില്ലാതെ 6–1ന് തകർത്താണ് ബാഴ്‌സയുടെ മികവ്. ഫെർമിൻ ലോപ്പസ് ഹാട്രിക് നേടി ടീമിനെ മുന്നിൽ നയിച്ചു. മാർക്കസ് റാഷ്ഫോർഡ് ഇരട്ട ഗോളുകളും യാമിൻ ലമാൽ ഒരു ഗോളും നേടി. ആഴ്‌സണൽ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാതെ 4–0ന് പരാജയപ്പെടുത്തി. ഗബ്രിയേൽ മഗാലെസ്, ഗബ്രിയേൽ മാർട്ടിനെല്ലി, വിക്ടർ എന്നിവർ ആഴ്‌സണലിനായി ഗോളുകൾ നേടി. വിയ്യാരെയലിനെതിരെ മാഞ്ചസ്റ്റർ സിറ്റിയും എളുപ്പ വിജയം നേടി. എർലിങ് ഹാലൻഡും ബെർണാർഡോ […]
Read more

അർജന്റീന – ഓസ്ട്രേലിയ പോരാട്ടം നവംബർ 17ന്

കൊച്ചി: കൊച്ചിയിൽ നടക്കുന്ന അർജന്റീന – ഓസ്ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. നവംബർ 17നാണ് ഫുട്ബോളിന്റെ മിശിഹായും ലോകചാമ്പ്യന്മാരായ അർജൻ്റീന ടീമും കേരളത്തിൻ്റെ മണ്ണിൽ പന്തുതട്ടാനിറങ്ങുന്നത്. ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും അർജൻ്റീന ടീമിന്റെയും കേരള സന്ദർശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി അവലോകന യോഗം ചേർന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്നും പുട്ട വിമലാദിത്യ വ്യക്തമാക്കി. എല്ലാ ഫുട്ബോൾ പ്രേമികൾക്കും മെസിയെ […]
Read more

സ്പാനിഷ് താരം ജുവാന്‍ റോഡ്രിഗസ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് സ്പാനിഷ് സെന്റര്‍ ബാക്ക് ജുവാന്‍ റോഡ്രിഗസ് മാര്‍ട്ടിനെസ് . സ്‌പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി.ഡി. ലുഗോക്കായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച 30-കാരനായ പ്രതിരോധതാരം തന്റെ ആധിപത്യം, പന്തുപരിശോധനാ കഴിവ്, ടാക്റ്റിക്കല്‍ സാങ്കേതികത എന്നിവ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയെ ശക്തമാക്കും. സ്‌പെയിനിലെ സെഡെയ്‌റ സ്വദേശിയായ ജുവാന്‍ റേസിങ് ഫെറോളിന്റെ യൂത്ത് അക്കാദമി വഴി ഫുട്ബോള്‍ യാത്ര ആരംഭിച്ചു. പിന്നീട് സ്‌പോര്‍ട്ടിങ് ഗിജോണ്‍, ജിംനാസ്റ്റിക് ഡി […]
Read more

മെസിക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ലോകഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്തുന്നു. സൗദി അറേബ്യൻ ക്ലബ് അൽ നസറിന്റെ താരമായ റൊണാൾഡോ, ഒക്ടോബർ 22ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിൽ എഫ് സി ഗോവയ്‌ക്കെതിരായ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിനാണ് ഇറങ്ങുന്നത്. മുമ്പ് റൊണാൾഡോ ഇന്ത്യയിലേക്ക് വരില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താരം തീരുമാനം മാറ്റി വിസയ്ക്കായി അപേക്ഷ നൽകിയതായി സ്ഥിരീകരിച്ചു. എഫ് സി ഗോവയുടെ സിഇഒ രവി പുസ്കറാണ് റൊണാൾഡോ കളിക്കാൻ എത്തുന്നതായി വ്യക്തമാക്കിയത്. താരത്തിന്റെ സാന്നിധ്യം കാരണം മത്സരത്തിന് […]
Read more

ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് മെസ്സി

ന്യൂഡൽഹി: അർജന്റീനിയൻ ഫുട്ബോൾ സൂപ്പർസ്റ്റാർ ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിൽ എത്തുമെന്ന് സ്ഥിരീകരിച്ചു. ഡിസംബർ 13 നാണ് മെസി ഇന്ത്യയിലെത്തുക, തുടർന്ന് അഹമ്മദാബാദ്, മുംബൈ,ദില്ലി ,എന്നിവിടങ്ങളിൽ ഗോട്ട് ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി വിവിധ പരിപാടികളിൽ പങ്കെടുക്കും. ഡൽഹിയിൽ എത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മെസി, ഇന്ത്യയെ വീണ്ടും സന്ദർശിക്കാൻ ഉറ്റുനോക്കുന്നതായി ആരാധകർക്ക് സന്ദേശം നൽകി. 14 വർഷം മുമ്പ് ഇന്ത്യയിൽ എത്തുമ്പോൾ ലഭിച്ച ഓർമ്മകൾ അദ്ദേഹത്തിന് സ്മരണയുണ്ടെന്നും, മികച്ച ആരാധകരാണ് […]
Read more

ബാലൺ ഡി ഓർ പുരസ്കാരം ഒസ്മാൻ ഡെംബലെയ്ക്ക്

പാരിസ്: ഫുട്ബോൾ ലോകത്തെ ഈ വർഷത്തെ മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം പി എസ് ജി താരം ഒസ്മാൻ ഡെംബലെയ്ക്ക്. ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യമാലിനെ പിന്തള്ളി ഫ്രഞ്ച് സ്‌ട്രൈക്കർ ഡെംബലെ പുരസ്കാരം സ്വന്തമാക്കി. പുരസ്കാര വേദിയിൽ വികാരഭരിതനായ ഡെംബലെ, തന്റെ കരിയറിലെ ഈ ഉയർച്ച എളുപ്പത്തിൽ കൈവരിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കുകയും പി.എസ്.ജി ക്ലബിനോടും പരിശീലകൻ ലൂയിസ് എൻറികിനോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ സീസണിൽ പി.എസ്.ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ […]
Read more

ബാലണ്‍ ഡി ഓര്‍ പുരസ്കാര ജേതാവിനെ ഇന്നറിയാം

പാരീസ്: ലോകഫുട്ബോളിലെ ഏറ്റവും പ്രതിഷ്ഠയേറിയ ബാലൺ ഡി ഓർ പുരസ്കാരങ്ങളുടെ 69-ാമത് ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും. പാരീസിൽ രാത്രി 12.30ന് നടക്കുന്ന പുരസ്കാരദാനച്ചടങ്ങ് സോണി സ്പോർട്സ് നെറ്റ്‌വർക്കിലും സോണി ലിവ് ആപ്പിലും തത്സമയം കാണാനാകും. 12 തവണ പുരസ്കാരജേതാക്കളായ ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തവണ സാധ്യതാ പട്ടികയിൽ പോലും ഇടംനേടിയിട്ടില്ലാത്തതിനാൽ പുതിയ താരമാണ് ബാലൺ ഡി ഓർ നേടുന്നത്. മുപ്പതംഗ ചുരുക്കപ്പട്ടികയിൽ കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത് പിഎസ്‌ജിയുടെ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലേയ്ക്കും ബാഴ്സലോണയുടെ പതിനെട്ടുകാരനായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix