Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

ഒമാൻ തീരത്ത് എണ്ണക്കപ്പൽ അപകടം; എണ്ണച്ചോർച്ച കരയിലേക്ക് വ്യാപിക്കുന്നു

മസ്കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച കരയിലേക്ക് വ്യാപിക്കാൻ തുടങ്ങിയതായി ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) അറിയിച്ചു. ശക്തമായ മൺസൂൺ കാറ്റ് തുടരുന്നതിനാൽ എണ്ണച്ചോർച്ച തടയാനുള്ള രക്ഷാപ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ജൂൺ 30നാണ് ‘കരോലിൻ ബെസെംഗി’ എന്ന ക്രൂഡ് ഓയിൽ ടാങ്കർ ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ടത്. നിലവിൽ ഷർബിഥാത് തീരത്ത് നിന്ന് 22 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുള്ളത്. കപ്പലിൽ നിന്ന് ചോർന്ന എണ്ണ അൽ-ഖിബ്ലിയ ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗത്തേക്ക് ഒഴുകുകയാണ്. എണ്ണ ഇപ്പോൾ ഒമാന്റെ […]
Read more

റഷ്യ ഞെട്ടലിൽ; പുടിന്റെ കൊട്ടാരത്തിന് കാവലുണ്ടായിരുന്ന മിസൈൽ സിസ്റ്റം തകര്‍ത്ത് യുക്രൈന്‍

മോസ്കോ: കരിങ്കടൽ തീരത്തുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ മന്ദിരത്തിന് (ഗെലെൻഡ്‌ഷിക് കൊട്ടാരം) സുരക്ഷയൊരുക്കിയിരുന്ന റഷ്യയുടെ അത്യാധുനിക ‘എസ്-400 ട്രയംഫ്ദ’ വ്യോമപ്രതിരോധ മിസൈൽ സംവിധാനം തകര്‍ത്ത് യുക്രൈന്‍. ദക്ഷിണ റഷ്യയിലെ ഗെലെൻഡ്‌ഷിക് മേഖലയിലുള്ള പുടിന്റെ കൊട്ടാരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ സ്ഥാപിച്ചിരുന്ന സംവിധാനമാണ് ആക്രമിക്കപ്പെട്ടത്. വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഈ സിസ്റ്റം. ആക്രമണത്തിന് ഇരയായ മിസൈൽ ലോഞ്ചർ മൂന്ന് മണിക്കൂറോളം കത്തിയെരിയുകയും പൊട്ടിത്തെറിക്കുകയും ചെയ്തതായി ഉക്രെയ്ൻ അൺമാൻഡ് സിസ്റ്റംസ് […]
Read more

ലഡാക്കില്‍ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കിലെ ലേയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലർച്ചെ അനുഭവപ്പെട്ടത്. രാവിലെ ആറ് മണിയോടെയായിരുന്നു ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം ഏകദേശം പത്ത് കിലോമീറ്റർ ചുറ്റളവിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
Read more

ലക്ഷദ്വീപിലെ കടലിൽ പെട്രോളിങ്ങിന് പോയ പൊലീസ് ബോട്ട് മറിഞ്ഞു; രണ്ട് ഉദ്യോഗസ്ഥരെ കാണാതായി

കവരത്തി: ലക്ഷദ്വീപിൽ പട്രോളിങ്ങിനിടെ പൊലീസ് ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ പൊലീസ് ഔട്ട്‌പോസ്റ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പൊലീസുകാരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ അമിനി ദ്വീപ് സ്വദേശിയായ ഉമ്മർ ഫാറൂഖ് നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ഉദ്യോഗസ്ഥനെ കവരത്തിയിലെത്തിച്ച് ചികിത്സ നൽകി വരികയാണ്. കവരത്തി സ്വദേശിയായ നബീലിനെയും ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ ഹിദായത്തിനെയുമാണ് കാണാതായത്. ഇരുവർക്കുമായി കടലിൽ തെരച്ചിൽ തുടരുകയാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്. അപകടത്തിന്റെ കൂടുതൽ […]
Read more

ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണ പദ്ധതി; കുവൈത്തിൽ രണ്ട് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു മതവിഭാഗത്തിന്റെ ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളവരുമായി ഇവർ ആശയവിനിമയം നടത്തിയെന്നും സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം നേടിയെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ നിരീക്ഷണത്തിനും വിശദമായ അന്വേഷണത്തിനും പിന്നാലെയാണ് ഇരുവരെയും പിടികൂടിയത്. ആരാധനാലയത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇവരെ ബന്ധപ്പെട്ട […]
Read more

കൊളംബിയയിൽ വൻ ഭൂചലനം; 132 മരണം, 1000ലധികം പേർക്ക് പരിക്ക്

കൊളംബിയ: കൊളംബിയയെ നടുക്കിയ ശക്തമായ ഭൂചലനത്തിൽ 132 പേർ മരിച്ചു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂചലനത്തെ തുടർന്ന് കൊളംബിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പടിഞ്ഞാറൻ കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ നൂറ്റാണ്ടിൽ കൊളംബിയ നേരിട്ട ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിതെന്നാണ് റിപ്പോർട്ട്. ആറ് പ്രവിശ്യകളിലായി വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഏകദേശം 1,575 വീടുകളും 18 ആരോഗ്യകേന്ദ്രങ്ങളും 52 സ്കൂളുകളും തകർന്നു. മൂന്ന് വിമാനത്താവളങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ആറ് വിമാനത്താവളങ്ങൾ […]
Read more

കുടിക്കാൻ പോലും വെള്ളമില്ല, കൊടും വരൾച്ച; കടുത്ത ജലനിയന്ത്രണവുമായി ഫ്രാൻസ്

പാരിസ്: രാജ്യത്തിന്റെ 70 ശതമാനത്തോളം പ്രദേശങ്ങളിൽ ജലനിയന്ത്രണം ഏർപ്പെടുത്തി തുടർച്ചയായ ഉഷ്ണതരംഗത്തെ തുടർന്ന് കടുത്ത വരൾച്ചയിലായ ഫ്രാൻസ്. രാജ്യ തലസ്ഥാനമായ പാരിസ് അടക്കമുള്ള ഭൂരിഭാഗം മേഖലകളിലും വരൾച്ചാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫ്രാൻസിലെ ഭരണനിർവഹണത്തിനായി ഇന്ത്യയിലെ ജില്ലകൾക്ക് സമാനമായി തിരിച്ചിട്ടുള്ള 101 ഡിപ്പാർട്ട്‌മെന്റുകളിൽ 67 എണ്ണത്തിലും ഏറ്റവും ഉയർന്ന ‘ക്രൈസിസ് അലർട്ട്’ പ്രഖ്യാപിച്ചതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ഉഷ്ണതരംഗവും മഴയുടെ ലഭ്യതക്കുറവുമാണ് രാജ്യത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരൾച്ചയിലേക്ക് തള്ളിയിട്ടത്. റെക്കോർഡ് […]
Read more

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി, ഞെട്ടിക്കുന്ന വീഡിയോ

ബൊഗോട്ട: ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയെ നടുക്കി വന്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ 132 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. 500ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. റിസ റാള്‍ഡ പ്രവിശ്യയെയാണ് ദുരന്തം ഏറ്റവും അധികം ബാധിച്ചത്‌. ബൊഗോട്ടയില്‍ നിന്ന് 400 കിലോ മീറ്റര്‍ അകലെയുള്ള സാന്‍ ജോസ് ഡെല്‍ പാല്‍മര്‍ ആണ് പ്രഭവ കേന്ദ്രം. അയല്‍രാജ്യമായ ഇക്വഡോറിലും […]
Read more

ഹോർമുസ് കടലിടുക്കിൽ 20ലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ച് അമേരിക്ക

വാഷിങ്ടൺ: ഇറാനെതിരായ ഉപരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ 20ലധികം യുദ്ധക്കപ്പലുകൾ അമേരിക്ക വിന്യസിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ് നേവിയുടെ ഡിസ്ട്രോയർ കപ്പലായ യുഎസ്എസ് റോസ് ഉൾപ്പെടെയുള്ള കപ്പലുകളാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒൻപത് വരെയുള്ള കണക്കുകൾ പ്രകാരം ഉപരോധം ലംഘിക്കാൻ ശ്രമിച്ച 55 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിട്ടതായും രണ്ട് കപ്പലുകളിൽ പരിശോധന നടത്തിയതായും യുഎസ് സൈനിക കമാൻഡ് അറിയിച്ചു. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ പുതിയ ഷിപ്പിങ് […]
Read more

അജ്ഞാതന്റെ അടുത്ത ഇര? ലഷ്കർ കമാൻഡർ കുഴഞ്ഞുവീണ് മരിച്ചു

ഇസ്‍ലാമാബാദ്: ലഷ്കറെ തയിബയുടെ കമാൻഡർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ജമ്മു കശ്മീരിൽ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന ലഷ്കർ ഭീകരരുടെ കുടുംബങ്ങൾക്കു സഹായം നൽകുന്ന വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഖാരി സയീദ് അബ്ദുൽ അസീസ് ആണ് മരിച്ചത്. ഇസ്‍ലാമാബാദിലെ പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. പള്ളിയിലേക്ക് വരുന്നതിന് മുൻപ് ഖാരി ഒരു റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ചതായും റിപ്പോർട്ടുണ്ട്. പള്ളിയുടെ കവാടത്തിലെത്തിയ ഖാരി, പ്രാർഥന മുറിയിലേക്കുള്ള പടികൾ കയറുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന ലഷ്കർ സംഘാംഗങ്ങൾ മറ്റൊരിടത്ത് എത്തിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer