Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമം; 28 പേർ അറസ്റ്റിൽ

മസ്കറ്റ്: ഒമാനിലേക്ക് കടൽമാർഗം അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 28 ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കറ്റ് ഗവർണറേറ്റിലെ അൽ സീബ് തീരത്തിന് സമീപം ബോട്ടിൽ എത്തിയ സംഘത്തെയാണ് കോസ്റ്റ് ഗാർഡ് കമാൻഡ് പിടികൂടിയത്. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അറസ്റ്റിലായവരുടെ ദേശീയതയോ മറ്റ് വ്യക്തിഗത വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും തടയാൻ കടൽ അതിർത്തികളിലെ നിരീക്ഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. സമുദ്രമാർഗം നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ […]
Read more

ഇനി സഹിക്കില്ല, ഞങ്ങളുടെ ടീമിനെ അധിഷേപിച്ചാൽ നാട് കടത്തും; വിദേശികൾക്ക് മുന്നറിയിപ്പുമായി അർജന്റീന

ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ അർജന്‍റീനിയൻ ദേശീയ ടീമിനെതിരെ ഉയർന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുമായി അർജന്‍റീന സർക്കാർ. അർജന്‍റീനയെയും ജനങ്ങളെയും ദേശീയ ചിഹ്നങ്ങളെയും പരസ്യമായി അധിക്ഷേപിക്കുന്ന വിദേശികൾക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്താനും വിസ റദ്ദാക്കി നാടുകടത്താനും വ്യവസ്ഥ ചെയ്യുന്ന അടിയന്തര ഉത്തരവിൽ പ്രസിഡന്‍റ് ഹാവിയർ മൈലി ഒപ്പുവെച്ചു. രാജ്യത്തിന്‍റയും ജനങ്ങളുടെയും ദേശീയ ചിഹ്നങ്ങളുടെയും സംരക്ഷണം വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. അർജന്‍റീനയെ ആക്രമിക്കുന്ന ആർക്കും ഇനി ഈ രാജ്യത്തേക്ക് സ്വാഗതമില്ല, എന്ന് ഉത്തരവിറക്കിക്കൊണ്ട് പ്രസിഡന്‍റിന്‍റെ ഓഫീസ് […]
Read more

ഇറാനെതിരായ ആക്രമണം താൽക്കാലികമായി മാറ്റിവെച്ച് അമേരിക്ക

വാഷിംഗ്ടൺ: ഇറാനെതിരെ ആസൂത്രണം ചെയ്ത വലിയ സൈനിക ആക്രമണം താൽക്കാലികമായി മാറ്റിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ശക്തിപ്രയോഗത്തിന് അമേരിക്ക തയ്യാറാണെന്നും, എന്നാൽ പ്രശ്നപരിഹാരത്തിനായി ഇറാൻ വേഗത്തിൽ കരാറിലെത്തണമെന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് കടലിടുക്ക് ഉടൻ തുറക്കുക, ആണവ ഭീഷണി അവസാനിപ്പിക്കുക, ചർച്ചകളിലൂടെ കരാറിലെത്തുക എന്നിവയാണ് അമേരിക്ക മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ. ഈ വാരാന്ത്യത്തിൽ ഇറാനെതിരെ വലിയ ആക്രമണം ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇറാനും മേഖലയിലെ […]
Read more

ആശ്വസിക്കാൻ വരട്ടെ, ഇതൊരു ട്രയൽ മാത്രമാണ്! കൊടും ചൂടിന്റേയും വരൾച്ചയുടേയും ദിനങ്ങൾ വരുമെന്ന് മുന്നറിയിപ്പ്; എൻ നിനോ കാത്ത് വെച്ചിരിക്കുന്നതെന്ത്?

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത പേമാരിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. തിരുവനന്തപുരം മുതൽ കാസർ​ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും കണ്ണൂരിലും വയനാട്ടിലുമെല്ലാം തീരാനഷ്ടങ്ങളാണ് ഈ രണ്ട് ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഒരുവേള 2018ന് സമാനമായൊരു ദുരന്തത്തെ പോലെ മറ്റൊന്ന് മലയാളികൾ വീണ്ടും മുന്നിൽ കണ്ടു. എങ്കിലും ഇപ്പോൾ മഴയൊന്ന് ശമിച്ചതോടെ ചെറിയ ആശ്വാസത്തിലാണ് കേരളം. പക്ഷേ…. ആശ്വസിക്കാറായോ? ഇല്ലെന്നാണ് പുറത്ത് നിന്നുള്ള ചില വിവരങ്ങൾ നൽകുന്ന മുന്നറിയിപ്പ്. പക്ഷേ, […]
Read more

മോസ്കോ റസ്റ്റോറന്റിന് മുന്നിൽ ബോംബ് സ്ഫോടനം; 3 പേർ മരിച്ചു

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ റസ്റ്റോറന്റിന് മുന്നിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് കുദ്രിൻസ്കയ സ്ക്വയറിലെ ‘ബാൽസി റോസി’ എന്ന ഇറ്റാലിയൻ റസ്റ്റോറന്റിന് മുന്നിൽ സ്ഫോടനം നടന്നത്. സ്ഫോടകവസ്തുക്കളുമായി റസ്റ്റോറന്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച സ്ത്രീയാണ് മരിച്ചവരിൽ ഒരാൾ. ഇവരെ തടയാൻ ശ്രമിച്ച സെക്യൂരിറ്റി ഗാർഡും റസ്റ്റോറന്റിലുണ്ടായിരുന്ന മറ്റൊരാളും സ്ഫോടനത്തിൽ മരിച്ചു. സ്ഫോടനത്തിന് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചതായി റഷ്യൻ നാഷണൽ ആന്റി ടെററിസം കമ്മിറ്റി അറിയിച്ചു. സെക്യൂരിറ്റി […]
Read more

പെറുവില്‍ ടൂറിസ്റ്റ് വിമാനം തകര്‍ന്നുവീണു; 13 പേര്‍ക്ക് ദാരുണാന്ത്യം

മെക്സിക്കോ സിറ്റി: പെറുവിൽ ടൂറിസ്റ്റ് വിമാനം തകർന്നുവീണ് 13 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളും അപകടത്തിൽ മരിച്ചു. നാസ്‌ക നഗരത്തിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലെയുള്ള പ്യൂബ്ലോ വീജോ പ്രദേശത്താണ് വിമാനം തകർന്നുവീണത്. വിനോദസഞ്ചാരികളാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരിൽ ഏഴ് ഇറ്റലി സ്വദേശികളും ജർമ്മനിയിൽ നിന്നുള്ള രണ്ട് പേരും സ്പെയിനിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടുന്നു. പൈലറ്റ് അമേരിക്കോ സലാസർ കുല്ലാർ, സഹപൈലറ്റ് ഐറെങ്ക ഡെൽ കാർപിയോ എന്നിവരും അപകടത്തിൽ മരിച്ചു. […]
Read more

സൗദിയിൽ നിയമലംഘകർക്കെതിരെ നടപടി ശക്തം; ഒരാഴ്ചയ്ക്കിടെ 14,154 പേർ പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർക്കെതിരായ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 14,154 നിയമലംഘകരെ സുരക്ഷാസേന പിടികൂടിയതായി അധികൃതർ അറിയിച്ചു. ജൂലൈ 23 മുതൽ 29 വരെയുള്ള കണക്കുകൾ പ്രകാരം പിടിയിലായവരിൽ 7,103 പേർ ഇഖാമ നിയമലംഘകരും, 3,654 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, 3,397 പേർ തൊഴിൽ നിയമലംഘകരുമാണ്. അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ 1,418 പേരെ അതിർത്തി […]
Read more

കുവൈത്തിന് നേരെ ഇറാന്‍റെ ആക്രമണം; ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തിയിൽ കടന്നുകയറിയ ശത്രു ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തകർത്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാന്റെ നേതൃത്വത്തിൽ പുറത്തുവിട്ട വിവരമനുസരിച്ച്, വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാലാണ് ആക്രമണ ഭീഷണി തടയാനായത്. വടക്കൻ കുവൈത്തിലെ ഒരു പ്രധാന സർക്കാർ കേന്ദ്രത്തെയും ബുബിയാൻ ദ്വീപിലെ ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാധാരണക്കാരുടെ വാഹനങ്ങളെയുമാണ് ആക്രമണം ലക്ഷ്യമിട്ടിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡ്രോണുകൾ തകർന്നുവീണതിനെ തുടർന്ന് […]
Read more

സെവൂട്ടയിലേക്ക് ഇരച്ചെത്തി പതിനായിരങ്ങൾ, വീടുകൾ അടച്ച് ജനങ്ങൾ, ഇന്ത്യൻ ബന്ധം, നടുങ്ങി യൂറോപ്പ്; കുടിയേറ്റ പ്രവാഹം നൽകുന്ന മുന്നറിയിപ്പ് എന്താണ്?

സമാധാനപൂർണ്ണമായ അന്തരീക്ഷം നിലനിന്നിരുന്ന യൂറോപ്യൻ രാജ്യമായ സ്പെയിനിന്റെ ഭരണത്തിൻ കീഴിലുള്ള പ്രത്യേക പ്രദേശമായ സേവുട്ടയിലേക്ക് പെട്ടെന്നൊരു നാൾ അതിർത്തി പ്രദേശമായ മൊറോക്കോയിൽ നിന്ന് വെട്ടുകിളികളെപ്പോലെ മനുഷ്യർ ഇരച്ചെത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുന്നത്. നൂറോ ഇരുന്നൂറോ ആളുകളല്ല, മറിച്ച് അറുപതിനായിരത്തോളം വരുന്ന മൊറോക്കൻ നിവാസികളാണ് ബോട്ടുകളിലും നീന്തിയും അതിർത്തി അതിക്രമിച്ചു കടന്നും ഈ കൊച്ചു തീരദേശത്തേക്ക് ഒരേസമയം ഒഴുകിയെത്തിയത്. കേവലം ഒരു ദിവസം കൊണ്ട് അരലക്ഷത്തിലധികം ആളുകൾ കടന്നുവന്നത് ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ അപകടകരമായ അതിക്രമിച്ചു […]
Read more

ഇസ്രയേലുമായി ചേർന്ന് ഇറാനെതിരെ വീണ്ടും വൻ ആക്രമണത്തിനൊരുങ്ങി ട്രംപ്

വാഷിങ്ടൺ: ഇറാന്റെ ഊർജമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് വലിയ തോതിലുള്ള ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി യുഎസ് മാധ്യമങ്ങൾ. ഈ സൈനിക നീക്കത്തിൽ ഇസ്രയേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ആക്രമണങ്ങൾ ദിവസങ്ങൾ നീണ്ടുനിന്നേക്കും. ഇറാനിലെ അടിസ്ഥാന ഊർജ്ജ സൗകര്യങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. യു.എസ് മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് പ്രധാന ലക്ഷ്യം. ജൂലൈ 31-ന് ക്യാമ്പ് ഡേവിഡ് പ്രസിഡൻഷ്യൽ റിട്രീറ്റിൽ ട്രംപിന്റെ നേതൃത്വത്തിൽ നടന്ന കാബിനറ്റ് യോഗത്തിൽ ഈ […]
Read more

Recent News

Advertisement
WhiteswanTV Footer