Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുകെയിലെ യുഎസ് വ്യോമതാവളത്തിന് സമീപം സ്ഫോടക വസ്തു സാന്നിധ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: യുകെയിലെ റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപം സ്ഫോടക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് സമീപത്തെ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.

നിരവധി വീടുകളിലെ താമസക്കാരെ സമീപത്തെ ലെഷർ സെന്ററിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ഫോടകവസ്തു നിയമപ്രകാരം ഒന്നിലധികം പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.

യുഎസ് എയർഫോഴ്സ് ബോംബർ വിമാനങ്ങൾക്കായി ഉപയോഗിക്കുന്ന പ്രധാന വ്യോമതാവളങ്ങളിലൊന്നാണ് ആർ.എ.എഫ്. ഫെയർഫോർഡ്. സ്ഫോടക വസ്തുവുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി സൈന്യത്തിന്റെ ബോംബ് നിർവീര്യമാക്കൽ വിദഗ്ധർ സ്ഥലത്തെത്തി. നിരവധി വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix