നയൻതാരയും കെവിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘Hi’ മികച്ച അഭിപ്രായം നേടി തമിഴ് ZEE5-ൽ മുന്നേറുന്നു. ശ്രദ്ധേയമായ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്തുന്ന തമിഴ് ZEE5, തങ്ങളുടെ വിജയക്കുതിപ്പ് തുടരുകയാണ്. ‘ജനനായകൻ’ ന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ, നയൻതാരയും കെവിനും പ്രധാന വേഷങ്ങളിലെത്തുന്ന ‘Hi’ ഇപ്പോൾ പ്ലാറ്റ്‌ഫോമിൽ വൻ ഹിറ്റ് അടിച്ചിരിക്കുകയാണ്.
വിഷ്ണു എടവൻ സംവിധാനം ചെയ്യുന്ന ചിത്രം, പ്രണയാനുഭവങ്ങളും നിരാശകളും നേരിട്ടിട്ടും പ്രണയം കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കാത്ത ഒരു യുവാവിന്റെ കഥയാണ് പറയുന്നത്.തമിഴ് സിനിമയിലെ ശ്രദ്ധേയരായ മുതിർന്ന താരങ്ങളായ രാധിക ശരത്‌കുമാർ, അന്തരിച്ച നടൻ കെ. ഭാഗ്യരാജ്, പ്രഭു എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് കൂടുതൽ വൈകാരിക ആഴം നൽകുന്നു. പ്രശസ്ത സംവിധായകനും നടനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജിന്റെ അവസാനകാല ഓൺ-സ്‌ക്രീൻ സാന്നിധ്യങ്ങളിൽ ഒന്നാണ് ‘Hi’ എന്നതും ചിത്രത്തെ കൂടുതൽ സവിശേഷമാക്കുന്നു.
നയൻതാരയും കവിനും നയിക്കുന്ന മികച്ച താരനിരയും, പുതുമയാർന്ന ആഖ്യാനവും പ്രേക്ഷകരുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന വൈകാരികതയും ഒത്തുചേരുന്ന ‘Hi’, ഞങ്ങളുടെ വളർന്നുവരുന്ന സിനിമാ ലൈബ്രറിയിലേക്കുള്ള മികച്ചൊരു കൂട്ടിച്ചേർക്കലാണ്.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
വിഷ്ണു എടവനോടൊപ്പം പ്രവർത്തിച്ചത് മികച്ചൊരു അനുഭവമായിരുന്നു. കഥപറച്ചിലിൽ അദ്ദേഹം പുലർത്തിയ സൂക്ഷ്മതയും ആത്മാർത്ഥതയും ഏറെ ശ്രദ്ധേയമാണ്. മികച്ച സഹതാരങ്ങൾക്കൊപ്പം ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതും ഏറെ സന്തോഷകരമായിരുന്നു എന്ന് നയൻതാര കൂട്ടിച്ചേർത്തു.




