Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം; എൻജിൻ റൂമിന് കേടുപാട്, അന്വേഷണം ആരംഭിച്ചു

മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചുകൊണ്ടിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം നടന്നതായി യുകെയുടെ സമുദ്ര വ്യാപാര പ്രവർത്തന വിഭാഗം അറിയിച്ചു. തിരിച്ചറിയാത്ത ഒരു വസ്തു കപ്പലിൽ പതിച്ചതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഒമാനിലെ ലിമയ്ക്ക് വടക്കുകിഴക്കായി ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതി മലിനീകരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ […]
Read more

കറാച്ചിയിൽ വെടിവെപ്പ്; ഗുണ്ടാത്തലവൻ ഉസൈർ ബലൂച്ചിന്റെ സഹോദരന് ഗുരുതര പരിക്ക്

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ ഗുണ്ടാത്തലവൻ ഉസൈർ ബലൂച്ചിന്റെ സഹോദരൻ സുബൈർ ബലൂച്ചിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. ആക്രമണത്തിൽ സുബൈറിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കറാച്ചിയിലെ ലിയാരി പ്രദേശത്തെ ചക്കിവാറ മെയിൻ റോഡിലാണ് സംഭവം നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ ആയുധധാരികളായ സംഘം സിംഗു ലൈനിലുള്ള വീടിന് പുറത്തിരിക്കുകയായിരുന്ന സുബൈറിന് നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും നിരവധി വെടിയേറ്റ സുബൈറിനെ ഉടൻ കറാച്ചി സിവിൽ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. […]
Read more

ഹോർമൂസിൽ പുതിയ ഫോ‍ർമുലയുമായി ഒമാൻ; ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്താൻ ഇറാന് മുന്നിൽ നിർദേശം

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലെ നിലവിലെ തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഗൾഫ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി പുതിയ പദ്ധതി മുന്നോട്ടുവെച്ച് ഒമാൻ. ഇറാനുമായി നടത്തിയ ചർച്ചയിലാണ് ഒമാൻ പുതിയ ഫോർമുല അവതരിപ്പിച്ചത്. ഹോർമൂസ് കടലിടുക്ക് ഇറാൻ മാത്രം നിയന്ത്രിക്കുന്നതിന് പകരം, കടലിടുക്കിന്റെ തീരത്തുള്ളതും ഈ കപ്പൽപാത ഉപയോഗിക്കുന്നതുമായ ഗൾഫ് രാജ്യങ്ങൾ ചേർന്ന് സംയുക്തമായി നിയന്ത്രിക്കണമെന്നാണ് ഒമാന്റെ നിർദേശം. അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവിധ രാജ്യങ്ങൾ ചേർന്ന് കപ്പൽപാത നിയന്ത്രിക്കുകയും, ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് […]
Read more

പാക് അധീന കശ്മീരിൽ പാകിസ്താന്റെ വെടിവെപ്പ്; 20 പേർ കൊല്ലപ്പെട്ടു

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവെയ്പിൽ 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന സംഭവങ്ങളിലാണ് ഇത്രയും പേർ മരിച്ചതെന്നാണ് വിവരം. സംഘർഷത്തിൽ 50-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജൂൺ 5ന് ആരംഭിച്ച പ്രതിഷേധങ്ങളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 80 ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. റാവലക്കോട്ടിലെ ഡ്രീക്ക് എയ്ത്ത് മേഖലയിൽ പ്രതിഷേധക്കാർക്ക് നേരെ പാക് സുരക്ഷാ സേന ആക്രമണം നടത്തിയതായും ആരോപണമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് […]
Read more

ജപ്പാനിൽ വൻ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തെ തുടർന്ന് മൂന്ന് അടി വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലുള്ള ജനങ്ങളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസിയുടെ (JMA) റിപ്പോർട്ട് പ്രകാരം കടലിനടിത്തട്ടിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ തെക്കൻ മേഖലയിലെ […]
Read more

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം ആക്രമണവുമായി യുവാവ്

പാരിസ്: ഫ്രാൻസിലെ പാരിസിൽ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ കത്തിയാക്രമണം നടന്നു. സംഭവത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ആക്രമിക്കപ്പെട്ടവരിൽ രണ്ട് പേർ ഗർഭിണികളാണെന്നാണ് വിവരം. പാരീസിലെ പോർട്ട് ഡി ക്ലിഷിയിലുള്ള കോടതി സമുച്ചയത്തിന് സമീപമാണ് തിങ്കളാഴ്ച ആക്രമണം നടന്നത്. കശാപ്പിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമണം നടത്തിയത്. 19, 24, 36 വയസ്സുള്ള സ്ത്രീകളാണ് ആക്രമണത്തിനിരയായത്. അള്ളാഹുവിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടത്തുന്നതെന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു യുവാവ് സ്ത്രീകളെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നീണ്ട മുടിയും ക്രീം […]
Read more

ഇസ്രയേൽ ലബനനിൽ നിന്ന് പിന്മാറണം; അമേരിക്കയുമായുള്ള ചർച്ചകൾക്ക് ഉപാധിയുമായി ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ഉപാധിയായി ലബനനിൽ നിന്ന് ഇസ്രയേൽ പൂർണമായി പിന്മാറണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. സംഘർഷത്തിൽ താൽക്കാലിക ഇടവേള തുടരുന്നതിനിടെ ഇറാൻ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയായാണ് പുതിയ പ്രസ്താവന. ലബനനിൽ നിന്ന് ഇസ്രയേൽ പൂർണമായി പിൻവാങ്ങാതെ ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് മുജ്തബ ഖമനെയി വ്യക്തമാക്കിയത്. അമേരിക്കയുമായി ഏതെങ്കിലും തരത്തിലുള്ള ധാരണയിലെത്തുകയാണെങ്കിൽ അത് ഈ വിഷയത്തിന് ശേഷമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, ഹോർമൂസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളിൽ ഒന്നിന് മൈൻ […]
Read more

വൺ പ്ലസിന് പിന്നാലെ നത്തിങ്ങും പ്രവർത്തനം നിർത്തുന്നു? വിശദീകരണവുമായി കമ്പനി

അന്താരാഷ്ട്ര വിപണിയിൽ നിന്ന് ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ വൺപ്ലസ് പിൻമാറുകയാണെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ഇപ്പോഴിതാ ബ്രിട്ടീഷ് സ്മാർട്ഫോൺ ബ്രാൻഡായ നത്തിങ്ങുമായി ബന്ധപ്പെട്ടും സമാനമായ വാർത്തകൾ വരുന്നു. വിവിധ രാജ്യങ്ങളിൽ നത്തിങ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നും കൂട്ടപ്പിരിച്ചുവിടൽ നടക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് കമ്പനി രംഗത്തെത്തി. ഈ വാർത്തകളെല്ലാം വ്യാജമാണെന്ന് കമ്പനിയുടെ സഹസ്ഥാപകൻ ആകിസ് ഇവാഞ്ചലിഡിസ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ഫോൺ (4ബി) ആദ്യ ദിവസം തന്നെ 29537 മോഡലുകൾ വിറ്റഴിഞ്ഞിട്ടുണ്ടെന്നും […]
Read more

21 വയസ്സിന് താഴെയുള്ളവർക്ക് സിഗരറ്റ് വിറ്റ കട അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: 21 വയസ്സിന് താഴെയുള്ളവർക്ക് സിഗരറ്റ് വിറ്റ കട കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ ഒരു ആരോഗ്യ സ്ഥാപനത്തിനെതിരെയും അധികൃതർ നടപടി സ്വീകരിച്ചു. അൽ അഹ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ പരിശോധനാ സംഘങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ ജുവനൈൽ പ്രൊട്ടക്ഷൻ വിഭാഗവുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാകാത്ത ഉപഭോക്താവിന് സിഗരറ്റ് വിൽക്കുന്നതിനിടെ കടയുടമയെ പിടികൂടിയത്. തുടർന്ന് കട ഉടൻ അടച്ചുപൂട്ടുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. അതേസമയം, അൽ ജഹ്റ, ഫർവാനിയ ഗവർണറേറ്റുകളിലെ […]
Read more

യൂറോപ്പിനെ വിഴുങ്ങി കാട്ടുതീ; ഫ്രാൻസിലും സ്പെയിനിലും വ്യാപക തീപിടുത്തം

മഡ്രിഡ്/പാരിസ്: ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് വൻ കാട്ടുതീ. 2,67,000-ത്തിലധികം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചതോടെ ഈ മാസം സ്പെയിനിൽ കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 14 ആയി. 10 പേരെ ഇനിയും കണ്ടെത്താനുണ്ട്. മഡ്രിഡിന് സമീപമുണ്ടായ ഭീകര കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ ശനിയാഴ്ച സ്പാനിഷ് അഗ്നിശമന സേനാംഗങ്ങൾ ശ്രമിച്ചെങ്കിലും, കാറ്റ് വെല്ലിവിളിയാവുകയാണ്. നഗരത്തിന് പടിഞ്ഞാറുള്ള ആകാശം പൂർണ്ണമായും കറുത്ത പുകയാൽ മൂടപ്പെട്ടിരിക്കുകയാണ്. “തീ നിലവിൽ അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലാണ്. ഇത് അണയ്ക്കുക എന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer