Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

എട്ട് മാസം ബഹിരാകാശത്ത്, ലക്ഷ്യം മനുഷ്യശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്തൽ; ആരാണ് അനിൽ മേനോൻ എന്ന മലയാളി നക്ഷത്രം?

ചന്ദ്രനിൽ പോയാലും അവിടെ ഒരു മലയാളിയുടെ ചായക്കടയെങ്കിലും കാണുമെന്ന് തമാശയായി നമ്മൾ പറയാറില്ലേ. ലോകത്തിന്റെ ഓരോ കോണിലും ചെന്നെത്തിയിട്ടും ഇതുവരെ ഭൂമിവിട്ട് പോകാൻ മലയാളിക്ക് ആയിട്ടില്ല. പക്ഷേ ആ കഥയൊക്കെ ഇനി മാറാൻ പോകുകയാണ്. അതെ, ചന്ദ്രനിലേക്ക് എത്തില്ലെങ്കിലും ഒരു മലയാളി ഇതാ ശൂന്യാകാശത്തെ സ്പർശിക്കാൻ പോവുകയാണ്. അതും കുറച്ച് ദിവസങ്ങളിലേക്കല്ല, ഏകദേശം എട്ട് മാസത്തോളം നീളുന്ന ദൗത്യമാണത്. മനുഷ്യരാശിയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്ന നിർണായക പരീക്ഷണങ്ങളുമായി നാസയുടെ അസ്‌ട്രോനട്ട് ഡോ. അനിൽ മേനോൻ ജൂലൈ […]
Read more

ബഹിരാകാശത്തെ ആദ്യ മലയാളിപ്പെരുമ; അനില്‍ മേനോന്റെ യാത്ര 14ന്

വാഷിങ്ടണ്‍: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസ ശാസ്ത്രജ്ഞനായ ഡോ. അനില്‍ മേനോന്‍. ഒറ്റപ്പാലത്ത് വേരുകളുള്ള ഇന്ത്യന്‍ വംശജനായ അനില്‍ മേനോന്‍ നാസയിലെ ബഹിരാകാശ യാത്രികനും ഡോക്ടറും മുന്‍ സൈനിക ഉദ്യോഗസ്ഥനുമാണ്. ജൂലൈ 14നാണ് അനില്‍ മേനോന്‍ കസാക്കിസ്ഥാനില്‍ നിന്നും ബഹിരാകാശ നിലയത്തിലേയ്ക്കുള്ള തന്റെ ആദ്യ ദൗത്യം തുടങ്ങുക. 49-കാരനായ മേനോന്‍, റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവര്‍ക്കൊപ്പം കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 എന്ന പേടകത്തിലാണ് […]
Read more

ഫുട്ബോൾ മൈതാനത്തെ വൈക്കിംഗ് യുഗം; ആരാണ് വൈക്കിം​ഗുകൾ? ഇതാ ‘റോ സെലിബ്രേഷനും’ അറിയപ്പെടാത്ത വൈക്കിംഗ് ചരിത്രവും

ഈ ലോകകപ്പിൽ സ്വപ്നതുല്യമായ തേരോട്ടമാണ് നോർവീജിയൻ ഫുട്ബോൾ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, ക്വാർട്ടറിലോ സെമിയിലോ അവർ വീണുപോയേക്കാം; എന്നാൽ ലോകകപ്പിലുടനീളം ഏർലിങ് ഹാളണ്ടും സംഘവും ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ച ഓർമ്മകൾ എക്കാലവും നിലനിൽക്കും. അതിൽ ഏറ്റവും ശ്രദ്ധേയമായത് മറ്റൊന്നുമല്ല, സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ അവരുടെ തനതായ വിജയാഘോഷം തന്നെയാണ്. ഒരു പായ്ക്കപ്പൽ ഒന്നിച്ച് തുഴയുന്നതു പോലെയുള്ള നോർവേ ടീമിന്റെ ഈ ‘വൈകിംഗ് റോ സെലിബ്രേഷൻ’ യഥാർത്ഥത്തിൽ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. 2016 യൂറോ കപ്പിൽ ഐസ്‌ലാൻഡ് […]
Read more

വിവാഹം കഴിഞ്ഞ് 4 മാസം; ഭാര്യയെ കൊന്ന ഇന്ത്യക്കാരൻ യുഎസിൽ അറസ്റ്റിൽ

വാഷിങ്ടൺ: അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ തെലങ്കാന സ്വദേശിയായ ഇന്ത്യൻ എഞ്ചിനീയർ അറസ്റ്റിൽ. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചതായി റിപ്പോർട്ടുകളുണ്ട്. വിവാഹം കഴിഞ്ഞ് നാല് മാസം മാത്രം പിന്നിട്ടപ്പോഴാണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് വിവരം. വിവാഹത്തിന് പിന്നാലെ ഇരുവരും അമേരിക്കയിലേക്ക് പോയിരുന്നു. സംഭവത്തിൽ യുവാവിനെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ്‌ അന്വേഷണം തുടരുകയാണ്.
Read more

പശ്ചിമേഷൻ യുദ്ധം; ക്രൂഡ് ഓയിൽ വില കുതിക്കുന്നു

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. എണ്ണവിലയിൽ ഒൻപത് ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയത്. പ്രധാന എണ്ണ വിപണിയായ ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.9 ഡോളറിലെത്തി. എണ്ണവിലയിലെ ഈ വർധനവ് രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയാനുള്ള സാധ്യതകൾക്ക് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ജൂണിൽ രാജ്യങ്ങൾ തമ്മിൽ ഉണ്ടായ താൽക്കാലിക വെടിനിർത്തൽ കരാർ പാലിച്ചതിനെ തുടർന്ന് എണ്ണവില കുറയുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ പുതിയ സംഘർഷങ്ങൾ വീണ്ടും ഉയർന്നതോടെ വിപണിയിൽ ആശങ്ക […]
Read more

കറാച്ചിയിലേക്ക് പോയ ചരക്കുവിമാനം കടലിൽ തകർന്നുവീണത് തന്നെ

കറാച്ചി: ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോയ സ്വകാര്യ ചരക്കുവിമാനം അറബിക്കടലിൽ തകർന്നുവീണതായി സ്ഥിരീകരിച്ചു. അപകടം നടന്ന് 12 മണിക്കൂറിന് ശേഷം ഒർമാര തുറമുഖത്തിന് തെക്ക് 53 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പാകിസ്താൻ ആസ്ഥാനമായ കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്കായി പാകിസ്താൻ നാവികസേനയും മാരിടൈം സെക്യൂരിറ്റി ഏജൻസിയും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി പാകിസ്താൻ സമയം 9.18ഓടെയാണ് വിമാനത്തിൽ സാങ്കേതിക തകരാർ […]
Read more

ഹോർമുസിൽ ഇന്ത്യൻ എണ്ണക്കപ്പൽ തിരിച്ചയച്ച് ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ ഒമാനി ഇടനാഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചതായി റിപ്പോർട്ട്. ഒമാൻ തീരത്തുകൂടിയുള്ള താൽക്കാലിക സമുദ്ര പാത ഉപയോഗിച്ച കപ്പലിനെയാണ് ഇറാൻ തിരിച്ചയച്ചത്. ഇറാൻ നിർദേശിച്ച ഷിപ്പിംഗ് പാതയിലൂടെ യാത്ര തുടരണമെന്ന് കപ്പലിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഒമാനി ഇടനാഴി ഉപയോഗിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് ഇറാൻ റേഡിയോ വഴി മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അറിയുന്നു. സംഭവത്തിൽ ഇന്ത്യൻ അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഗൾഫ് മേഖലയിലെ സംഘർഷത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ […]
Read more

ഷാര്‍ജയില്‍ നിന്ന് വന്ന വിമാനം കറാച്ചി തീരത്ത് കാണാതായി; കടലില്‍ വീണെന്ന് സംശയം

കറാച്ചി: യുഎഇയിൽ നിന്ന് പാകിസ്താനിലേക്ക് വന്ന ബോയിംഗ് 737 ചരക്ക് വിമാനം കറാച്ചിക്ക് സമീപം കാണാതായി. വിമാനവുമായി എയർ ട്രാഫിക് കൺട്രോളിന്റെ ബന്ധം നഷ്ടമായതിനെ തുടർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന വിമാനം ചൊവ്വാഴ്ച രാത്രി 9.21ഓടെയാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെയാണ് സംഭവം. വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതായി പൈലറ്റ് ബന്ധം നഷ്ടമാകുന്നതിന് മുമ്പ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. തുടർന്ന് […]
Read more

ഇറാൻ സൈനിക കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം; പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി

തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇറാനിലെ നിരവധി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് വ്യോമസേന വ്യാപക ആക്രമണം നടത്തി. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ 80-ലധികം കേന്ദ്രങ്ങൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പത്ത് ദിവസം മുമ്പ് നടന്ന ആക്രമണത്തേക്കാൾ നാലോ അഞ്ചോ മടങ്ങ് വലിയ നാശനഷ്ടമാണ് ഇത്തവണ ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ റഡാർ സംവിധാനങ്ങൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, ഉപരിതല-വ്യോമ മിസൈൽ താവളങ്ങൾ, കപ്പൽ വിരുദ്ധ ക്രൂസ് മിസൈൽ വിക്ഷേപണ […]
Read more

ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം

മനാമ: യുഎസ് ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ബഹ്റൈനിലും കുവൈത്തിലുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം. കുവൈത്തിലെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണങ്ങൾ തടഞ്ഞതായി സൈന്യം അറിയിച്ചു. മിസൈലുകളും ഡ്രോണുകളും തകർത്തതിനാലാണ് സ്‌ഫോടന ശബ്ദങ്ങൾ കേട്ടതെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പൗരന്മാരും വിദേശ താമസക്കാരും ശാന്തരായി തുടരുകയും അടുത്തുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും വേണമെന്ന് മന്ത്രാലയം […]
Read more

Recent News

Advertisement
WhiteswanTV Footer