Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

ഖമനെയിയുടെ സംസ്കാര ചടങ്ങിൽ 14 മാസം പ്രായമുള്ള കൊച്ചുമകളുടെ ശവപേടകം

ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ശവസംസ്കാര ചടങ്ങുകൾ ശനിയാഴ്ച ടെഹ്റാനിൽ ആരംഭിച്ചു. ചടങ്ങിൽ ഖമനെയിയുടെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകൾ സഹ്റ മുഹമ്മദി ഗൊൽപായെഗനിയുടെ ശവപേടകവും പ്രദർശിപ്പിച്ചു. ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമനെയിയുടെ ഭൗതികശരീരം ചടങ്ങുകൾ നടക്കുന്ന വേദിയിലേക്ക് എത്തിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ മറ്റ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു.14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ ചെറിയ ശവപേടകവും അതിലെ ചിത്രവും ചടങ്ങിൽ പങ്കെടുത്തവരെ ദുഃഖത്തിലാഴ്ത്തി. ഖമനെയിയുടെ […]
Read more

വൻ ദുരന്തം മുൻകൂട്ടി കണ്ട് ഇറാൻ; 3000 പേരോളം മരിച്ചേക്കാമെന്ന് രഹസ്യ മുന്നറിയിപ്പ്

ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് വൻ ജനത്തിരക്ക് ഉണ്ടാകുമെന്ന ആശങ്കയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി അധികൃതർ. ചടങ്ങുകൾക്കിടെ അപകടസാധ്യത കണക്കിലെടുത്ത് അടിയന്തര തയ്യാറെടുപ്പുകൾ നടത്തിയതായി ജർമ്മൻ മാധ്യമമായ ഡി വെൽറ്റ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ഇറാനിയൻ റെഡ് ക്രസന്റും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും അപകടസാധ്യതയെക്കുറിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടമുണ്ടായാൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്യാനും കാണാതാകുന്നവരെ കണ്ടെത്താനും പ്രത്യേക സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. ടെഹ്റാനിലെ ബെഹെഷ്ത്-ഇ സഹ്ര […]
Read more

ഹോർമുസിൽ കപ്പലുകൾക്ക് സർവീസ് ഫീസ്; സൗഹൃദ രാജ്യങ്ങൾക്ക് ഇളവ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഇനി സർവീസ് ഫീസ് ഈടാക്കുമെന്ന് ഇറാൻ. ചൈനയിലെ ബെയ്ജിങിൽ നടന്ന വേൾഡ് പീസ് ഫോറത്തിൽ ചൈനയിലെ ഇറാൻ അംബാസഡർ അബ്ദുൽറസൂൽ റഹ്മാനി ഫസ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലപരിധിയുടെ ഭാഗമാണെന്നാണ് ഇറാന്റെ വാദം. അതിനാൽ കപ്പലുകളിൽ നിന്ന് സർവീസ് ഫീസ് ഈടാക്കാൻ അവകാശമുണ്ടെന്നും രാജ്യം പറയുന്നു. ഇത് ടോൾ അല്ലെന്നും, കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനും ഗതാഗതം നിരീക്ഷിക്കാനുമുള്ള ഫീസാണെന്നും അംബാസഡർ വ്യക്തമാക്കി. വൻതോതിലുള്ള […]
Read more

ദുബായിൽ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്

ദുബായ്: ജബൽ അലി റോഡിൽ കാറും മൂന്ന് ബസുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും മറ്റുള്ളവർക്ക് സാരമായതും നിസ്സാരവുമായ പരിക്കുകളുണ്ടെന്നും ദുബായ് പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട എല്ലാവരെയും ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. റോഡിന് നടുവിൽ ഒരു ബസിന് സാങ്കേതിക തകരാർ സംഭവിച്ച് വാഹനം നിൽക്കുകയായിരുന്നു. പിന്നാലെ എത്തിയ കാറിനും മറ്റ് രണ്ട് ബസുകൾക്കും സമയത്ത് വാഹനം ഒഴിവാക്കാൻ കഴിയാതിരുന്നതോടെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് ദുബായ് ട്രാഫിക് പൊലീസും അന്വേഷണ […]
Read more

ഖമനേയിയുടെ സംസ്‌കാരം; ആദരാഞ്ജലികളുമായി ഇന്ത്യൻ പ്രതിനിധി സംഘം

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങിൽ ഇന്ത്യയുടെ പ്രതിനിധികൾ പങ്കെടുത്തു. ചടങ്ങിൽ ഇന്ത്യയുടെ പേരിൽ ആദരാഞ്ജലികൾ അർപ്പിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈനും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ സർക്കാരിനും ജനങ്ങൾക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഇന്ത്യ അനുശോചനം അറിയിച്ചു. ബിഹാർ ലോക്ഭവനും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. […]
Read more

കീവിൽ റഷ്യയുടെ മിസൈൽ- ഡ്രോൺ ആക്രമണം; 11 മരണം

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളടക്കം 54 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.രാത്രി മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണത്തിൽ നഗരത്തിലെ ഏകദേശം 30 ഇടങ്ങളിലായി മിസൈലുകൾ പതിച്ചതായി അധികൃതർ അറിയിച്ചു. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 20-ഓളം പാർപ്പിട സമുച്ചയങ്ങൾക്കും മറ്റു സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചതായി ആഭ്യന്തര മന്ത്രി ഇഹോർ ക്ലിമെൻകോ വ്യക്തമാക്കി. ഡാർണിറ്റ്സ്കി ജില്ലയിൽ ഒമ്പത് […]
Read more

വെന്തുരുകി യൂറോപ്പ്, ഉരുകിയൊലിച്ച് റോഡുകൾ; ഫ്രാൻസിൽ മരണം 1000ലധികം

പാരീസ്: ചരിത്രത്തിലെ ഏറ്റവും കഠിനമായ ചൂടിലൂടെയാണ് യൂറോപ്യൻ രാജ്യങ്ങൾ കടന്നുപോകുന്നത്. ഫ്രാൻസിൽ മാത്രം കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ആയിരത്തിലധികം പേർ ഉഷ്ണതരംഗം മൂലം മരിച്ചുവെന്ന് ദേശീയ പൊതുജനാരോഗ്യ ഏജൻസിയായ സാന്‍റേ പബ്ലിക് ഫ്രാൻസ് അറിയിച്ചു. ഏഷ്യയിലേക്കാൾ ചൂടാണ് യൂറോപ്പിലെ പലയിടങ്ങളിലും ഇപ്പോൾ രേഖപ്പെടുത്തുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ ദിവസേന ശരാശരി 900 മുതൽ 1,000 വരെ മരണങ്ങൾ രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത്, ജൂൺ 24 ന് 1,200 ൽ അധികം മരണങ്ങൾ രജിസ്റ്റർ ചെയ്തതായും, തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ […]
Read more

ബ്രിക്‌സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ ക്ഷണിച്ച് മോദി

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ക്ഷണിച്ചു. ഇരുവരും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് ക്ഷണം നൽകിയത്. ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ വരാനിരിക്കുന്ന ഉച്ചകോടി സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ ആഗോള വിഷയങ്ങളിൽ സംവാദവും സഹകരണവും ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. സംഭാഷണത്തിനിടെ, യുഎസ്- ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള […]
Read more

ലാഹോറിൽ ട്യൂഷൻ സെന്റർ തകർന്നു; 14 കുട്ടികൾക്ക് ദാരുണാന്ത്യം

ലാഹോർ: പാകിസ്ഥാനിലെ ലാഹോറിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്നുണ്ടായ ദുരന്തത്തിൽ 14 കുട്ടികൾ മരിച്ചു. കഹ്നയിലെ ബസ്തി ഈദ് ഗായിലുള്ള സ്വകാര്യ ട്യൂഷൻ സെന്ററിലാണ് സംഭവം നടന്നത്. അപകടത്തിൽ ഒരു അധ്യാപകനും എട്ട് കുട്ടികളും അടക്കം ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്ലാസ് നടക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പഠനം നടക്കുന്നതിനിടെ മേൽക്കൂര പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം […]
Read more

യെമനിൽ ഇടിമിന്നൽ ദുരന്തം; ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

യെമൻ: മധ്യ പ്രവിശ്യയായ ഇബ്ബ് ഗവർണറേറ്റിൽ കനത്ത മഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മാതാപിതാക്കളും മൂന്ന് മക്കളുമാണ് മരിച്ചത്. ഇബ്ബിന് പടിഞ്ഞാറുള്ള ഫർ അൽ ഉദൈൻ ജില്ലയിലെ സാറ നഗരത്തിലാണ് സംഭവം നടന്നത്. ശക്തമായ മഴയ്ക്കിടെ വീടിനുള്ളിലെ ഒരു മുറിയിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരിക്കുമ്പോഴാണ് വീടിന് മുകളിലേക്ക് മിന്നൽ പതിച്ചത്. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ അടിയന്തര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വീടിന് സമീപം ഒരു മൊബൈൽ ടവർ ഉണ്ടായിരുന്നതും […]
Read more

Recent News

Advertisement
WhiteswanTV Footer