പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. എണ്ണവിലയിൽ ഒൻപത് ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയത്. പ്രധാന എണ്ണ വിപണിയായ ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.9 ഡോളറിലെത്തി. എണ്ണവിലയിലെ ഈ വർധനവ് രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയാനുള്ള സാധ്യതകൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
കഴിഞ്ഞ ജൂണിൽ രാജ്യങ്ങൾ തമ്മിൽ ഉണ്ടായ താൽക്കാലിക വെടിനിർത്തൽ കരാർ പാലിച്ചതിനെ തുടർന്ന് എണ്ണവില കുറയുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ പുതിയ സംഘർഷങ്ങൾ വീണ്ടും ഉയർന്നതോടെ വിപണിയിൽ ആശങ്ക വർധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ തുടർന്നും എണ്ണവിലയെ ബാധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.


