Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: west asian war

ഇന്ധനക്ഷാമത്തെക്കുറിച്ച് ആശങ്ക വേണ്ട ഇന്ത്യ സുരക്ഷിതം: ഹർദീപ് സിങ് പുരി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ഊർജ സുരക്ഷയും ഇന്ധന ലഭ്യതയും പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. ഇന്ധനക്ഷാമത്തെക്കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധിപ്പിച്ചതായും, ആഗോള വിപണിയിലെ വെല്ലുവിളികൾ മറികടക്കാൻ ഇന്ത്യ നിലവിൽ 41 രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ഇന്ധനവില ഉയർന്ന സാഹചര്യത്തിലും രാജ്യത്ത് ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ […]
Read more

പശ്ചിമേഷ്യൻ പ്രതിസന്ധി; സ്വർണത്തിന്റെ തീരുവ ഉയർത്തിയേക്കും

കൊച്ചി: പശ്ചിമേഷ്യയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണവിലയും രൂപയുടെ മൂല്യവും വലിയ മാറ്റം നേരിടുന്നു. ഒരു വീപ്പ എണ്ണയുടെ വില 105 ഡോളറിലേക്ക് ഉയർന്നതായും, ഡോളറിനെതിരെ രൂപയുടെ മൂല്യം 95 കടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ചില സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് സൂചനയുണ്ട്. സ്വർണ ഉപഭോഗം കുറയ്ക്കുന്നതിനായി ഇറക്കുമതിത്തീരുവ 6 ശതമാനത്തിൽ നിന്ന് 10 മുതൽ 12 ശതമാനം വരെ ഉയർത്താൻ കേന്ദ്രസർക്കാർ പരിഗണിക്കുന്നതായാണ് വിവരം. ചില സാഹചര്യങ്ങളിൽ ഇത് 15 ശതമാനം വരെയാകാനും […]
Read more

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് 360 രൂപ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,675 രൂപയായി. പവൻ വില 360 രൂപ ഇടിഞ്ഞ് 1,09,400 രൂപയിലെത്തി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. ഇറാൻ-യുഎസ് സംഘർഷത്തെച്ചൊല്ലിയ ആശങ്കകൾ സ്വർണവിലയെ ബാധിച്ചു. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ അമേരിക്കൻ ഡോളറിന്റെ മൂല്യവും വർധിച്ചു. ഇതോടെ മറ്റു കറൻസികളിൽ സ്വർണം വാങ്ങാനുള്ള ചെലവ് കൂടുകയും ആവശ്യകത കുറയുകയും ചെയ്തു. അതാണ് വില ഇടിയാൻ […]
Read more

യുദ്ധം നിർത്തണം, ഉപരോധം പിൻവലിക്കണം; 14 നിർദേശങ്ങളുമായി ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇറാൻ പുതിയ 14 ഇന സമാധാന നിർദ്ദേശം അമേരിക്കയ്ക്ക് കൈമാറി. പാകിസ്താൻ മുഖേനയാണ് ഈ നിർദ്ദേശം ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് നൽകിയത്. ട്രംപ് സർക്കാർ മുൻപ് മുന്നോട്ടുവെച്ച സമാധാന ചട്ടക്കൂടിന് മറുപടിയായാണ് ഇറാൻ്റെ ഈ നീക്കം. ലോകത്തിലെ എണ്ണ-വാതക ഗതാഗതത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് പുതിയ ഭരണക്രമം വേണമെന്നതാണ് പ്രധാന ആവശ്യങ്ങളിൽ ഒന്ന്. യുഎസ് സൈന്യത്തെ മേഖലയിൽ നിന്ന് പിൻവലിക്കുക, നാവിക ഉപരോധം അവസാനിപ്പിക്കുക, ലെബനൻ ഉൾപ്പെടെ വിവിധ […]
Read more

പശ്ചിമേഷ്യയിലെ പ്രതിസന്ധി; പ്രവാസി നിക്ഷേപത്തെയും തൊഴിലിനെയും ബാധിച്ചേക്കും

പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷം വിദേശ തൊഴിലാളികളെയും പ്രവാസി നിക്ഷേപത്തെയും ബാധിക്കാമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏകദേശം 99 ലക്ഷം ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ, തൊഴിൽ, വരുമാനം തുടങ്ങിയവ സംഘർഷത്തെ ആശ്രയിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വെടിനിർത്തൽ കരാർ ഫലപ്രദമല്ലാത്ത പക്ഷം റിഫൈനറികൾ അടച്ചിടലുകൾ ഉണ്ടായേക്കാമെന്നും, വിദേശത്തുള്ള തൊഴിലാളികൾ അയക്കുന്ന പണം കുറയാനും സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇതിന് കാരണം താഴ്ന്ന നിലയിലുള്ള തൊഴിലാളികളുടെ നാട്ടിലേക്കുള്ള തിരിച്ചുവരവാണ്. സാമ്പത്തിക കണക്കുകൾ പ്രകാരം, 2025-26 […]
Read more

പശ്ചിമേഷ്യൻ യുദ്ധം; കണ്ണൂർ വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര സർവീസുകൾ നിലച്ചിട്ട് ഒരുമാസം

കണ്ണൂർ: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ മുടങ്ങിയിട്ട് ഒരുമാസമായി. ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 28 മുതൽ സർവീസുകൾ നിർത്തിവെച്ചിരുന്നു. തുടർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് മസ്‌കറ്റിലേക്കുള്ള സർവീസ് മാത്രം നടത്തിയിരുന്നെങ്കിലും, ഇത് കഴിഞ്ഞ ഒരാഴ്ചയായി നിർത്തിയിരിക്കുകയാണ്. ഇപ്പോൾ ആഭ്യന്തര സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര സർവീസുകൾ ഇല്ലാത്തതിനാൽ വിമാനത്താവളത്തിന് ദിവസേന ഏകദേശം അരക്കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. ലാൻഡിങ്, പാർക്കിങ് ഫീസ്, യൂസർ ഫീസ് […]
Read more

പശ്ചിമേഷ്യൻ സംഘർഷം; സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമത്രി വീഡിയോ കോൺഫറൻസിലൂടെ യോഗം ചേരും

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. നാളെ വീഡിയോ കോൺഫറൻസിലൂടെ യോഗം നടക്കും. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ തയ്യാറെടുപ്പുകളും പ്രതിരോധ നടപടികളും വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യും. ഇതിനിടെ, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി പ്രത്യേക യോഗവും നടക്കും.
Read more
Advertisement
WhiteswanTV Footer