Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പീഡനക്കേസ്; പ്രശസ്ത മൊറോക്കൻ ​ഗായകൻ സാജ് ലംജാറെദിന് 10 വർഷം തടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാരീസ്: പീഡനക്കേസിൽ പ്രശസ്ത അറബ് സംഗീതതാരം സാദ് ലംജറെദിന് 10 വർഷം തടവ് വിധിച്ച് കോടതി. ഫ്രാൻസിലെ ക്രെറ്റെയ്ല് അപ്പീൽ കോടതിയാണ് 41-കാരനായ മൊറോക്കൻ ഗായകന് ശിക്ഷ വിധിച്ചത്. 2016-ൽ നടന്ന ക്രൂരമായ പീഡനക്കേസിൽ ഗായകനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

2023-ൽ പാരീസ് കോടതി ഇയാൾക്ക് 6 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതാണ് അപ്പീൽ കോടതി ഇപ്പോൾ 10 വർഷമായി ഉയർത്തിയത്. വിധി വന്നതോടെ ലംജറെദിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കാൻ കോടതി ഉത്തരവിട്ടു. അപ്പീൽ വാദത്തിനിടെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ 8 വർഷത്തെ ശിക്ഷയാണ് ആവശ്യപ്പെട്ടിരുന്നത്.

കേസിനാസ്പദമായ സംഭവം നടന്നത് 2016 ഒക്ടോബറിലാണ്. പാരീസിലെ ഒരു നൈറ്റ് ക്ലബ്ബിൽ വെച്ചാണ് ലംജറെദ് അന്ന് 20 വയസായിരുന്ന യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് ഹോട്ടൽ മുറിയിൽ വെച്ച് ലംജറെദ് ഇവരെ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവസമയത്ത് പ്രതി മദ്യപിച്ചത് കുറ്റകൃത്യത്തിന്റെ കാഠിന്യം കൂട്ടിയതായി പ്രോസിക്യൂട്ടർ ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം കേസിൽ താൻ നിരപരാധിയാണെന്നാണ് ലംജറെദിന്റെ വാദം. ഫ്രാൻസിലെ പരമോന്നത അപ്പീൽ കോടതിയായ ‘കോർട്ട് ഓഫ് കാസേഷനിൽ’ ഈ വിധിയെ ചോദ്യം ചെയ്യുമെന്ന് ലംജറെദിന്റെ അഭിഭാഷക മാരി ബർഗുബുരു പ്രതികരിച്ചു. ലോകമെങ്ങും വലിയ ആരാധകരുള്ള സം​ഗീതജ്ഞനാണ് സാദ് ലംജറെദ്. ഇയാൾക്കെതിരെ മറ്റൊരു പീഡനക്കേസും നിലവിലുണ്ട്. 2018ൽ സെയ്ന്റ്-ട്രോപ്പസിന് സമീപത്ത് വെച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇതിൽ 2026 മെയിൽ ഇയാൾക്ക് 5 വർഷം തടവുശിക്ഷ ലഭിച്ചിരുന്നു. ഈ കേസിലും സാദ് ലംജറെദ് അപ്പീൽ നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix