സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

യുകെയില്‍ മലയാളി നേഴ്‌സിന് കുത്തേറ്റു

മാഞ്ചസ്റ്റര്‍ സിറ്റി: യുകെയില്‍ മലയാളി നഴ്‌സിന് കുത്തേറ്റു. ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ റോയല്‍ ഓള്‍ഡ് ഹാം ആശുപത്രിയില്‍ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനാണ് കുത്തേറ്റത്. ചികിത്സയ്ക്ക് എത്തിയ റൗമോണ്‍ ഹക്ക് (37) എന്നയാളാണ് അച്ചാമ്മയെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അച്ചാമ്മ ചെറിയാന്‍ ചികിത്സയിലാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാള്‍ അച്ചാമ്മയെ ആക്രമിച്ചത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ചാണ് കുത്തി പരിക്കേല്‍പ്പിച്ചത്. പൊലീസ് ഇയാളെ റിമാന്‍ഡ് ചെയ്തു. നരഹത്യാശ്രമത്തിനാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.അച്ചാമ്മ ചെറിയാന്‍ കഴിഞ്ഞ 10 വര്‍ഷമായി ഈ […]
Read more

രക്തച്ചൊരിച്ചിൽ തടയാനാണ് അന്വേഷണസംഘവുമായി സഹകരിക്കുന്നത്: യൂൻ സൂക് യോൾ

സോൾ: അറസ്റ്റില്‍ പ്രതികരണവുമായി ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്‍റ് യൂൻ സൂക് യോൾ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. രക്തച്ചൊരിച്ചിൽ തടയാനാണ് അന്വേഷണസംഘവുമായി സഹകരിക്കുന്നതെന്നും യോൾ വ്യക്തമാക്കി. പട്ടാളനിയമം മൂലമുണ്ടായ ഭരണപ്രതിസന്ധിയിൽ വ്യാപക വിമർശനം നേരിടുന്നതിനിടെയാണ് ദക്ഷിണകൊറിയൻ പ്രസിഡൻറായിരുന്ന യൂൻ സൂക് യോളിനെ ഇംപീച്ച് ചെയ്തത്. വസതിയിലെത്തിയാണ് ഉദ്യോഗസ്ഥർ യൂൻ സൂകിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭരണഘടനാ ക്രമവും ജനാധിപത്യവും നിയമവാഴ്ചയും പുന:സ്ഥാപിക്കുന്നതിനുളള ആദ്യ ചുവടാണ് അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് പാർക്ക് ചാൻ […]
Read more

ഇംപീച്ച്‌ ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ മുൻ പ്രസിഡന്റ് യൂൻ സൂക് യോൾ അറസ്റ്റിൽ

സോൾ: ദക്ഷിണകൊറിയയിൽ പട്ടാളഭരണം പ്രഖ്യാപിച്ചതിനെ തുടർന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് യൂൻ സൂക് യോൾ അറസ്റ്റിൽ. ഡിസംബർ മൂന്നിന് കൊറിയയിൽ നടന്ന പട്ടാള ഭരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് നടപടി. പട്ടാള ഭരണം പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രസിഡന്റ് വ്യാപക വിമർശനം നേരിട്ടിരുന്നു. സംഭവത്തിൽ കനത്ത പ്രതിഷേധം ഉയർന്നതോടെ പട്ടാളനിയമം പിൻവലിക്കാൻ പ്രസിഡന്റ് നിർബന്ധിതനായി. തുടർന്നാണ് യൂൻ സൂക് യോളിനെ ഇംപീച്ച് ചെയ്തത്. ഭരണകക്ഷി എംപിമാരടക്കം 204 എംപിമാരാണ് ഇംപീച്ച്മെന്റ് അനുകൂലിച്ച് വോട്ട് ചെയ്തത്.
Read more

മാർപ്പാപ്പയുടെ ആത്മകഥ ഹോപ്പ് പുറത്തിറങ്ങി

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആത്മകഥ ഹോപ്പ് പുറത്തിറങ്ങി. ആദ്യമായാണ് പദവിയിലിരിക്കേ ഒരു മാർപാപ്പയുടെ ആത്മകഥ പുറത്തിറങ്ങുന്നത്.320 പേജുള്ള പുസ്തകം ഇന്നലെ 80 രാജ്യങ്ങളിലാണ് പുറത്തിറങ്ങിയത്. മാര്‍പാപ്പയുടെ മരണ ശേഷം പുസ്തകം പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത് എന്നാൽ കത്തോലിക്കാസഭ പ്രത്യാശയുടെ വര്‍ഷമായി ആചരിക്കുന്ന ഈ വർഷം തന്നെ ഇത് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത മാർപാപ്പയുടെ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തം തീരുമാനങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷമായ വിലയിരുത്തലും ഖേദപ്രകടനങ്ങളും ആത്മകഥയിലുണ്ട്.ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസിന്റെ സ്പെയിനിലെ കുട്ടിക്കാലം മുതലുള്ള […]
Read more

കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധി; ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇസ്റാഅ് – മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 1 ശനിയാഴ്ച വരെയാണ് അവധി. മൂന്ന് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചത്. ജനുവരി 27 തിങ്കളാഴ്ചയാണ് ഇസ്റാഅ് – മിഅ്റാജ്. എന്നാല്‍ കുവൈത്തി മന്ത്രിസഭാ തീരുമാനം അനുസരിച്ച് അവധി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കും. ഫെബ്രുവരി രണ്ടിനാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
Read more

ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മോദി പങ്കെടുക്കില്ല: ഇന്ത്യയെ പ്രതിനിധീകരിക്കുക എസ് ജയശങ്കര്‍

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. മോദിക്ക് പകരം സ്ഥാനാരോഹണ ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആയിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുക. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനുവരി 20നാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. സത്യപ്രതിഞ്ജ ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് […]
Read more

ആസ്‌ട്രേലിയയിലെ മലയാളി മന്ത്രി കേരളത്തിൽ; സ്വീകരണം ഒരുക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും

നെടുമ്പാശ്ശേരി: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിൻസനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ജിൻസൺ കൊച്ചിയിൽ എത്തിയത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നഴ്സിങ് പഠനവും പരിശീലനവും പൂർത്തിയാക്കിയ ജിൻസന് അങ്കമാലി കേന്ദ്രീകരിച്ച് വലിയ സുഹൃത്‌വലയം നിലവിലുണ്ട്. ജിൻസന്റെ സഹോദരൻ ജിയോ ടോം […]
Read more

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്നവർക്ക് പരിതോഷിക തുക വർധിപ്പിച്ചു

വാഷിംഗ്ടണ്‍: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാരിതോഷിക തുക കൂട്ടി അമേരിക്ക. 25 മില്യണ്‍ ഡോളറാണ് (2154886335 രൂപ) പ്രതിഫലം ഉയര്‍ത്തിയത്. രാജ്യാന്തര തലത്തില്‍ മദൂറോയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് മദൂറോ മൂന്നാമതും അധികാരമേല്‍ക്കുന്നത്. മൂന്നാമതും അധികാരമേറ്റതിന് പിന്നാലെയാണ് അമേരിക്ക നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങള്‍ക്കുള്ള തുക വര്‍ധിപ്പിച്ചത്. ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ക്കും പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. പഡ്രിനോയ്‌ക്കെതിരായ വിവരങ്ങള്‍ക്ക് 15 മില്യണ്‍ ഡോളര്‍ (1292931801രൂപ) ആണ് […]
Read more

ജോ ബൈഡനോട് നന്ദി പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി

കീവ്: സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് നന്ദി പറഞ്ഞ് സൗഹ്യദ സംഭാഷണം നടത്തി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. റഷ്യക്ക് എതിരെ പോരാടാന്‍ പിന്തുണ നല്‍കിയതിനാണ് സെലെന്‍സ്‌കി നന്ദി അറിയിച്ചത്. ഫോണിലൂടെയായിരുന്നു ഇരുവരുടെയും സംഭാഷണം. റഷ്യയുടെ ഡ്രോണ്‍ ആക്രമണം, മിസൈല്‍ ആക്രമണം എന്നിവയില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി യുക്രെയ്‌ന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ഫോണില്‍ ചര്‍ച്ച ചെയ്തു. കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീ അപകടത്തില്‍ സെലെന്‍സ്‌കി അനുശോചനവും അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കുന്നതില്‍ അമേരിക്കയുടെ പങ്ക് […]
Read more

ലൊസാഞ്ചലസ് കത്തിയമരുന്നു; ഹോളിവുഡിനും രക്ഷയില്ല

കാലിഫോർണിയ: ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ നേരിട്ട് കൊണ്ടിരിക്കുകയാണ് അമേരിക്കയിലെ കാലിഫോർണിയ. ആറിടത്ത് ഉണ്ടായ തീപിടിത്തത്തിൽ ഹോളിവുഡ് ഹിൽസിൽ ഉണ്ടായ തീപിടിത്തമാണ് എറ്റവും ഒടുവിലത്തേത്. കാലിഫോർണിയയിലെ കാട്ടുതീയെ മഹാ ദുരന്തമായി പ്രഖ്യാപിച്ചു. തീ ആളിപ്പടർന്ന് 60 ഏക്കറോളം കത്തിനശിച്ചു. ഇതിൽ സെലിബ്രറ്റികളുടെ വീടുകളടക്കം കത്തിച്ചാമ്പലായി. താരങ്ങളായ പാരിസ് ഹിൽട്ടൺ,മാൻഡി മൂർ, ബില്ലി ക്രിസ്റ്റൽ, ജയിംസ് വുഡ്സ് എന്നിവരുടെ വീടുകൾ പൂർണമായി കത്തി നശിച്ചു. സ്റ്റീവൻ സ്പിൽബർഗ്, ബെൻ അഫ്ലേക്ക്, ടോം ഹാങ്ക്സ് എന്നിവരെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.