Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗൗരിയമ്മയില്ലാത്ത ആദ്യ പോരാട്ടം: ഓർമ്മകളിൽ നിറഞ്ഞ് വിപ്ലവനായിക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ:​ആലപ്പുഴയുടെ മാത്രമല്ല, സംസ്ഥാനത്തിന്റെ തന്നെ നേതാക്കളായി വളർന്ന ഒട്ടേറെപ്പേരുടെ സാന്നിധ്യമില്ലാത്ത തിരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിപ്ലവനായിക കെ.ആർ. ഗൗരിയമ്മയുടെ അഭാവമാണ്. 1957 മുതൽ 2010 വരെ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ അവിഭാജ്യ ഘടകമായിരുന്ന ഗൗരിയമ്മ 2021-ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് അന്തരിച്ചത്. അതിനാൽ തന്നെ ഗൗരിയമ്മയുടെ സാന്നിധ്യമില്ലാതെ കേരളം നേരിടുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായി ഇത് മാറുന്നു.


​നിയമസഭ രൂപവത്കരിക്കുന്നതിനും മുൻപേ തുടങ്ങിയതാണ് ഗൗരിയമ്മയുടെ തിരഞ്ഞെടുപ്പ് യാത്ര. പുന്നപ്ര-വയലാർ സമരത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിയ അവർ 1948-ൽ തിരുവിതാംകൂർ സഭയിലേക്കാണ് ആദ്യമായി മത്സരിച്ചത്. ആ പോരാട്ടത്തിൽ പരാജയപ്പെട്ടെങ്കിലും 1952-ലും 54-ലും തിരുക്കൊച്ചി സഭയിലേക്ക് വിജയിച്ചുകൊണ്ട് തന്റെ ജൈത്രയാത്ര ആരംഭിച്ചു. 1957-ൽ കേരളപ്പിറവിക്ക് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്ന് വിജയിച്ച ഗൗരിയമ്മ സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയെന്ന റെക്കോർഡും സ്വന്തമാക്കി. 1960-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു.


​1964-ലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന് ശേഷം സി.പി.എമ്മിനൊപ്പം നിന്ന ഗൗരിയമ്മ 1965-ൽ അരൂരിലേക്ക് ചുവടുമാറ്റി. അന്ന് തുടങ്ങിയ അരൂർ ബന്ധം 2006 വരെ നീണ്ടുനിന്നു. ഇതിനിടയിൽ 1977-ൽ സി.പി.ഐയിലെ പി.എസ്. ശ്രീനിവാസനോട് പരാജയപ്പെട്ടെങ്കിലും 80-ൽ ശക്തമായ തിരിച്ചുവരവ് നടത്തി. പിന്നീട് 1994-ൽ സി.പി.എം വിട്ട് ജെ.എസ്.എസ് രൂപീകരിക്കുകയും യു.ഡി.എഫ് ഘടകകക്ഷിയായി 1996-ലും 2001-ലും അരൂരിൽ നിന്ന് വീണ്ടും നിയമസഭയിലെത്തുകയും ചെയ്തു. മണ്ഡല പുനർനിർണയത്തിന് ശേഷം 2011-ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വീണ്ടും ചേർത്തലയിൽ മടങ്ങിയെത്തിയെങ്കിലും പി. തിലോത്തമനോട് പരാജയപ്പെട്ടതോടെയാണ് അവർ സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയത്. എങ്കിലും 2021 വരെ കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി ഗൗരിയമ്മ നിലകൊണ്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer