Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Global

സിറിയൻ പ്രസിഡന്റിനെ പുകഴ്ത്തി ഡോണാൾഡ് ട്രംപ്

റിയാദ്: സിറിയൻ പ്രസിഡൻ്റ് അഹ്മദ് അൽ ഷരായെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡ്ന്റ് ഡോണാൾഡ് ട്രംപ്. ഷരായെ ട്രംപ് ‘പോരാളി’ എന്നാണ് വിളിച്ചത്. പശ്ചിമേഷ്യൻ സന്ദർശനത്തിനിടെ സിറിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു മുൻ ഭീകരവാദിയായ ഷരായെ ട്രംപ് പുകഴ്ത്തിയത്. ഷരാ വളരെ ചുറുചുറുക്കുള്ള, കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനാണെന്നും, ശക്തമായ ഭൂതകാലമാണ് ഉള്ളത് എന്നുമാണ് ട്രംപ് പറഞ്ഞത്. നേരത്തെ യുഎസ് കൊടുംഭീകരനായി പ്രഖ്യാപിച്ച ആളായിരുന്നു എച്ച്ടിഎസിന്റെ നേതാവായ അഹ്മദ് അൽ ഷരാ. ഭീകര ബന്ധങ്ങൾ വിട്ടെറിഞ്ഞു എന്ന് […]
Read more

ട്രംപ് ഇന്ന് യുഎഇയിൽ; പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും

റിയാദ്: മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാ​ഗമായി അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് യുഎഇയിലെത്തും. ഖത്തറിൽ നിന്നും പ്രാദേശിക സമയം രണ്ട് മണിക്ക് ട്രംപ് പുറപ്പെടും. 3.10ഓട് കൂടി യുഎഇയിൽ എത്തിച്ചേരുമെന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. യുഎഇയിൽപ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, വിവിധ മേഖലകളിൽ യുഎഇ- യുഎസ് സഹകരണത്തിനുള്ള പ്രഖ്യാപനവും സന്ദർശനത്തിന്റെ ഭാ​ഗമായുണ്ടാകും. ഇതിന് പുറമെ അബുദാബിയിലെ ശൈഖ് സായിദ് ​ഗ്രാൻഡ് മോസ്കും പ്രസിഡൻഷ്യൽ കൊട്ടാരമായ ഖാസിർ അൽ വതാനും […]
Read more

പരിശീലകനുമായി ഒത്തുപോകാനാകില്ല; റൊണാള്‍ഡോ അല്‍ നസ്ര്‍ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

റിയാദ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസ്ര്‍ ക്ലബ് വിടുമെന്ന അഭ്യൂഹം ശക്തം സൗദി പ്രോ ലീഗിലെ നിര്‍ണായകമത്സരത്തില്‍ കളിക്കാതിരുന്നതോടെയാണ് താരം ടീം വിടുന്നെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. എന്നാല്‍ നിര്‍ണ്ണായക മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ വിട്ടുനിന്നതിന്റെകാരണം ക്ലബ് വ്യക്തമാക്കിയിട്ടില്ല. ടീമിനൊപ്പം പരിശീലനത്തിലും പങ്കെടുക്കാത്ത താരം മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന സൂചനമാത്രമാണ് പുറത്തുവരുന്നത്. സീസണില്‍ മൂന്നുമത്സരമാണ് ക്ലബ്ബിന് ലീഗില്‍ അവശേഷിക്കുന്നത്. ശാരീരികക്ഷമത വീണ്ടെടുത്താല്‍ ക്രിസ്റ്റ്യാനോ അടുത്തമത്സരത്തില്‍ കളിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍, പോര്‍ച്ചുഗല്‍ താരം ക്ലബ് […]
Read more

ട്രംപിനെ കാണാൻ അംബാനി ഖത്തറിൽ, വിരുന്നിൽ പങ്കെടുത്ത് ഇലോൺ മസ്കും

ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തി. ഖത്തർ അമീറിന്റെ ലുസൈൽ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഖത്തറിൽ ഒരുക്കിയ ഔദ്യോ​ഗിക വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും കൂടിക്കാഴ്ചയിൽ ട്രംപിനോടൊപ്പം ഉണ്ടായിരുന്നു. പാലസിൽ ഒരുക്കിയ ഔദ്യോ​ഗിക വിരുന്നിൽ പങ്കെടുക്കാൻ ടെസ്ല സിഇഓ ഇലോൺ മസ്കും എത്തിയതായി റിപ്പോർട്ട് പുറത്തു വന്നു. മസ്ക് അര മണിക്കൂറോളം വൈകിയാണ് വിരുന്നിൽ പങ്കെടുത്തത്.
Read more

കടല്‍ യാത്രകള്‍ക്കും രണ്ടു ദിവസത്തേക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി ദോഹ ഗതാഗത മന്ത്രാലയം

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ പേള്‍ ഖത്തര്‍ വരെയുള്ള ഭാഗങ്ങളില്‍ എല്ലാ തരത്തിലുള്ള കടല്‍ യാത്രകളും പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.മെയ് 13 ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതല്‍ മെയ് 15 വ്യാഴാഴ്ച വൈകുന്നേരം 6 മണി വരെയാണ് നിരോധനം. മത്സ്യബന്ധന ബോട്ടുകള്‍,വിനോദ യാത്രാ ബോട്ടുകള്‍,വാട്ടര്‍ സ്‌കൂട്ടറുകള്‍, ജെറ്റ് ബോട്ടുകള്‍, വിനോദ സഞ്ചാര കപ്പലുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജലയാത്രകള്‍ എന്നിവയ്ക്ക് ഈ സമയങ്ങളില്‍ നിരോധനം ബാധകമായിരിക്കും.ജലയാത്രയുമായി ബന്ധപ്പെട്ട എല്ലാ യാത്രകളും […]
Read more

ഗ്രീസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

ഗ്രീസ്: ഗ്രീസിൽ ശക്തമായ ഭൂചലനം. ഇന്ന് പുലർച്ചെ 1.50 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ജറുസലേം, മധ്യ ഇസ്രായേൽ, തുർക്കി, ഈജിപ്ത്, ലിബിയ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. കാസോസ് ദ്വീപിന്റെ തലസ്ഥാനമായ ഫ്രൈയിൽ നിന്ന് 23 കിലോമീറ്റർ അകലെ കടലിനടിയിൽ ഏകദേശം 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ തുടർചലനങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read more

പാക്കിസ്ഥാനൊപ്പമെന്ന് ആവർത്തിച്ച് തുർക്കി

ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളിൽ പാക്കിസ്ഥാനൊപ്പമെന്ന് വീണ്ടും ആവർത്തിച്ച് തുർക്കി. പാക്കിസ്ഥാനെതിരെയുള്ള മിസൈൽ ആക്രമണങ്ങളെ തുർക്കി മുൻപും അപലപിച്ചതാണെന്നും പ്രസിഡന്റ് എർദൊഗാൻ ആവർത്തിച്ചു. ഇപ്പോഴത്തെ വെടിനിർത്തൽ തുടരുകയും അതുപോലെ പാക്കിസ്ഥാനെതിരെ ആക്രമണങ്ങൾ പാടില്ലായെന്നും തുർക്കി ആവശ്യപ്പെട്ടു. സിന്ധു നദീജല തർക്കം അടക്കം വെടി നിർത്തലിനിടെ ചർച്ച ചെയ്യണമെന്നും തുർക്കി ആവശ്യപ്പെടുന്നു. പെഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് തുർക്കി. ഇന്ത്യക്കെതിരെ പാകിസ്ഥാൻ പ്രയോഗിച്ച ഡ്രോണുകളിൽ തുർക്കി ഡ്രോണുകളുമുണ്ടെന്ന് […]
Read more

ബോയിംഗ് വിമാനങ്ങൾ ഡെലിവറി ചെയ്യുന്നതിനുള്ള വിലക്ക് പിൻവലിച്ച് ചൈന

ബോയിംഗ് വിമാനങ്ങള്‍ ഡെലിവറി ചെയ്യുന്നതിന് ഒരു മാസമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി ചൈന. യുഎസും ചൈനയുംതമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണിത്. വിമാനക്കമ്പനികള്‍ക്ക് അവരുടെ സമയക്രമത്തിലും നിബന്ധനകളിലും ഡെലിവറി ക്രമീകരിക്കാന്‍ വിവേചനാധികാരം ഉണ്ടായിരിക്കും. അമേരിക്കയും ചൈനയും 90 ദിവസം പരസ്പര തീരുവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിനുമുമ്പ് 115 ശതമാനം തീരുവ ഇരു രാജ്യങ്ങളും കുറച്ചിരുന്നു. നിലവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം താരിഫിലേക്കും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം നികുതിയിലേക്കും കുറച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള മാസങ്ങളായി നിലനില്‍ക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer