സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ടിബറ്റിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി

ലാസ: ടിബറ്റിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.44നാണ് ഭൂചലനമുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്‍റെ ആഘാതമുണ്ടായി. ശക്തമായ ഭൂചലനമായിരുന്നെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടിബറ്റാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ടിബറ്റിലുണ്ടായിരുന്നു.
Read more

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായി ന്യൂയോർക്ക്

ഹെൻലി ആൻഡ് പാർട്ണേഴ്‌സിൻ്റെ 2024-ലെ കണക്കുകൾ പ്രകാരം ന്യൂയോർക്കാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം. ആകെ ജനസംഖ്യ ഏകദേശം 82 ലക്ഷമുള്ള ന്യൂയോർക്കിൽ 349,500 പേർ കോടീശ്വരന്മാരാണ്.റിയൽ എസ്റ്റേറ്റ് വിപണിയെടുത്താൽ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരവും ന്യൂയോർക്കാണ്. ഫിഫ്ത്ത് അവന്യൂ ഷോപ്പിങ് സ്ട്രീറ്റ് ലോകത്തിലെ ഏറ്റവും ചിലവേറിയ ഷോപ്പിങ് സ്ട്രീറ്റുകളിൽ രണ്ടാം സ്ഥാനത്താണ്. ഒരു വീട് വാടകയ്ക്ക് ലഭിക്കണമെങ്കിൽ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വലിയ വില നൽകേണ്ടി വരും. ജീവിത ചെലവ് വർധിക്കുമ്പോഴും ന്യൂയോർക്കിന് സ്വീകാര്യത ഒട്ടും […]
Read more

സാങ്കേതിക തകരാർ: സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്

വാഷിങ്ടൻ: സാങ്കേതിക തകരാറിനെ തുടർന്ന് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്. വിക്ഷേപണത്തിന് 40 സെക്കൻഡ് മുൻപാണു മിഷൻ കൺട്രോളർമാർ പരീക്ഷണം റദ്ദാക്കിയത്. എന്നാൽ ഇതിനു കാരണം എന്താണെന്ന് സ്പേസ്എക്സ് വെളിപ്പെടുത്തിയിട്ടില്ല. സ്പേസ്എക്സിന്റെ ഏഴാമത്തെ പരീക്ഷണം ബഹിരാകാശത്തുവച്ച് പൊട്ടിത്തെറിച്ചിരുന്നു. ഭാവിയിലെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകൾ ലക്ഷ്യമിട്ടകൊണ്ടുള്ള ഇലോൺ മസ്കിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. സാങ്കേതിക തകരാറുകൾ പരിശോധിച്ച് വൈകാതെ മറ്റൊരു വിക്ഷേപണം നടക്കുമെന്ന് സ്പേസ്എക്സ് സൂചിപ്പിക്കുന്നു.
Read more

യുക്രൈനുള്ള എല്ലാ സൈനിക സഹായവും നിർത്തിവെച്ച് അമേരിക്ക

വാഷിങ്ടണ്‍: യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക. ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചയ്ക്കിടയിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് അമേരിക്കയുടെ നിർണായക തീരുമാനം. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അമേരിക്ക യുക്രൈന് സാമ്പത്തിക – ആയുധ സഹായം നൽകില്ല. പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടായാൽ മാത്രമേ ഇനി ഒരു സഹായം ഉണ്ടാകൂ എന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. യുദ്ധം അവസാനിഒപ്പിച്ചാൽ മാത്രമേ ഇനി സഹായം ഉണ്ടാകൂ എന്നാണ് അമേരിക്കയുടെ നിലപാട്. സെലൻസ്കിയെ സമ്മർദത്തിലാക്കി കൊണ്ടാണ് അമേരിക്കയുടെ പുതിയ നീക്കം. […]
Read more

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക. ആരോഗ്യനില ഗുരുതരമാണെന്നും രണ്ട് തവണ ശ്വാസതടസം ഉണ്ടായെന്നും വത്തിക്കാൻ അറിയിച്ചു. കൃത്രിമ ശ്വാസം നൽകുന്നത് തുടരുകയാണ്. സാധ്യമായ എല്ലാ പരിചരണവും നൽകുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. 88 വയസുള്ള മാർപാപ്പയെ ബ്രോങ്കെെറ്റിസ് ലക്ഷണങ്ങളുമായി ഈ മാസം 14നാണ് റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.76ാം വയസില്‍ മാർപാപ്പയായി ചുമതലയേറ്റ ഫ്രാന്‍സിസ് മാർപാപ്പ ആരോഗ്യനില മോശമായ വന്ന ആദ്യ വർഷങ്ങളില്‍ തന്നെ രാജിക്കുറിപ്പ് […]
Read more

മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

വത്തിക്കാൻ: ന്യുമോണിയ ബാധിതനായി ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി വത്തിക്കാന്‍. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ നേരിയ രീതിയില്‍ കുറഞ്ഞതായി സിടി സ്‌കാനില്‍ നിന്നറിയാനായെന്ന് വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. രക്ത പരിശോധനയും നേരിയ പുരോഗതി തന്നെയാണ് സൂചിപ്പിക്കുന്നതെന്നും വത്തിക്കാന്‍ അറിയിച്ചു. ലോകത്താകെ 1.4 ബില്യണ്‍ വിശ്വാസികളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ രോഗമുക്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ണ്ണ ആരോഗ്യവാനായി തിരികെ എത്തട്ടെ എന്നാശംസിച്ചുകൊണ്ട് ലോകമെമ്പാടുനിന്നും പ്രാര്‍ത്ഥനകളും ആശംസാ സന്ദേശങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. മാർപാപ്പായുടെ ആരോഗ്യസ്ഥിതി അല്‍പം സങ്കീര്‍ണമായി തുടരുമ്പോഴും, അദ്ദേഹം […]
Read more

വിദേശ നിക്ഷേപകര്‍ക്ക് ഇനി രണ്ടുവര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രോപ്പര്‍ട്ടി വാങ്ങാനാവില്ല

വിദേശ നിക്ഷേപകര്‍ക്ക് ഇനി രണ്ടുവര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രോപ്പര്‍ട്ടി വാങ്ങാനാവില്ല. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ വിലക്ക് നടപ്പാകും. ഈ നടപടി 2027 മാര്‍ച്ച് 31 ന് അവസാനിക്കുന്നതിന് മുമ്പ് പുനഃപരിശോധിക്കും. ഇന്ത്യാക്കാര്‍ക്ക് പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് പുതിയ നീക്കാമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, വിദേശ ഉടമസ്ഥതയിലുള്ള കമ്പനികള്‍ തുടങ്ങിയ താല്‍ക്കാലിക താമസക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ നിക്ഷേപകര്‍ക്ക് സ്ഥിര താമസസ്ഥലങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിലക്കുണ്ടാകും. എന്നിരുന്നാലും, ഭവന വിതരണം പ്രോത്സാഹിപ്പിക്കുന്നതിനായി പുതുതായി […]
Read more

43 കോടി രൂപയുണ്ടെങ്കിൽ അമേരിക്കന്‍ പൗരത്വം ലഭിക്കുമെന്ന് ട്രംപ്

അതിസമ്പന്നർക്ക് അമേരിക്കന്‍ പൗരത്വം അനായാസം ലഭിക്കാൻ അവസരമൊരുക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഞ്ച് മില്യണ്‍ അമേരിക്കൻ ഡോളര്‍ ഏകദേശം 43.5 കോടി ഇന്ത്യന്‍ രൂപ ചെലവഴിച്ചാല്‍ പൗരത്വം ലഭിക്കുന്ന ഗോള്‍ഡ് കാര്‍ഡ് പദ്ധതിയാണ് ട്രംപ് നടപ്പാക്കാനൊരുങ്ങുന്നത്. പദ്ധതിയുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം പുറത്തുവിടും. വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്ന പത്ത് ലക്ഷം ഗോള്‍ഡ് കാര്‍ഡുകള്‍ വിറ്റഴിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ട്രംപ്. അമേരിക്കന്‍ വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്കുള്ള ഇ.ബി 5 പദ്ധതിക്ക് പകരമായാണ് ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കുന്നത്. […]
Read more

കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കാനഡ

കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കാനഡ. ഇതോടെ കൂടുതൽ വിസകളും വിദ്യാര്‍ത്ഥി പെര്‍മിറ്റുകളും ഇല്ലാതാകാനുള്ള സാധ്യതകളും വർധിക്കുകയാണ്. ജനുവരി 31 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയനിയമം ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനുകള്‍ (ഇടിഎ), താല്‍ക്കാലിക റസിഡന്റ് വിസകള്‍ (ടിആര്‍വി), വര്‍ക്ക് പെര്‍മിറ്റുകള്‍, സ്റ്റഡി പെര്‍മിറ്റുകള്‍ എന്നിവ നിര്‍ദ്ദിഷ്ട വ്യവസ്ഥകളില്‍ പിന്‍വലിക്കാന്‍ അതിര്‍ത്തി ഉദ്യോഗസ്ഥരെ അനുവദിക്കുന്നു. പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ പൗരന്മാരെ ബാധിക്കും. വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, താല്‍ക്കാലിക താമസക്കാര്‍ എന്നിവരെ പുതിയ നടപടി ബാധിക്കും. ഇന്ത്യയുടെ വിദേശകാര്യ […]
Read more

യുക്രൈന്‍ യുദ്ധം അന്തിമ ഘട്ടത്തിലേക്കെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: യുക്രൈന്‍ യുദ്ധം അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു കൂടിക്കാഴ്ച. യുക്രൈനിലെ ധാതു ഖനനത്തിന് അമേരിക്കയ്ക്ക് അനുമതി നല്‍കുന്ന കരാറില്‍ ഒപ്പുവെയ്ക്കാന്‍ സെലന്‍സ്‌കി വൈകാതെ അമേരിക്കയിലെത്തുമെന്നും ട്രംപ് പറഞ്ഞു. സമാധാന ഉടമ്പടിക്ക് ശക്തമായ സുരക്ഷാ പിന്തുണ ഉണ്ടാകണമെന്ന് പ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. യുക്രെന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയും ട്രംപും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.