സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോ​ഗ്യസ്ഥിതി ​ഗുരുതരം

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച മാര്‍പ്പാപ്പ റോമിലെ ജെമിലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പ്രായാധിക്യം രോഗത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയതായാണ് റിപ്പോര്‍ട്ട്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ചയോടെ പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഈയാഴ്ചത്തെ മാര്‍പ്പാപ്പയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ചെറുപ്പത്തില്‍ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മാര്‍പ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.
Read more

ഫ്രാന്‍സിസ് മാർപ്പാപ്പയുടെ ആരോഗ്യനില സങ്കീർണ്ണമായി തുടരുന്നു

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ(88)യുടെ ആരോഗ്യ നില സങ്കീര്‍ണം തന്നെയെന്ന് വത്തിക്കാന്‍. ബ്രോങ്കൈറ്റിസ് ബാധിച്ച് നാലിലേറെ ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ് മാര്‍പാപ്പ. പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ നല്‍കി വന്നിരുന്ന ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
Read more

ടൊറണ്ടയില്‍ വിമാനത്താവളത്തില്‍ അപകടം; 18 പേർക്ക് പരുക്ക്,3 പേരുടെ നില ഗുരുതരം

ടൊറണ്ടോ: കാനഡയിലെ ടൊറണ്ടയില്‍ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടം. ലാന്‍ഡിങ്ങിനിടെ വിമാനം തലകീഴായി മറിയുകയായിരുന്നു. മിനേപൊളിസില്‍ നിന്നും വന്ന വിമാനമാണ് തലകീഴായി മറിഞ്ഞത്. 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പീല്‍ റീജിയണല്‍ പാരാമെഡിക് സര്‍വീസസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരില്‍ ഒരു കുട്ടിയുമുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടസമയത്ത് വിമാനത്താവളത്തില്‍ 76 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുണ്ടായിരുന്നുവെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അപകടം നടക്കാനിടയായ സാഹചര്യം വ്യക്തമല്ലെന്ന് പീല്‍ റീജിയണല്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സാറാ […]
Read more

റമദാന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: റമദാന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി കുവൈത്ത്. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് പരിശോധനകൾ ശക്തമാക്കിയത്. ചായ, കോഫി ഷോപ്പുകൾ, ഈത്തപ്പഴം വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധനകൾ ശതമാക്കിയിരിക്കുന്നത്. ഷുവൈഖ് ഏരിയയിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് പിഴയിട്ടു. പാക്കേജ് ഉൽപ്പന്നങ്ങളുടെ ഭാരത്തിൽ കൃത്രിമം കാണിക്കുക, ഭക്ഷണ സാധനങ്ങളുടെ പാക്കിൽ വില നൽകിയിട്ടുള്ള ടാ​ഗുകൾ പ്രദർശിപ്പിക്കാതിരിക്കുക, ഉൽപ്പന്നം ഏത് രാജ്യത്തു നിന്നുള്ളതാണെന്ന വിവരം കാണിക്കാതിരിക്കുക തുടങ്ങി നിരവധി നിയമ […]
Read more

യുഎസ്–റഷ്യൻ ചർച്ച ഇന്ന് സൗദിയിൽ

കീവ്: യുഎസ്-റഷ്യന്‍ ചര്‍ച്ച ഇന്ന് സൗദിയില്‍ വെച്ച് നടക്കും. യുഎസിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക. എന്നാല്‍ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചയിലേക്ക് യുക്രെയ്‌ന് ക്ഷണമില്ല. യുക്രെയ്‌നുമായി ആലോചിക്കാതെയുളള സമാധാന ഉടമ്പടി അംഗീകരിക്കില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനം കൊണ്ടുവരുന്നതിനും സംഘര്‍ഷങ്ങൾ അവസാനിപ്പിക്കുന്നതിനുമാണ് ചര്‍ച്ച നടത്തുന്നതെന്ന് യുഎസ് പ്രതിനിധി മൈക്കല്‍ മക്കോള്‍ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യയില്‍ നിന്ന് ആരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് വ്യക്തമല്ല. സമാധാന ചര്‍ച്ചകളില്‍ നിന്നും യൂറോപ്പിനെ […]
Read more

തിരികെ ഭൂമിയിലേക്ക്; സുനിത വില്യംസും ബുച്ച് വില്‍മോറും മാര്‍ച്ച് 19ന് തിരികെയെത്തും

കാലിഫോര്‍ണിയ: എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും മാർച്ച് 19ന് ഭൂമിയിലെത്തും. സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം മാര്‍ച്ച് 12ന് സ്പേസ് എക്സ് വിക്ഷേപിക്കും. ഒരാഴ്ചയ്ക്ക് ശേഷം മാര്‍ച്ച് 19ന്, സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ എത്തും. 2024 ജൂണ്‍ അഞ്ചിനാണ് വെറും 8 ദിവസത്തെ ദൗത്യത്തിനായി നാസയുടെ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത് എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ […]
Read more

യു.എസിൽ 10,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ട്രംപ്

വാഷിങ്ടണ്‍: പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ഡൊണാള്‍ഡ് ട്രംപ്. സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സര്‍ക്കാര്‍ മേഖലയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷത്തിന്റെ ഭാഗമാണ്. ട്രംപും ട്രംപിന്റെ ഉപദേശകനുമായ ഇലോണ്‍ മസ്‌കും ചേർന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഊര്‍ജം, ആരോഗ്യം, കൃഷി തുടങ്ങിയവ അടക്കമുള്ള വകുപ്പുകളിലെ ജീവനക്കാരും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്റേണല്‍ റവന്യൂ സര്‍വീസിലെ ആയിരത്തോളം ജീവനക്കാരെയും പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യവര്‍ഷത്തില്‍ തൊഴില്‍സുരക്ഷ ലഭ്യമാകാത്ത പ്രൊബേഷനറി ജീവനക്കാരാണ് പിരിച്ചുവിട്ടവരില്‍ അധികവും.
Read more

പ്രവാസി ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ

അബുദാബി: കൂടുതൽ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുത്ത ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി ഇനി യുഎഇയില്‍ ഓൺ അറൈവല്‍ വിസ ലഭിക്കും. അങ്ങനെവന്നാൽ കൂടുതൽ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാനാകും. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ റെസിഡൻസി വിസയുള്ള ഇന്ത്യക്കാർക്കാണ് യുഎഇയിൽ ഇനി ഓൺ അറൈവൽ വിസ […]
Read more

ഗാസയില്‍ ശേഷിക്കുന്ന ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും; ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഗാസയില്‍ ശേഷിക്കുന്ന ബന്ദികളെ ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് വിട്ടയച്ചില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് പറഞ്ഞിരുന്നെങ്കിലും അതില്‍ തനിക്ക് സംശയങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രസ്താവന. ‘ശനിയാഴ്ച 12 മണിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത് എനിക്കറിയില്ല. എനിക്ക് കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരും. ഇസ്രായേലിന്റെ നിലപാട് എന്താണെന്നും എനിക്കും പറയാന്‍ സാധിക്കില്ല. ഇസ്രായേലിന്റെ നിലപാട് ബെഞ്ചമിന്‍ നെതന്യാഹു എന്തുചെയ്യാന്‍ പോകുന്നു എന്നതിനെ […]
Read more

ട്രംപ് മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയിലേക്ക് കുടിയേറ്റക്കാരുമായി രണ്ട് വിമാനം പുറപ്പെട്ടു

ന്യൂഡൽഹി: ട്രംപ് മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അനധികൃത കുടിയേറ്റക്കാരുമായി രണ്ട് വിമാനം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഇത്തവണയും അമേരിക്കൻ സൈനിക വിമാനത്തിൽ തന്നെയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് എന്നാണ് സൂചന. ഫെബ്രുവരി 15, 16 ദിവസങ്ങളിലായി രണ്ട് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്.തിരിച്ചയക്കുന്നവരിൽ ഏറിയ പങ്കും പഞ്ചാബ് സ്വദേശികളാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സംഘത്തിൽ പഞ്ചാബിൽ നിന്ന് മാത്രം 67 പേർ ആണ് ഉള്ളത്. കൂടാതെ ഹരിയാനയിൽ നിന്നുള്ള 33 പേരും സംഘത്തിൽ ഉണ്ട്. ഉത്തർ പ്രദേശിൽ നിന്ന് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.