സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Health

ബ്രേക്ക്ഫാസ്റ്റ് അഡ്ജസ്റ്റ് ചെയ്യരുത്!

ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലും വെച്ച് അഡ്ജസ്റ്റ് ചെയ്യാമെന്ന് കരുതിയാല്‍ തെറ്റി. പ്രഭാത ഭക്ഷണത്തിന്റെ അളവും അതിന്റെ പോഷക മൂല്യവും മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ വളരെ പ്രധാനമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്ത് സ്പാനിഷ് ഗവേഷകര്‍ നടത്തിയൊരു പഠനത്തില്‍ ആരോഗ്യകരമായ പ്രഭാതഭക്ഷണ ദിനചര്യകള്‍ പ്രോത്സാഹിപ്പിക്കുന്നത് മെറ്റബോളിക് സിന്‍ഡ്രോം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയും പോഷകനിലവാരവും ദീര്‍ഘകാല ഹൃദയാരോഗ്യത്തെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 300-ലധികം ആളുകളില്‍ മൂന്ന് വര്‍ഷം […]
Read more

അമീബിക് മസ്തിഷ്കജ്വരം; സംസ്ഥാനത്ത് 2 മരണം സ്ഥിതീകരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് 2മരണം സ്ഥിതീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. ഞായറാഴ്ചയാണ് രണ്ടു മരണവും നടന്നത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വീട്ടിലെ കിണർ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതർ പറയുന്നു. അതേസമയം, മലപ്പുറം കാപ്പിൽ സ്വദേശിയായ 52 വയസുകാരിയാണ് മരിച്ചത്. മെഡിക്കൽ കോളേജിലേക്ക് അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ […]
Read more

ഉറക്കം കുറവാണോ? പ്രശ്നമാണ്

ഇന്ന് വലിയൊരു ആരോഗ്യപ്രശ്നമായി തന്നെ മാറിയിരിക്കുകയാണ് ഉറക്കമില്ലായ്മ. ഉറക്കം കുറയുന്നത് ശാരീരികമായി മാത്രമല്ല, നമ്മുടെ വൈകാരിക നിയന്ത്രണത്തെയും ബാധിക്കാമെന്ന് ന്യൂറോ സര്‍ജനായ ഡോ. ബ്രയാന്‍ ഹോഫ്ലിംഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. നമ്മുടെ തലച്ചോറിന്റെ അമിഗ്ഡാല എന്ന ഭാഗത്തെ ഇമോഷണല്‍ ഹെഡ്ക്വാട്ടേഴ്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഉറക്കം കുറയുന്നത് ഈ ഭാഗത്തെ വളരെ അധികം സ്വാധീനിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. ഉറക്കം കുറയുന്നതോടെ അമിഗ്ഡാലയുടെ ശരിയായ പ്രവര്‍ത്തനം തടയപ്പെടുകയും സാധാരണമായി ഇടപെടേണ്ട സന്ദര്‍ഭങ്ങളില്‍ ഓവര്‍റിയാക്ട് ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും ഡോ. […]
Read more

ബീറ്റ്റൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ, ബി 6, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. കൂടാതെ ബീറ്റ്റൂട്ടില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ ഇവയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. അതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അയണിന്റെ മികച്ച സ്രോതസ്സാണ് […]
Read more

വയോജനങ്ങളെ ചേർത്തുപിടിക്കണം, സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ചിരിക്കുകയാണ്: ഡോ. ആർ ബിന്ദു

വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച വലിയൊരു സ്വപ്നം യാഥാർത്ഥ്യമാകുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും, വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും, അവരുടെ കഴിവുകളും പരിചയസമ്പത്തും പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നതിനും, അവകാശസംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി കേരളം സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ചിരിക്കുകയാണെന്നും ഡോ. ആർ ബിന്ദു പറഞ്ഞു. രാജ്യത്താദ്യമായാണ് വയോജനങ്ങൾക്കായി ഇങ്ങനെയൊരു കമ്മീഷൻ. പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ […]
Read more

മലബാറിലെ മൂന്ന് ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: മലബാറിലെ മൂന്ന് ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കൃത്യമായി മനസിലാക്കാന്‍ കഴിയാത്തത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ആറു പേരും വയനാട്ടിലെ ഒരാളുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല.ഉറവിടം കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്തതാണ് ആരോഗ്യവകുപ്പിന്റെ് ആശങ്ക.
Read more

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിയിലുള്ള 47കാരനാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47കാരന്‍ കഴിഞ്ഞ ഇരുപത് ദിവസമായി പനി ബാധിച്ചതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ നടത്തിയ സ്രവ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഒരു മാസം മുമ്പ് കണ്ണൂരില്‍ ജോലി ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാര്‍ഡുകളില്‍ ക്ലോറിനേഷന്‍ നടത്തി.
Read more

അമീബിക് മസ്തിഷ്‌കജ്വരം: മരിച്ച 9കാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വീടിന് സമീപത്തെ കുളത്തില്‍ കുട്ടിയും കുളിച്ചിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നുകാരിക്ക് ഇന്നലെ രോഗം സ്ഥീരികരിച്ചിരുന്നു. പനി ബാധിച്ച് […]
Read more

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗബാധ

മലപ്പുറം: ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. അതേസമയം, കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരന്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. പനി ബാധിച്ചതിനെ തുടര്‍ന്നാണ് ഏഴ് വയസുകാരനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ ഇന്നലെ […]
Read more

അമീബിക് മസ്തിഷ്‌ക ജ്വരം, മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു വയസ്സുകാരനായ സഹോദരനാണ് പനിയും ശര്‍ദ്ദിയും അനുഭവപ്പെട്ടത്. കുട്ടിയുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്.ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.