സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Health

കൊവിഡ് കേസുകളിൽ വർധന: പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ നടപടികളുമായി ആരോഗ്യവകുപ്പ്. കൊവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെയെന്ന് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാക്കണമെന്നും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു. ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്നവർക്ക് ആന്‍റിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കിൽ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും ആരോഗ്യവകുപ്പിന്റെ മാർഗനിർദേശത്തിൽ പറയുന്നു. Content: Increase in Covid cases: […]
Read more

ഇന്ന് ലോക പുകയില വിരുദ്ധ ദിനം

എല്ലാ വർഷവും മെയ് 31 ന് ലോകാരോഗ്യ സംഘടന (WHO) ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നു. പുകയില ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും ലോകത്തെ പുകയില വിമുക്തമാക്കുന്നതിനെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. പുകയില സംബന്ധമായ അസുഖങ്ങൾ മൂലം ഓരോ വർഷവും ഏകദേശം 6 ദശലക്ഷം ആളുകൾ ലോകത്ത് മരണപ്പടുന്നു. 2030 ആകുമ്പോഴേക്കും ആ സംഖ്യ 8 ദശലക്ഷത്തിലധികമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇത് ഒരു തരത്തിലും ഒരു ഗ്യാരണ്ടിയല്ല. ഇന്നത്തെ പ്രധാന പൊതുജനാരോഗ്യ വെല്ലുവിളികളിൽ ഒന്ന് പുകയില, […]
Read more

വായിലെ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും (വദനാര്‍ബുദം) നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ 1.55 കോടി വ്യക്തികളുടേയും രണ്ടാം ഘട്ടത്തില്‍ 1.28 കോടി വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയിരുന്നു. ആകെ 9,13,484 പേര്‍ക്ക് കാന്‍സര്‍ സംശയിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദവും, ഗര്‍ഭാശയ ഗളാര്‍ബുദവുമാണ് കണ്ടെത്തിയത്. സ്‌ക്രീനിംഗില്‍ 41,660 പേര്‍ക്കാണ് വദനാര്‍ബുദ സാധ്യത കണ്ടെത്തിയത്. ഇത് […]
Read more

മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 42കാരിയുടെ രണ്ട് സാമ്പിളുകൾ നെഗറ്റീവായി

തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 42കാരിയുടെ രണ്ട് സാമ്പിളുകൾ നെഗറ്റീവായി. നിപയോട് പൊരുതി ജയിച്ചതോടെ വെൻ്റിലേറ്റർ സഹായമില്ലാതെ ഇവർ ശ്വസിക്കാനും തുടങ്ങിയിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ് രോഗി. ഇവർക്ക് നിപ വൈറസ് ബാധയെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായി തുടരുകയാണ്. ആരോഗ്യസ്ഥിതി അൽപ്പം മെച്ചപ്പെട്ടെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
Read more

കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കൊവിഡ് കേസുകൾ; മുൻകരുതൽ സ്വീകരിച്ച് കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതലുമായി കേന്ദ്രസർക്കാർ. നിലവിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്താകെയുള്ള രോ​ഗ വ്യാപനം സംബന്ധിച്ച പുതിയ കണക്ക് മന്ത്രാലയം ഇന്ന് പുറത്തുവിട്ടേക്കും. കേരളം, മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 519 ആക്ടീവ് കൊവിഡ് കേസുകളും, 3 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read more

ആയുര്‍വേദ, ഹോമിയോ മേഖലകളിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദ, ഹോമിയോ മേഖലയിലുണ്ടായത് സംസ്ഥാന ചരിത്രത്തിലെ വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയുടെ പുരോഗതിയ്ക്കായി ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആയുഷ് മേഖലയില്‍ 2021ല്‍ അനുവദിച്ചിരുന്നത് 24 കോടി രൂപ മാത്രമായിരുന്നത് 2025ല്‍ 207 കോടി രൂപയായി വര്‍ധിപ്പിക്കാനായി. ബജറ്റ് വിഹിതത്തിലും വലിയ വര്‍ദ്ധനവ് വരുത്തി. എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്‌പെന്‍സറികളുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ 2024 ല്‍ കഴിഞ്ഞു. കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് സെന്റര്‍ […]
Read more

സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു: നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പിന്‍റെ നിർദേശം. പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. 430 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, […]
Read more

തീരപ്രദേശത്തെ കണ്ടൈനറുകള്‍, ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കണ്ടൈനറുകള്‍ തീരപ്രദേശത്ത് അടിയുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ആരോഗ്യ വകുപ്പ് ചര്‍ച്ച ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി ജില്ലകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ആര്‍ടി സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കി. ഏത് തരത്തിലുള്ള പ്രശ്‌നമുണ്ടായാലും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ പ്രധാന ആശുപത്രികള്‍ സജ്ജമായിരിക്കണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം. കനിവ് 108 ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങളും സജ്ജമാണ്. എന്തെങ്കിലും […]
Read more

ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദം: ചൈനയിലേതിനു സമാനമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകളിലെ വൈറസ് വകഭേദം ചൈനയിൽ കണ്ടെത്തിയതിനു സമാനമെന്നു സ്ഥിരീകരിച്ചു. കൊറോണ പരിശോധന നടക്കുന്ന ലാബുകളുടെ നേതൃത്വത്തിലുള്ള ജെനോമിക്സ് കൺസോർഷ്യത്തിന്റെ റിപ്പോർട്ടാണ് പുറത്തു വന്നത്. രാജ്യത്തു പുതുതായി റിപ്പോർട്ട് ചെയ്തതിൽ ഒരെണ്ണം എൻബി.18.1 വകഭേദവും നാലെണ്ണം എൽഎഫ്.7 വകഭേദവുമാണ്. എൻബി.18.1 തമിഴ്നാട്ടിലും എൽഎഫ്.7 ഗുജറാത്തിലുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള കോവിഡ് കേസുകളിൽ 53 ശതമാനവും ജെഎൻ.1 വകഭേദം വഴിയാണ്. ബിഎ.2, ഒമിക്രോൺ എന്നീ ഉപവിഭാഗങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. […]
Read more

ശക്തമായ മഴ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.