സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Health

പരിശോധനാഫലം നെഗറ്റീവ്; യുവാവിന്റെ മരണം കോളറ മൂലമല്ലെന്ന് സ്ഥിരീകരണം

ആലപ്പുഴ: കോളറ രോഗലക്ഷണങ്ങളോടെ മരണപ്പെട്ട 48 കാരന്റെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് പുലർച്ചെയാണ് ആലപ്പുഴ തലവടി സ്വദേശി പി ജി രഘു മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ കോളറയുടെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ യുവാവിന്റെ വിസർജ്യ പരിശോധനയിൽ ഫലം നെ​ഗറ്റീവാണ്. രണ്ട് പരിശോധനാഫലവും പോസിറ്റീവ് ആയാൽ മാത്രമെ കോളറയായി കണക്കാക്കൂ. അതിനാൽ കോളറ മൂലമല്ല മരണമെന്ന സ്ഥിരീകരണത്തിലാണ് അധികൃതർ. കടുത്ത വയറിളക്കവും ഛർദിയുമായാണ് രഘുവിനെ സ്വകാര്യ മെഡിക്കൽ […]
Read more

കോളറ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ 48-കാരന്‍ മരിച്ചു; രക്തപരിശോധനയിൽ കോളറ സാന്നിധ്യം

ആലപ്പുഴ: കോളറ ലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ ആശുപത്രിയിൽചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു.എടത്വാ തലവടി സ്വദേശി പി.ജി. രഘു (48) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1.30-ന് ആയിരുന്നു അന്ത്യം. രഘുവിന് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നതായാണ് വിവരം. ഡ്രൈവറായി ജോലിചെയ്തിരുന്ന രഘുവിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് സ്ഥിതീകരിച്ചിട്ടില്ല. രക്തപരിശോധനയിൽ നേരത്തെ തന്നെ ഇദ്ദേഹത്തിന് കോളറ സ്ഥിരീകരിച്ചിരുന്നു. മലംപരിശോധനയുടെ ഫലംകൂടി ലഭിച്ചാലേ കോളറയാണെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കൂ. വെള്ളിയാഴ്ചയോടെ ഈ പരിശോധനാഫലം ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മൃതദേഹം നിലവിൽ തിരുവല്ല സ്വകാര്യ […]
Read more

ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാനും സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ആവശ്യമായ പരിശീലനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ കൃത്യമായ പരിചരണം ഉറപ്പാക്കാനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സംസ്ഥാനത്ത് ഉറപ്പാക്കിയതിലൂടെ ഡെങ്കിപ്പനി ബാധിച്ച് മരണങ്ങള്‍ പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും […]
Read more

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക്: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും […]
Read more

നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്

നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്. 15 വര്‍ഷത്തിലധികം ദുബായ് ഹെല്‍ത്തില്‍ സേവനമനുഷ്ടിച്ചവര്‍ക്കാണ് വിസ ലഭിക്കുന്നത്. നഴ്സുമാര്‍ സമൂഹത്തിന് നല്‍കുന്ന വിലമതിക്കാനാകാത്ത സംഭാവനകളും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ വഹിച്ച നിര്‍ണായക പങ്കും പരിഗണിച്ചുകൊണ്ടാണ് തീരുമാനം. ആരോഗ്യപരിരക്ഷാ രംഗത്ത് നഴ്സുമാരുടെ സ്ഥാനം മുന്‍പന്തിയിലാണെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. രോഗികളെ പരിചരിക്കുന്നതിൽ അവരുടെ ദൈനംദിന സമര്‍പ്പണത്തെയും പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. ദുബായ് അവരുടെ മികവിനെ വിലമതിക്കുകയും സമര്‍പ്പണത്തോടെ സേവിക്കുന്നവരെ […]
Read more

ഗർഭകാല ഇൻഷുറൻസ് കവറേജ് എന്തിനൊക്കെ ലഭിക്കും; അറിയാം നേട്ടങ്ങള്‍

ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം ഇന്ത്യയിലെ ഏകദേശം 22% സ്ത്രീകളും ഉയര്‍ന്ന പ്രസവ പരിചരണ ചെലവുകള്‍ ആണ് നേരിടുന്നത്. മെഡിക്കല്‍ ചെലവുകള്‍ കുതിച്ചുയരുന്നത് ഗുണനിലവാരമുള്ള പ്രസവ പരിചരണം കൂടുതല്‍ ചെലവേറിയതാക്കുന്നു. ഈ സാഹചര്യത്തില്‍, പ്രസവ ആരോഗ്യ ഇന്‍ഷുറന്‍സ് ഏറെ പ്രധാനമാണ്. എന്താണ് പ്രസവ ആരോഗ്യ ഇന്‍ഷുറന്‍സ് ? പ്രസവം, പ്രസവത്തിനു മുമ്പും ശേഷവുമുള്ള പരിചരണം, നവജാത ശിശു പരിചരണം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക ആരോഗ്യ പോളിസിയാണ് മെറ്റേണിറ്റി ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. സാധാരണ ആരോഗ്യ […]
Read more

കരുതലിന്റെ ‘മാലാഖമാർക്ക്’ സല്യൂട്ട്; ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സേവനങ്ങളെയും അനുകമ്പയെയും ഈ ദിവസം ഓർമ്മിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഏതൊരു രാജ്യത്തിന്റെയും ആരോഗ്യമേഖലയുടെ അഭിമാനമാണ് ആ നാട്ടിലെ നഴ്‌സുമാർ. കേരളത്തിന് ഈ ദിനം ഏറെ പ്രധാനപ്പെട്ടതാണ്. ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് കേരളത്തിലെ നഴ്‌സിംഗ് സമൂഹം. അർപ്പണബോധവും കഠിനാധ്വാനവും സഹാനുഭൂതിയും കൈമുതലാക്കിയ മലയാളി നഴ്‌സുമാർ കേരളത്തിന്റെ ആരോഗ്യരംഗത്തും വിദേശ രാജ്യങ്ങളിലും ഒരുപോലെ പ്രശംസിക്കപ്പെടുന്നു.പേരാമ്പ്ര താലൂക്ക് […]
Read more

പൊറോട്ടയും ബീഫും ചെറുപ്പക്കാരിലെ ക്യാൻസർ കൂട്ടുന്നു

ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റം പല മാരക രോഗങ്ങളെയും ക്ഷണിച്ചു വരുത്തുകയാണ്. പ്രധാനപ്പെട്ട രോഗങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ക്യാൻസർ. പ്രായമായവരെ അപേക്ഷിച്ച് യുവാക്കളില്‍ ഉണ്ടാകുന്ന ക്യാൻസർ കൂടുതൽ അപകടകരമാണ്. മുന്‍പ് അറുപതും എഴുപതും വയസുകാരില്‍ കണ്ടുവരുന്ന ഉദരസംബന്ധമായ ക്യാൻസറുകൾ ഇന്ന് മുപ്പതും നാല്‍പ്പതും പ്രായമായ യുവാക്കളില്‍ കണ്ടുവരുന്നു. ഇത്തരം ക്യാൻസറുകൾ കൂടുതൽ അപകടകരമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഡിഎന്‍എയിലെ ജീനുകള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിക്കുന്നതാകാം ഇതിന് കാരണമെന്നാണ് കരുതുന്നത്. ഇത്തരം കാന്‍സര്‍ കോശങ്ങള്‍ പെട്ടെന്ന് മറ്റ് അവയവങ്ങളിലേക്ക് പകരുകയും അതിജീവന സാധ്യത […]
Read more

ആൻ്റിബയോട്ടിക് അമിതോപയോഗം കുറയ്ക്കാൻ കളർകോഡുമായി സർക്കാർ

തിരുവനന്തപുരം: ആൻ്റിബയോട്ടിക് അമിതോപയോഗം മൂലം ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ വ‍ർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികളുമായി സർക്കാർ. ആന്റിബയോട്ടിക് ഉപയോഗം വിലയിരുത്തി അവയ്ക്ക് പ്രത്യേക കളർകോഡ് നൽകാനാണ് നീക്കം. ആശുപത്രിക്കുള്ളിലെയും അവരുടെ സേവന പരിധിയിൽവരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലുമാണ് നീക്കം നടത്തുന്നത്. മൂന്നുമാസത്തിനകം ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് കീഴിലെ ആശുപത്രികൾ ഇതു നടപ്പാക്കണമെന്നാണ് നിർദേശം. ആന്റിബയോട്ടിക് ഉപയോഗം കുറച്ചതിന് നിശ്ചിത മാർക്കിൽ അധികം നേടുന്ന ആശുപത്രികൾക്ക് ഉയർന്ന റാങ്ക് ആയ ‘ഇളം നീല’ കോഡ് നൽകും. മാർക്ക് കുറയുന്നതനുസരിച്ച് കടുംനീല, പച്ച, […]
Read more

സംസ്ഥാനത്ത് വീണ്ടും നിപ; അറിയാം ലക്ഷണങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇവർ. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. ഈ സാഹചര്യത്തിൽ എന്താണ് നിപ വൈറസെന്നും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.