Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Karnataka

ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍; പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം

ധര്‍മസ്ഥലയില്‍ ദുരൂഹ മരണങ്ങളില്‍ പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സൗജന്യയുടെ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സൗജന്യയുടെ ചിത്രമുള്ള വാഹനത്തിന് നേരെയായിരുന്നു ആക്രമണം. കൂടാതെ വീട്ടിലേക്കുള്ള വഴിയിലെ ബോര്‍ഡും നശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. സൗജന്യയുടെ വീടിന് മുന്നില്‍ നിന്നും ഒരു യൂട്യൂബര്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ഇവിടെ ആളുകള്‍ തടിച്ചു കൂടി. പിന്നീട് ഇവര്‍ മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി. ഇതിനെതിരെ ആക്ഷന്‍ […]
Read more

ധര്‍മസ്ഥലയിലെ വെളിപ്പെടുത്തല്‍ : ഇതുവരെ ലഭിച്ചത് നൂറോളം അസ്ഥികള്‍

ബംഗളൂരു: ധര്‍മ്മസ്ഥലയിലെ തെരച്ചില്‍ തുടരുന്നു. നേരത്തെ സാക്ഷി ചൂണ്ടിക്കാണിച്ച പോയിന്റുകളില്‍ മൃതദേഹാവശിഷ്ടം ലഭിച്ചതിന് പിന്നാലെയാണ് സമീപപ്രദേശങ്ങളില്‍ ഇന്നും തെരച്ചില്‍ തുടരുന്നത്. പതിമൂന്നാമത്തെ പോയിന്റിന് മുന്‍പ് ഈ പോയിന്റുകള്‍ക്ക് അടുത്ത് ഒരിക്കല്‍ കൂടി പരിശോധന പൂര്‍ത്തിയാക്കും. ഇന്ന് അന്വേഷണ സംഘം യോഗം ചേര്‍ന്ന് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തി. ഡിജിപി സാക്ഷിയുമായി സംസാരിച്ചു. ഇതിനുശേഷമാണ് സമീപപ്രദേശങ്ങളില്‍ കൂടി തിരച്ചില്‍ നടത്താന്‍ തീരുമാനമായത്. ഇത് വരെ രണ്ട് സ്‌പോട്ടുകളില്‍ നിന്നായി ആകെ നൂറോളം അസ്ഥിഭാഗങ്ങള്‍ കിട്ടിയിട്ടുണ്ട്. മിനിഞ്ഞാന്ന് മൃതദേഹാവശിഷ്ടം ലഭിച്ച […]
Read more

ബലാത്സംഗക്കേസ്; JDS മുന്‍ എംപി പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം

ബംഗളൂരു: ബലാത്സംഗക്കേസില്‍ മുന്‍ എംപി പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടെതാണ് വിധി. കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ പ്രത്യേക കോടതി പ്രജ്വല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിന്റെ നടപടികള്‍ അതിവേഗമായിരുന്നു നടന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് 14 മാസത്തിനുള്ളിലാണ് പ്രതി കുറ്റക്കാരനെന്ന വിധി പുറത്തുവന്നത്. പ്രജ്വല്‍ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്. പ്രജ്വല്‍ ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് അതിജീവിത പരാതിയുമായി പൊലീസിനെ […]
Read more

13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ 13 വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥിയായ നിഷ്ചിത്തിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ വിജനമായ പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പിതാവ് സ്വകാര്യ കോളജിലെ പ്രഫസറാണ്. രാത്രി ഏഴുമണിയായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം ട്യൂഷൻ സെന്ററിൽ അന്വേഷിച്ചു. സെന്ററിൽനിന്ന് കൃത്യസമയത്ത് പോയതായി ഉടമ അറിയിച്ചു. തിരച്ചിലിനിടെ കുട്ടിയുടെ സൈക്കിൾ അടുത്തുള്ള പാർക്കിൽ നിന്ന് കണ്ടെത്തി. അതിനിടെ മാതാപിതാക്കൾക്ക് അജ്ഞാത […]
Read more

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥി താമസസ്ഥലത്ത് മരിച്ച നിലയില്‍

ബംഗളൂരു: മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാനൂര്‍ വെള്ളങ്ങാട് മൊട്ടേമല്‍ വീട്ടില്‍ ഹരീന്ദ്രന്റെ മകന്‍ ഹൃദരാഗ് (23) ആണ് മരിച്ചത്. ജാലഹള്ളിയിലെ താമസ സ്ഥലത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പീനിയ രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ഗംഗമ്മനഗുണ്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: രാഗിണി. സഹോദരി: ഹൃദന്യ.
Read more

ധര്‍മ്മസ്ഥല: അസ്ഥികൂടം മനുഷ്യന്റേത് , പുരുഷന്റേതെന്ന് സംശയം

ബംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരണം. അസ്ഥികൂടം പുരുഷന്റേതാണ് എന്നാണ് സംശയം. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. എല്ലുകള്‍ പല ഭാഗത്തായി ചിതറി കിടക്കുന്നുണ്ടാവാമെന്നും കൂടുതല്‍ സമയം എടുത്ത് പരിശോധന പൂര്‍ത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ന് ആറാമത്തെ സ്‌പോട്ടില്‍ മാത്രം പരിശോധന നടക്കാനാണ് സാധ്യത. അസ്ഥികള്‍ കണ്ടെടുത്തതില്‍ മഹസര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റെല്ല വര്‍ഗീസിന്റെ നേതൃത്വത്തിലാണ് മഹസര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ധര്‍മസ്ഥലയില്‍ മൃതദേഹം മറവ് ചെയ്‌തെന്ന് […]
Read more

ധര്‍മ്മസ്ഥല : ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ ഇന്നും പരിശോധന

ധര്‍മ്മസ്ഥല: മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ ഇന്നും മണ്ണ് നീക്കി പരിശോധന നടത്തും. ഉള്‍ക്കാട്ടിലുള്ള മൂന്ന് പോയിന്റുകളില്‍ ആണ് ഇന്ന് പരിശോധന നടക്കുക. ഇവിടേക്ക് ജെസിബി കൊണ്ടുപോവുക അപ്രായോഗികമാണ്. എസ്ഐടി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുക. ശുചീകരണതൊഴിലാണ് കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളില്‍ ഒരേസമയം പരിശോധന നടത്താനാണ് നീക്കം. ഇന്നലെ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളെ തന്നെയാകും ഇന്നും കുഴിയെടുക്കാന്‍ കൊണ്ടുപോവുക. പുത്തൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റെല്ല വര്‍ഗീസ് എസ് ഐ ടി ഓഫീസില്‍ എത്തി […]
Read more

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച അച്ഛനും മക്കളും മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍

ബംഗളൂരു: കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും 2 മക്കളും മരിച്ചു. ഗുരുതരാവസ്ഥയിലായ അമ്മയെയും 2 മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിരവാര്‍ തിമ്മപ്പുര്‍ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണു മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവരാണു ചികിത്സയിലുള്ളത്. രമേഷ് രണ്ടേക്കറില്‍ പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച പച്ചക്കറികളില്‍ കീടനാശിനി തളിച്ചിരുന്നു. തിങ്കള്‍ രാത്രി കുടുംബാംഗങ്ങള്‍ എല്ലാവരും […]
Read more

ധർമസ്ഥലയിൽ വച്ച് വാഹനാപകടത്തിൽ മലയാളി മരിച്ച സംഭവം; ദുരൂഹതയെന്ന് പരാതി

ബെംഗളൂരു: ധർമസ്ഥലയിലെ മലയാളി‌‌യുടെ മരണത്തിലും ദുരൂഹതയെന്ന് പരാതി. ഇടുക്കി സ്വദേശി ബൽത്തങ്ങാടി കറമ്പാറു സവനാലു ഡാർബെ ഹൗസിൽ കെ.ജെ.ജോയി 2018ൽ വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് മകൻ കക്കാട്ടുവീട്ടിൽ അനീഷ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയിൽ പറയുന്നു. ധർമസ്ഥലയിലെ പ്രമുഖന്റെ നിർദേശപ്രകാരം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. അനീഷ് ധർമസ്ഥലയിലെത്തി പരാതി നൽകിയതോടെ ഭീഷണി ശക്തമായി. ഒടുവിൽ അവിടെനിന്ന് രക്ഷപ്പെട്ട് […]
Read more

കോഴിയിറച്ചിയുടെ പേരിൽ നടന്ന തർക്കത്തിന് പിന്നാലെ; യുവാവ് കുത്തേറ്റ് മരിച്ചു

ബെംഗളൂരു: വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചിയുടെ പേരിൽ നടന്ന തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു. കർണാടകയിലെ ബെലഗാവി ജില്ലയിൽ വിവാഹ ശേഷമുള്ള പാർട്ടിക്കിടെയാണ് സംഭവം. യാരാഗട്ടി സ്വദേശിയായ വിനോദ് മലാഷെട്ടിയാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഭിഷേക് കൊപ്പാടിന്‍റെ വിവാഹത്തെ തുടർന്ന് ഞായറാഴ്ച സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിനോദ്. അഭിഷേകിന്‍റെ ഫാം ഹൗസിലാണ് വിരുന്ന് നടന്നത്. ഭക്ഷണം വിളമ്പുകയായിരുന്ന വിതൽ ഹരുഗോപ്പിനോട് വിനോദ് കൂടുതൽ കോഴിയിറച്ചി ആവശ്യപ്പെട്ടു. വിളമ്പിയത് കുറഞ്ഞു പോയെന്ന് വിനോദ് പറഞ്ഞതിനെ തുടർന്ന് തർക്കം തുടങ്ങുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer