Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Karnataka

രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമക്കും ജലദോഷത്തിനും സിറപ്പുകൾ അനുവദിക്കരുതെന്ന് കർണാടക സർക്കാർ

ബെംഗളൂരു: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകൾ നൽകുകയോ നിർദ്ദേശിക്കുകയോ ചെയ്യരുതെന്ന് കർണാടക സർക്കാർ . സംസ്ഥാനത്തെ എല്ലാ ആശുപത്രികളും, ഫാർമസികളും, ക്ലിനിക്കുകളും, ഡോക്ടർമാരും ഈ ഉത്തരവ് പാലിക്കേണ്ടതാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ചുമ മരുന്ന് ഉപയോഗിച്ച ശേഷം കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. മരുന്നുകളുടെ വിൽപ്പന സംബന്ധിച്ച് കർണാടക സർക്കാർ എല്ലാ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോടും കർശനമായ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Read more

വിജയ് ഈ ആഴ്ച്ച കരൂരിലേക്ക്

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഈയാഴ്ച കരൂരിൽ എത്തും. എന്നാല്‍ സന്ദര്‍ശനത്തിന് പൊലീസ് അനുമതി തേടിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. സമീപ കാലത്ത് സംഭവിച്ച ദുരന്തത്തെത്തുടര്‍ന്ന് വിജയ് ഉടന്‍ തന്നെ സ്ഥലത്തെത്തുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ഇതുവരെ അനുമതിയോടോ നിയമ നടപടിയോടോ മുന്നോട്ടുപോയിട്ടില്ല. കരൂരില്‍ നടന്ന അപകടത്തിന് പിന്നാലെ വിജയ് ഒളിച്ചോടിയെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നീട് പല രാഷ്ട്രീയ പാർട്ടികളുടേയും ദേശീയ നേതാക്കൾ ദുരന്തബാധിത പ്രദേശം സന്ദർശിച്ചെങ്കിലും വിജയ് തന്റെ നീലങ്കരയിലെ വീട്ടിലാണ് തുടരുന്നത്. ഇത് അദ്ദേഹത്തിന്റെ […]
Read more

24 ലക്ഷം വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടി;മംഗളുരുവിൽ മലയാളിയടക്കം ആറുപേർ അറസ്റ്റിൽ

മംഗളൂരു: മംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ മലയാളിയടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 24 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് സിറ്റി ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്. മംഗളൂരു സ്വദേശികളായ ചിരാഗ് സനിൽ (27), ആൽവിൻ (28), ജനൻ ജഗന്നാഥ് (28), രാജേഷ് ബെംഗേരെ (30), വരുൺ ഗനിഗ (28) എന്നിവരായാണ് അറസ്റ്റ് ചെയ്തതത്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആദ്യം ചിരാഗിനെയും ആൽവിനെയും അറസ്റ്റ് ചെയ്തതത്. ഇവരിൽ നിന്ന് 22.30 ലക്ഷം രൂപ […]
Read more

ബസ് സ്റ്റാൻഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസം, ഭർത്താവ് തന്റെ 28 വയസ്സുള്ള ഭാര്യയെ മകളുടെ കണ്ണിനു മുന്നിൽ ബസ് സ്റ്റാൻഡിൽ കുത്തിക്കൊലപ്പെടുത്തി. 35 വയസ്സുള്ള ക്യാബ് ഡ്രൈവർ ലോഹിതാശ്വയാണ് കൊലപാതകത്തിന് പിന്നിൽ. കൊലപാതക സമയത്ത് 12 വയസ്സുള്ള മകളും സമീപം ഉണ്ടായിരുന്നു. നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതിന്റെ ഫലമായി സംഭവം സ്ഥലത്തുതന്നെ മരണം സംഭവിച്ചു. പ്രദേശത്തെ ആളുകൾ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും, ലോഹിതാശ്വ കത്തി കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. രേഖയും ലോഹിതാശ്വയും സുഹൃത്തുക്കളായി പരിചയപ്പെട്ട […]
Read more

കർണാടകയിൽ വർഗീയ സംഘർഷം; ആരാധനാലയങ്ങൾക്കു നേരെ ആക്രമണം

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ വർഗീയ സംഘർഷം. ഏതാനും ചില ആരാധനാലയങ്ങൾക്കു നേരെ ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് സംഘർഷം ഉണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. ഇന്നലെ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 21 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. സാമുദായിക സാഹോദര്യത്തെ തകർക്കുന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് […]
Read more

ധര്‍മ്മസ്ഥല വെളിപ്പെടുത്തൽ; മനാഫിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും

ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കേസിൽ ലോറിയുടമ മനാഫിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. നേരത്തെ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. മനാഫിന്റെ കയ്യിൽ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അത് ഹാജരാക്കണമെന്നും അന്വേഷണസംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. ബൽത്തങ്ങടിയിലെ പ്രത്യേക അന്വേഷണസംഘം (SIT) ഓഫീസിൽ രാവിലെ പത്ത് മണിയോടെ ഹാജരാകാനാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി ആക്ഷൻ കമ്മിറ്റി അംഗങ്ങളായ ജയന്ത്, ഗിരീഷ് മട്ടന്നവർ എന്നിവരെയും അന്വേഷണസംഘം ചോദ്യം […]
Read more

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തം; മൂന്നൂമാസത്തിന് ശേഷം പ്രതികരണവുമായി വിരാട് കോലി

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തത്തില്‍ മൂന്നു മാസത്തിനുശേഷം ആദ്യമായി പ്രതികരിച്ച് സൂപ്പര്‍ താരം വിരാട് കോലി. ആരാധകരുടെ നഷ്ടം തങ്ങളുടേത് കൂടിയെന്ന് പറഞ്ഞ കോലി ടീമിന്റെ ചരിത്രത്തില്‍ എന്നെന്നും ഓര്‍ക്കപ്പെടേണ്ട ദിവസം ഇങ്ങനെയായി മാറിയതില്‍ ദുഃഖമുണ്ടെന്നും ഇനിയങ്ങോട്ട് ആരാധകരുടെ സുരക്ഷിതത്വം എല്ലാ അര്‍ത്ഥത്തിലും ഉത്തരവാദിത്വത്തോടെ ഉറപ്പാക്കുമെന്നും ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. മരിച്ചവരുടെ കുടംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കചേരുന്നുവെന്നും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും കോലി പറഞ്ഞു. ജൂണ്‍ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് […]
Read more

യുവതിയെ തീ കൊളുത്തി കൊന്നു ; ഭർത്താവ് അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിൽ 35 കാരിയെ ക്യാബ് ഡ്രൈവറായ പങ്കാളി തീകൊളുത്തി കൊന്നു. വനജാക്ഷി എന്ന യുവതിയാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. സ്ഥിരം മദ്യപാനിയായ പ്രതി വൈത്തൽ മുമ്പ് മൂന്ന് തവണ വിവാഹിതാനായിരുന്നുവെന്നും വനജാക്ഷി രണ്ടു തവണ വിവാഹിതയായിരുന്നു എന്നും പോലീസ് പറഞ്ഞു. തുടർന്ന് ഏകദേശം നാല് വർഷം മുമ്പാണ് വൈത്തലുമായി യുവതി ബന്ധം ആരംഭിച്ചത്. വൈത്തലിന്റെ അമിതമായ മദ്യപാനത്തെ തുടർന്ന് വനജാക്ഷി അകന്നു കഴിയുകയായിരുന്നു. പിന്നീട് മാരിയപ്പ എന്നയാളുമായി സൗഹൃദം സ്ഥാപിച്ചത് വൈത്തലിനെ പ്രകോപിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. […]
Read more

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എംകെ ചന്ദ്രശേഖറിന്റെ മൃതദേഹം സംസ്‌കരിച്ചു

ബംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പിതാവും മുന്‍ വ്യോമസേന ഉദ്യോഗസ്ഥനുമായ എയര്‍ കമ്മഡോര്‍ എംകെ ചന്ദ്രശേഖറിന്റെ മൃതദേഹം സംസ്‌കരിച്ചു. ഉച്ചയ്ക്ക് 1.30ന് കുഡ്‌ലു ഗേറ്റിലെ രുദ്ര ഭൂമിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഉച്ച വരെ ബെലന്തൂരിലെ എപ്‌സിലോണ്‍ വില്ലയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എം കെ ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986ലാണ് വിരമിച്ചത്. ഇദ്ദേഹത്തിന്റെ വിയോഗത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലെയും കേന്ദ്ര രാഷ്ട്രീയത്തിലെയും മുതിര്‍ന്ന നേതാക്കള്‍ അനുശോചിച്ചു.
Read more

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം കെ ചന്ദ്രശേഖര്‍ അന്തരിച്ചു

ബംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് ചന്ദ്രശേഖര്‍ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിച്ച എം കെ ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986 ല്‍ വിരമിച്ചു. വ്യോമ സേനയില്‍ 11000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം. വിശിഷ്ട സേവാ മെഡല്‍ അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു. തൃശ്ശൂര്‍ ദേശമംഗലം […]
Read more
Advertisement
WhiteswanTV Footer