വിമാനത്താവളത്തിലെ നിസ്കാരം; സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ബിജെപി
ബംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുസ്‌ലിം മതസ്ഥര്‍ കൂട്ടമായി നിസ്‌കരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ബിജെപി. വിമാനത്താവളത്തിനു മുന്നില്‍ ഒരു കൂട്ടം പുരുഷന്‍മാര്‍ നിസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ടെര്‍മിനല്‍ രണ്ടിലായിരുന്നു സംഭവം. പൊതുസ്ഥലങ്ങളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേയാണ് ബിജെപിയുടെ പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് കര്‍ണാടക ബിജെപി വക്താവ് വിജയ് പ്രസാദ് ആവശ്യപ്പെട്ടു. പൊതുസ്ഥലത്ത് പ്രാര്‍ഥന നടത്തിയവര്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ […]
Read more