Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

ചാലക്കുടി നഗരസഭയിലെ എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ ചട്ടവിരുദ്ധം

തൃശ്ശൂർ: ചാലക്കുടി നഗരസഭയിലെ എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ ചട്ടവിരുദ്ധം. വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫിലെ 5 വാര്‍ഡി കൗണ്‍സിലര്‍ നിധിന്‍ പുല്ലനാണ് രക്തസാക്ഷികളുടെ പേരില്‍ ദൃഢ പ്രതിജ്ഞയെടുക്കുകയായിരുന്നു. ഇതാണ് വരണാധികാരി ചട്ടലംഘനമാണെന്ന് ചൂണ്ടി കാണിച്ചപ്പോള്‍ വീണ്ടും സത്യപ്രതിെജ്ഞ ചെയ്യുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു, ഇതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞക്ക് ശേഷം നടന്ന ആദ്യ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് നിധിന്‍ പുല്ലന്‍ ദൃഢ പ്രതിജ്ഞയെടുക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ 12 അംഗങ്ങളില്‍ ഈശ്വരനാമത്തില്‍  പ്രതിജ്ഞ ചെയ്തത് 30 വാർഡ് കൗണ്‍സിലര്‍ ജില്‍ ആന്റണി മാത്രമാണ്. സാധാരണയായി […]
Read more

ചാലക്കുടി നഗരസഭ പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങളുടെ   ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു

തൃശ്ശൂർ: ചാലക്കുടി നഗരസഭയിലേക്ക് .പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ശേഷം  ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു. മുതിര്‍ന്ന അംഗം കെ.ടി.ജോണി അധ്യക്ഷത വഹിച്ചു.വരണാധികാരി എം.വെങ്കിടേഷ് അടുത്തു നടക്കേണ്ട ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് വിശദീകരിച്ചു .26 തീയതി രാവിലെ പത്തരക്ക് ചെയര്‍മാന്‍ തെരഞ്ഞെടുപ്പും.ഉച്ചതിരിഞ്ഞ് 2.30ന് വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പും നടക്കുന്നതാണ്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി അംഗങ്ങളുടെ പാര്‍ട്ടി സംബന്ധിച്ച പത്രിക എത്രയും വേഗം പൂരിപ്പിച്ച് വരണാധികാരിയെ ഏല്‍പ്പിക്കേണ്ടതാണെന്ന് സെക്രട്ടറി നിര്‍ദ്ദേശിച്ചു .അതാത് അംഗങ്ങളുടെ […]
Read more

കാസർകോട് കോട്ടിക്കുളത്ത് റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്; അപകടമൊഴിവായത് തലനാരിഴക്ക്

കാസർകോട്: കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടെത്തി. റെയിൽവെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ട്രാക്കിലാണ് കോൺക്രീറ്റ് സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും പ്രദേശവാസികളുമാണ് ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചത്. തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്‌തതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിനു പിന്നിൽ ആരാണെന്നത് വ്യക്തമല്ല. കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ സൂപ്രണ്ടിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ […]
Read more

ജോസ് കെമാണിക്കെതിരെ പാലായിൽ സ്വതന്ത്രർക്ക് കീഴടങ്ങിയേ തീരൂ: കോൺഗ്രസ് ജില്ലാ നേതൃത്വം

പാലാ: പാലായിൽ നാണം കെട്ടായാലും ജോസ്.കെ.മാണിയെ വീഴ്ത്തണമെന്ന് കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വം പാലാ നഗരസഭാ കൗൺസിലർമാർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നു. ഇതിനായി സ്വതന്ത്രർക്ക് കീഴടങ്ങണമെന്ന് ജില്ലാ നേതൃത്വം കർശന നിർദ്ദേശവും നൽകി. ശനിയാഴ്ച്ച കോട്ടയത്ത് വിളിച്ച് ചേർന്ന കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിലാണ് ജില്ലാ നേതൃത്വം ശക്തമായ താക്കീത് നൽകിയിരിക്കുന്നത്. നഷ്ടം ഇപ്പോൾ നോക്കേണ്ട ലാഭവും പരിഗണിക്കേണ്ട.ജോസ്.കെ.മാണിയുടെ ഭരണ സമിതി ഉണ്ടാവു വാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനമെന്ന് നേതൃത്വം വ്യക്തമാക്കി. എന്നാൽ ആത്മാഭിമാനം […]
Read more

മദ്യക്കുപ്പികളാൽ ക്രിസ്തുമസ് ട്രീ; ഗുരുവായൂരിൽ നഗരസഭയുടെ നടപടി പ്രതിഷേധാർഹമെന്ന് ബിജെപി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് മദ്യക്കുപ്പികൾ ഉപയോഗിച്ച് ക്രിസ്തുമസ് ട്രീ നിർമ്മിച്ച ഗുരുവായൂർ നഗരസഭയുടെ നടപടി പ്രതിഷേധാർഹമാണെന്ന് നഗരസഭയിലെ ബിജെപി അംഗം ശോഭാ ഹരിനാരായണൻ ആരോപിച്ചു. നഗരസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ, തീർത്ഥാടന നഗരിയായ ഗുരുവായൂരിൽ മദ്യക്കുപ്പികൾ കൊണ്ട് ക്രിസ്തുമസ് ട്രീ സ്ഥാപിച്ചത് ജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ചവർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മഹത്തായ സന്ദേശങ്ങൾ പകരുന്ന ക്രിസ്തുമസ് ആഘോഷങ്ങളെ ഇത്തരം നടപടികളിലൂടെ അവഹേളിക്കുകയാണ് നഗരസഭ ചെയ്തിരിക്കുന്നതെന്നും ശോഭാ ഹരിനാരായണൻ വിമർശിച്ചു.
Read more

ബെവ്കോയിൽ നിന്ന് മദ്യം മോഷ്‌ടിച്ച യുവാവ് പിടിയിൽ

മലപ്പുറം: നിലമ്പൂരിലെ ബെവ്കോയിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിച്ച യുവാവിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നമ്പൂരിപ്പൊട്ടി സ്വദേശി വലിയാട്ട് മുഹമ്മദ് ഷെഹിനെയാണ് (20) നിലമ്പൂര്‍ എസ്.ഐ പി. ടി. സൈഫുള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30നായിരുന്നു സംഭവം. വില കൂടിയ മദ്യക്കുപ്പികള്‍ വില്‍ക്കുന്ന ബെവ്കോയുടെ പ്രീമിയം കൗണ്ടറിലാണ് മോഷണം നടന്നത്. പ്രതിയും സുഹൃത്തും ഷോപ്പില്‍ പ്രവേശിച്ച് ഒരാള്‍ ജീവനക്കാരന്റെ ശ്രദ്ധ തിരിക്കുകയും രണ്ടാമത്തെയാള്‍ മദ്യക്കുപ്പികള്‍ പ്രത്യേക അറകളുള്ള പാന്റില്‍ ഒളിപ്പിച്ച് കടത്തുകയുമായിരുന്നു. […]
Read more

കാട്ടകാമ്പാലിൽ നിയുക്ത മെമ്പർ മോനിഷ രജീഷ് പുഷ്പാർച്ചന നടത്തി

തൃശ്ശൂർ : കാട്ടകാമ്പാൽ പഞ്ചായത്തിലെ എട്ടാം വാർഡിൽ നിയുക്ത മെമ്പറായ മോണിഷ രജീഷ് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മരിച്ചുപോയ പാർട്ടി പ്രവർത്തകർക്ക് പുഷ്പാർച്ചന നടത്തി. അയിനൂർ ഏകചക്ര സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അനുസ്മരണ പരിപാടി നടന്നത്. പ്രവർത്തകരുടെ ത്യാഗങ്ങളും സംഭാവനകളും അനുസ്മരിച്ചുകൊണ്ട് പുഷ്പാർച്ചന അർപ്പിച്ച ശേഷം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ആവേശം പകർന്നു. പ്രദേശത്തെ നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ഐക്യവും സംഘടനാ ശക്തിയും പ്രകടിപ്പിച്ച ഈ അനുസ്മരണ പരിപാടി ശ്രദ്ധേയമായി.
Read more

കാട്ടാകമ്പാൽ പഞ്ചായത്തിൽ ബിജെപി ഇലക്ഷൻ അവലോകന യോഗം സംഘടിപ്പിച്ചു

തൃശ്ശൂർ: ഭാരതീയ ജനതാ പാർട്ടി കാട്ടാകമ്പാൽ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ബിജെപി ഇലക്ഷൻ അവലോകന യോഗം സംഘടിപ്പിച്ചു. ബിജെപി നോർത്ത് ജില്ലാ സെക്രട്ടറി അഡ്വ. സോഫിയ ശ്രീജിത്ത് അധ്യക്ഷയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങൾ, വോട്ടിംഗ് നില, സംഘടനാ പ്രവർത്തനങ്ങളിലെ ശക്തിയും ദൗർബല്യവും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.ബിജെപി മണ്ഡലം പ്രസിഡന്റ് ജെബിൻ പി.ജെ., മണ്ഡലം സെക്രട്ടറി ബൈജു പട്ടിത്തടം, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഗഗനൻ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാജു […]
Read more

കുമരകം കലാഭവൻ ക്രിസ്മസ്-പുതുവത്സര ആഘോഷം 23ന്

കോട്ടയം: കുമരകം കലാഭവന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 23 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കലാഭവൻ അങ്കണത്തിൽ നടക്കും. കുമരകം വള്ളാറ സെന്റ് ജോൺസ് പുത്തൻപള്ളി വികാരി റവ. ഫാദർ ഫിലിപ്പ് കാരിശ്ശേരിങ്കൽ ചടങ്ങിൽ ക്രിസ്മസ്- പുതുവത്സര സന്ദേശം നൽകും. കലാഭവൻ പ്രസിഡന്റ് എം.എൻ. ഗോപാലൻ ശാന്തി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് അംഗം കെ.ജി. ബിനു മുഖ്യാതിഥിയായിരിക്കും. കലാഭവൻ വർക്കിംഗ് പ്രസിഡന്റ് ടി.കെ. ലാൽ ജ്യോത്സ്യർ, സെക്രട്ടറി എസ്.ഡി. പ്രേംജി, വൈസ് […]
Read more

ഒറ്റപ്പാലത്ത് സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ ക്രൂരമായി മർദ്ദിച്ചു

പാലക്കാട്: സിപിഎം ലക്കിടി ലോക്കൽ കമ്മിറ്റി മുൻ അംഗത്തിന് ക്രൂര മർദ്ദനം. തെക്കുംചെറോട് സ്വദേശി സുരേന്ദ്രനാണ് ഗുരുതര പരിക്കേറ്റത്. കൈകാലുകൾക്ക് പരിക്കേറ്റ ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു എന്നാണ് പരാതി. കാലങ്ങളായി കൈവശമുണ്ടായിരുന്ന തെക്കുംചെറോട് വാർഡ് സിപിഎമ്മിന് നഷ്ടപ്പെട്ടിരുന്നു. മുസ്‌ലിം ലീഗാണ് ഇവിടെ വിജയിച്ചിരുന്നത്. ഇതിന് സഹായിച്ചത് സുരേന്ദ്രനാണ് എന്ന ആക്ഷേപത്തെ തുടർന്നാണ് ആക്രമണമെന്ന് സംശയിക്കുന്നു. പരിക്കേറ്റ സുരേന്ദ്രൻ ചികിത്സയിൽ തുടരുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix