Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

തദ്ദേശ തിരഞ്ഞെടുപ്പ്; ആത്മവിശ്വാസത്തിൽ യുഡിഎഫ്, തിരിച്ചുപിടിക്കുമെന്ന് എൽഡിഎഫ്

മലപ്പുറം : തിരൂർ നഗരസഭയിൽ ഭരണം നിലനിർത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ തവണ നഷ്ടമായ ഭരണം തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് എൽ.ഡി.എഫ്. ഒരു സീറ്റിൽ നിന്ന് സീറ്റ് വർധിപ്പിക്കുകായെന്ന ലക്ഷ്യവുമായി ബി.ജെ.പിയും നഗരസഭയിൽ അക്കൗണ്ട് തുറക്കുകായെന്ന മോഹവുമായി എസ്.ഡി.പി.ഐയും യു.ഡി.എഫ് പിന്തുണയോടെ കന്നിജയം ഉറപ്പിക്കാനായി വെൽഫെയർ പാർട്ടിയും തിരൂർ നഗരസഭയിലെ തദ്ദേശ തെരഞ്ഞെടുപ്പിനെ ആവേശ പോരാട്ടത്തിലാക്കിയിരിക്കുകയാണ്. ഇത്തവണ വർധിപ്പിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ ആകെ 40 സീറ്റുകളിലാണ് പോരാട്ടം. ജില്ലയുടെ ചരിത്ര പ്രധാന കേന്ദ്രമായ […]
Read more

ഭിന്നശേഷി സൗഹൃദ സ്റ്റാൾ ഒരുക്കി ആചരിച്ചു

മലപ്പുറം: ഡിസംബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിൻ്റ ഭാഗമായി പരപ്പനങ്ങാടി ഗവൺമെന്റ് സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻററും ഗവൺമെന്റ് മോഡൽ ലാബ് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന “സാഥി2025” വാരാചരണത്തിന്റെ ഭാഗമായി, ഇന്ന് ഭിന്നശേഷി സൗഹൃദ സ്റ്റാൾ ഒരുക്കി. കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശന–വിപണനം ഫുഡ് ഫെസ്റ്റ്, കൂടെ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളുടെ വിപണനവും നടത്തി. പ്രദർശന–വിപണന സ്റ്റാൾ ഇന്ന് (02.12.2025 ) ഉച്ചയ്ക്ക് 2 മണിക്ക് മുഹമ്മദ് ഷാഹിർ കെ പി (സംരംഭകൻ) ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി […]
Read more

വോട്ടർ പട്ടികാ തീവ്രപരിഷ്കരണം; മട്ടന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ ഇന്ന് പൂർത്തിയാക്കണം

കണ്ണൂർ: തളിപ്പറമ്പ്, മട്ടന്നൂർ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾ (Special Intensive Revision – SIR) ഇന്ന് (ബുധനാഴ്ച) തന്നെ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. പ്രധാന നിർദേശങ്ങൾ: സമയപരിധി: വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള എസ്.ഐ.ആർ. സമയപരിധി തിരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 11 വരെ നീട്ടിയിരുന്നു. എങ്കിലും, ഈ രണ്ട് മണ്ഡലങ്ങളിലെയും നടപടികൾ ബുധനാഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാനാണ് കളക്ടറുടെ ഉത്തരവ്. ലക്ഷ്യം: ഈ മണ്ഡലങ്ങളിലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഉദ്യോഗസ്ഥരെയും ബൂത്ത് ലെവൽ […]
Read more

ചെറുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കണ്ണൂർ: ചെറുപുഴ ടൗണിലേക്ക് വരികയായിരുന്ന കാറിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കെ കാറിന്റെ മുന്‍ഭാഗത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. ചെറുപുഴ പാക്കഞ്ഞിക്കാടുനിന്നും ടൗണിലേക്ക് വരികയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും തീയണയ്ക്കുന്ന പൊടിയെത്തിച്ച് വാഹനത്തില്‍ വിതറിയതിനാല്‍ തീ വാഹനത്തിന്റെ മറ്റുഭാഗത്തേക്ക് പടരുന്നത് തടയാന്‍ കഴിഞ്ഞു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പെരിങ്ങോം അഗ്നിരക്ഷ സേന തീയണച്ചു.
Read more

രാഹുൽ കാരണം കോൺഗ്രസിന് പാലക്കാടുള്ള ഏക സീറ്റും നഷ്ടമാകും ;ഇങ്ങനെ ഒരാളെ പേറുന്നത് കോൺഗ്രസിൻ്റെ ഗതികേട്: പരിഹാസവുമായി എൻ എൻ കൃഷ്ണദാസ്

പാലക്കാട്: രാഹുൽ കാരണം കോൺഗ്രസിന് പാലക്കാടുള്ള ഏക സീറ്റും നഷ്ടമാകുമെന്ന് സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. ഇങ്ങനെ ഒരാളെ പേറുന്നത് കോൺഗ്രസിൻ്റെ ഗതികേട്. രാഷ്ട്രീയം മറന്ന് കോൺഗ്രസ് രാഹുലിനെതിരെ നടപടി എടുക്കണം. അന്വേഷണ സംഘം അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് കരുതുന്നില്ല. ഉചിതമായ സമയത്ത് അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ പരാതി ഗൗരവമുള്ളതെന്ന് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ പ്രതികരിച്ചു. പരാതി കിട്ടിയ ഉടൻതന്നെ ഡിജിപിക്ക് കൈമാറി. മറ്റു പാർട്ടിക്കാരെ പോലെ പരാതി കയ്യിൽ വച്ചിരിക്കില്ല. […]
Read more

കൊല്ലങ്കോട് ഒരു വാർഡിൽനിന്ന് ഒൻപത് സ്ഥാനാർഥികൾ

പതിനാറാം വാർഡ് വോട്ടർപട്ടികയിൽ പേരുള്ളതിനാൽ, ഒരു ബൂത്തിലാണ് ഇവർക്കെല്ലാം വോട്ടുചെയ്യാൻ എത്തേണ്ടതും. പതിനാറാം വാർഡിൽ രവിചന്ദ്രൻ (എൽഡിഎഫ്), നസ്റുദീൻ എന്ന നാസർ (യുഡിഎഫ്), പ്രവീൺ നീലനാത്ത്‌ (എൻഡിഎ) എന്നിവരാണ് മത്സരത്തിനുള്ളത്. ഇവർക്കുപുറമേ, കെ. ബാബു-19 (എൻഡിഎ), വി. പ്രകാശൻ-18 (എൻഡിഎ), ജിഷ്ണു-17 (എൻഡിഎ), പ്രദീപ്കുമാർ-17 (യുഡിഎഫ്), ടി. രാജു-18 (എൽഡിഎഫ്‌), അബ്ദുൾഖാദർ-14 (യുഡിഎഫ്) എന്നിവരാണ് പയ്യലൂർ പതിനാറാം വാർഡിൽനിന്ന് മത്സരിക്കുന്ന മറ്റുസ്ഥാനാർഥികൾ.
Read more

കുമരകത്ത് നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധം; കർഷകരെ ദുരിതത്തിലാക്കി അധികൃതർ ‘താര’ ആവശ്യപ്പെടുന്നു

കോട്ടയം: കുമരകം പഞ്ചായത്തിലെ 5-ാം വാർഡായ കൊല്ലകേരി പാടത്തെ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് കർഷകർ ദുരിതത്തിൽ. കർഷകർക്ക് വൻ നഷ്ടമുണ്ടാകുന്ന തരത്തിൽ ഉയർന്ന ‘താര’ (കിഴിവ്) ആവശ്യപ്പെട്ടാണ് കാർഷിക വകുപ്പ് കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നാണ് പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് കാലത്തുപോലും കർഷകരെ സഹായിക്കാൻ ഒരു സംവിധാനവുമില്ലാത്ത അധികൃതരുടെ ദുരവസ്ഥക്കെതിരെ കർഷക കോൺഗ്രസ് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻ്റ് ബിജു തൈത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.ജെ. സാബു കന്നിട്ട, എ.വി. തോമസ് അര്യപ്പള്ളി, അഡ്വ. അലൻ കുര്യാക്കോസ് […]
Read more

പെരുമ്പറമ്പിൽ ഉത്സവ ബ്രോഷറുമായി ചേർന്ന് നിന്ന് മുന്നണികൾ

മലപ്പുറം: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ അപൂർവ കാഴ്ച. കാലടി–എടപ്പാൾ പഞ്ചായത്തുകളിലെ മൂന്ന് വാർഡുകളിൽ മത്സരിക്കുന്ന എല്ലാ മുന്നണികളുടെയും സ്ഥാനാർഥികൾ ഒരുമിച്ച് എത്തി മഹോത്സവ ബ്രോഷർ പ്രകാശനം നിർവഹിച്ചു. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളിൽ നിന്നുമുള്ള സ്ഥാനാർഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. കുണ്ടയാർ വാർഡിലെ രാജേഷ് മേനോൻ, ബിജു കുണ്ടയാർ, പെരുമ്പറമ്പ് വാർഡിലെ പി വി ലീല, ബിന്ദു രവിചന്ദ്രൻ, പദ്മ ശിവാനന്ദൻ, ശ്രീദേവി നായർ, മെഹറുന്നിസ, അയിലക്കാട് വാർഡിലെ സ്ഥാനാർഥി ജനത എന്നിവർ ചേർന്നാണ് ബ്രോഷർ പ്രകാശനം നടത്തിയത്. […]
Read more

ഇരുമുന്നണി സ്ഥാനാർത്ഥികളും വോട്ട് ചോദിച്ച് ഒരുമിച്ചെത്തി; സ്വീകരണം നൽകി വീട്ടുകാർ

കോഴിക്കോട്: കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി എലിയാറ ആനന്ദനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇല്ലത്ത് പ്രേമനും കരുവാന്‍കണ്ടി അസീസിന്റെ വീട്ടില്‍ ഒരുമിച്ച് വോട്ട് അഭ്യര്‍ഥിച്ചെത്തിയത് കൗതുകമായി. രണ്ടു പേരും രണ്ടു വഴികളിലൂടെ എത്തിയപ്പോള്‍ യാദൃശ്ചികമായി സംഗമിക്കുകയായിരുന്നു. ഇരുവരെയും ചായ നല്‍കി വീട്ടുകാര്‍ സ്വീകരിച്ചു. പരസ്പരം സ്‌നേഹം പങ്ക്‌വെച്ച് സ്ഥാനാര്‍ഥികളും ഇരുന്നതോടെ സൗഹൃദത്തിന്റെ ദൃശ്യവിരുന്നായി ഇത് മാറി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix