Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

ചര്‍ച്ച മുറുകുന്നു; മുക്കം നഗരസഭ ആര്‌ പിടിക്കും

കോഴിക്കോട്: മുക്കം നഗരസഭ സഭയെ ആര്‌ നയിക്കുമെന്ന്‌ കവലകളിലും കടകളിലും വീടുകളിലും ചര്‍ച്ച മുറുകുന്നു. മൂന്ന്‌ പതിറ്റാണ്ടുകാല യുഡിഎഫ്‌ കുത്തകയായിരുന്ന മുക്കത്തെ ഭരണം എല്‍ഡിഎഫിലേക്ക്‌ കൈവിട്ടതോടെ രണ്ടര പതിറ്റാണ്ട്‌ കാലം എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഭരണം നടത്തി. വീണ്ടും അധികാരത്തിലേറിയാല്‍ യു.ഡി.എഫിനെ പോലെ എല്‍.ഡി.എഫ്‌ മൂന്ന്‌ പതിറ്റാണ്ടുകള്‍ തികക്കുമോ എന്നൊക്കെയാണ് പഴമക്കാരടക്കം ചര്‍ച്ച ചെയ്യുന്നത്‌. കഴിഞ്ഞ രണ്ടര പതിറ്റാണ്ട്‌ കാലത്തിലെ അവസാന ഭരണഘട്ടം പൂര്‍ത്തിയാക്കിയത്‌ മുക്കം നഗരസഭ ഭരണം ബലാബലത്തിലൂടെ നേരിയ വിത്യാസത്തില്‍ നിലനിര്‍ത്തിയത്‌. വീണ്ടും ബലാബലത്തിന്റെ കാറ്റ്‌ […]
Read more

എടക്കാട് അയ്യപ്പൻ വിളക്ക് മഹോത്സവം

കോഴിക്കോട് : കോഴിക്കോട് എടക്കാട് അയ്യപ്പ ഭക്തസമിതിയുടെ നേതൃത്വത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 13 ശനിയാഴ്ച്ച ആഘോഷിക്കാൻ തീരുമാനിച്ചു. എടക്കാട് അയ്യപ്പ ഭക്തസമിതിയുടെ മേൽനോട്ടത്തിൽ 19-ാമത് അയ്യപ്പൻ വിളക്ക് മഹോത്സവമാണ് ഡിസംബർ 13 ശനിയാഴ്ച്ച നടക്കുക. എടക്കാട് നെല്ലിക്കാപ്പുളി പാലത്തിന് സമീപം വെച്ചാണ് അയ്യപ്പൻ വിളക്ക് മഹോത്സവം നടത്തപ്പെടുന്നത്. പുലർച്ചെ തുടങ്ങുന്ന ചടങ്ങുകളിൽ ഗണപതി ഹോമത്തിന് ശേഷം പ്രത്യേക ചടങ്ങുകളും, പൂജകളും, അന്നദാനവും നടക്കും. വൈകീട്ട് ചെണ്ട വാദ്യ മേളങ്ങളോടെ താലപ്പൊലിയും, ഭജനയും, മറ്റ് ചടങ്ങുകളും […]
Read more

നിലമ്പൂരിലെ സ്ഥാനാർത്ഥിക്കായി വോട്ടഭ്യർത്ഥിച്ചു കോട്ടയത്തെ കുടുംബം വൈറലായി

മലപ്പുറം: നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ മു മ്മുള്ളി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാജഹാൻ പാത്തിപ്പാറക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളുടെ വോട്ടഭ്യർത്തിച്ച് കോട്ടയത്ത് നിന്നുള്ള കുടുംബം. കോട്ടയം സ്വദേശിയായ ആര്യയുടെ പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്. 2018 പ്രളയ സമയത്ത് ആര്യയുടെ സഹോദരി ഐശ്വര്യ വൃക്കസംബന്ധമായ രോഗത്താൽ ഗുരുതരാവസ്ഥയായിരുന്നു. ഒരു വർഷത്തോളം ഡയാലിസുമായി മുന്നോട്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റി വെക്കാൻ ശസ്ത്രക്രിയ വിധേയമാകണം ഡോക്ടർമാർ നിർദ്ദേശിച്ചു.ആ ബന്ധത്തിലുള്ള ആരുടെയും രക്തവും ചേരാത്തതിനാൽ സാമൂഹ്യ […]
Read more

എടവണ്ണയിൽ മുസ്ലിംലീഗിൽ പൊട്ടിത്തെറി; ലീഗ് നേതാവിനെ സസ്പെൻ്റ് ചെയ്തു

മലപ്പുറം: എടവണ്ണയിൽ മുസ്ലിംലീഗിൽ പൊട്ടിത്തെറി.ലീഗ് നേതാവിനെ പുറത്താക്കി. എടവണ്ണ സ്ഥാനാർഥി നിർണയത്തെ ചൊല്ലി എടവണ്ണയിലെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. വാ ട്സ്ആപ്പ് ഗ്രൂപ്പിൽ രൂക്ഷമായി പ്രതികരിച്ച പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി ലീഗിൽ തർക്കം തുടരുകയാണ്. സ്ഥാനാർഥി നിർണയത്തിലെ അപാകങ്ങൾ ചൂ ണ്ടിക്കാട്ടി മുസ്ലിംലീഗ് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് പി എസ് സഹദ് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇത് ചോർന്നതോടെ […]
Read more

യുഡിഎഫ് ജനമുന്നേറ്റ യാത്ര നടത്തി

കോഴിക്കോട് : ഓമശ്ശേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനമുന്നേറ്റ യാത്ര നടത്തി. കിഴക്കൻ മേഖല പടിഞ്ഞാറൻ മേഖല എന്നിങ്ങനെ രണ്ട് മേഖലകളാക്കി തിരിച്ചായിരുന്നു റാലി. രാവിലെ 9 മണിക്ക് തുടങ്ങി പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും സന്ദർശനം നടത്തി വൈകിട്ട് 7 മണിയോടെ ഓമശ്ശേരിയിൽ യാത്ര സമാപിച്ചു. യുഡിഎഫ് ചെയർമാൻ ഒ എം ശ്രീനിവാസനും കൺവീനർ യുകെ ഹുസൈൻ ഓമശ്ശേരിയും രണ്ട് മേഖലകളിലായി യാത്രയെ നയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ വികസന […]
Read more

എൽഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി

കാസർഗോഡ്: ജില്ലയിലെ വിവിധ ഡിവിഷനുകളിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി. കയ്യൂർ ഡിവിഷൻ സ്ഥാനാർത്ഥി ഒക്ലാവ് കൃഷ്‌ണൻ, പരപ്പ ബ്ലോക്ക് കിനാനൂർ ഡിവിഷൻ സ്ഥാനാർത്ഥി പാറക്കോൽ രാജൻ, പരപ്പ ഡിവിഷൻ സ്ഥാനാർത്ഥി കെ.എ രമണി, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ എന്നിവരാണ് പര്യടനം നടത്തിയത്. വിവിധ സ്വീകരണ കേന്ദ്ര ങ്ങളിൽ വി.പി.പി.മുസ്‌ത, വി.കെ.രാജൻ, എം.രാജൻ, ഷാലു മാത്യു, ടി.പി. ശാന്ത, രാഘവൻ കൂലേരി, കെ.പി.സഹദേവൻ, എം രാജീവൻ, ഷൈജമ്മ ബെന്നി, എം.വി.ര| തീഷ്, കയനി മോഹനൻ, കെ.പ്രണവ്, കെ.ലക്ഷ്‌മണൻ, […]
Read more

സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ; പോലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: സ്കൂ‌ൾ വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി. ആലപ്പുഴ കാർത്തികപ്പള്ളിയിലെ എയ്‌ഡഡ് സ്കൂ‌ളിലെ വിദ്യാർഥിയുടെ സ്കൂ‌ൾ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് വെടിയുണ്ടകൾ കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിത്. ട്യൂഷന് പോയപ്പോൾ തൊട്ടപ്പുറത്തെ പറമ്പിൽ നിന്ന് കിട്ടിയതാണെന്നാണ് കുട്ടിയുടെ മൊഴി. പോലീസ് അന്വേഷണം ആരംഭിച്ചു. വെടിയുണ്ടകൾ വിദഗ്‌ധ പരിശോധനക്ക് അയക്കും.
Read more

കല്ലായിൽ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

കോഴിക്കോട് : കോഴിക്കോട് കല്ലായിൽ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടുന്ന 37-ാം വാർഡായ കല്ലായിൽ നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രതീഷ് പുല്ലൂന്നിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ് നടന്നത്. ‘മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യത്തോടെ പ്രസംഗിച്ചു തുടങ്ങിയ അദ്ദേഹം, 37-ാം വാർഡായ കല്ലായിയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് അടിവരയിട്ടു പറഞ്ഞു. ഇടത് വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കുത്തഴിഞ്ഞ ഭരണം കാരണം വികസനം അന്യം നിന്ന കല്ലായിയെ വികസന പാതയിലേക്ക് കൊണ്ടുവരുവാനും, മോദി മോഡൽ […]
Read more

ദേശീയ പാതയിൽ പോട്ട സിഗ്നൽ ജംഗ്ഷന് സമീപം നിയന്ത്രണ വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു

തൃശൂർ: ദേശീയ പാതയിൽ പോട്ട സിഗ്നൽ. ജംഗ്ഷന് സമീപം നിയന്ത്രണ വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. പോട്ട സ്വദേശികളായ ഞാറേക്കാടൻ ആൻസൺ ആന്റണി ( 32 ) അറക്കൽ ആൽഫി ആന്റണി ( 31 ) എന്നിവർക്കാണ് സാരമായി പരിക്കേറ്റു. ഇവരെ ചാലക്കുടി സെന്റ ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബുധനാഴ്ച ഉച്ചക്ക് ഏകദേശം ഒരു മണിയോടെയാണ് അപകടം. ചാലക്കുടിയിൽനിന്ന് പോട്ടയിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിയന്ത്രണംവിട കാർ മറ്റൊരു കാറിൽ തട്ടിയെങ്കിലും മറ്റു […]
Read more

യുഡിഎഫ് സ്ഥാനാർഥി ധന്യ തന്റെ പ്രചാരണ ബോർഡ് എഴുതുന്ന തിരക്കിലാണ്

കാസർഗോഡ് : തദ്ദേശതിരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചു വരുമ്പോൾ തന്റെ പ്രചാരണബോർഡ് എഴുതുന്ന തിരക്കിലാണ് യുഡിഎഫ് സ്ഥാനാർഥിയായ ധന്യ ദേവി ദാസ്. ബളാൽ പഞ്ചായത്തിലെ ആറാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയാണ് ധന്യ ദേവീ ദാസ്. ആർട്ടിസ്റ്റ് കൂടി ആയ ധന്യ ദേവീ ദാസ് നേരത്തെ കരാർ അടിസ്ഥാനത്തിൽ ബോർഡ് എഴുതുന്ന ജോലി ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് രംഗം കൊഴുക്കുമ്പോൾ രവിലെ മുതൽ പാർട്ടി പ്രവർത്തകർക്ക്‌ ഒപ്പം വോട്ട് പിടിക്കാൻ പോകും. ശേഷം ഒഴിവു കിട്ടുന്ന സമയം ബോർഡ് എഴുതും. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix