Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

ഗുരുവായൂരിൽ ഏകാദശി പുണ്യം തേടിയെത്തിയത് പതിനായിരങ്ങൾ; ചെമ്പൈ സംഗീതോത്സവത്തിന് സമാപനം

തൃശൂർ: ഗുരുവായൂർ ഏകാദശിയുടെ പുണ്യം നുകരാൻ ഇന്നലെ പതിനായിരങ്ങൾ എത്തി. അർദ്ധരാത്രി മുതൽ കൂത്തമ്പലത്തിൽ വേദജ്ഞർക്കുള്ള ദ്വാദശിപ്പണം സമർപ്പിച്ച് ഭക്തർ അനുഗ്രഹം തേടി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഉദയാസ്തമയ പൂജയോടെയാണ് ഈ വർഷത്തെ ഏകാദശി ആചരിച്ചത്. ശീവേലിക്ക് പിന്നാലെ രാവിലെ ചടങ്ങുകൾ തുടങ്ങി. ദർശനത്തിനായി ഭക്തരുടെ നീണ്ട നിര മാനിച്ച് ഓരോ അഞ്ചു പൂജയ്ക്ക് ശേഷം ദർശനാവസരം ഒരുക്കി. പുലർച്ചെ കാഴ്ചശീവേലിയിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം എഴുന്നള്ളിച്ചപ്പോൾ തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം നടന്നു. പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള […]
Read more

ഡ്രൈവറുടെ സമയോചിത ഇടപെടൽ; ഒഴിവായത് വൻ ദുരന്തം

പാലക്കാട് : കൂട്ടുപാതയിൽ യാത്രയ്ക്കിടെ ‘ഫിക്സ്’ അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ കെഎസ്ആർടിസി ഡ്രൈവർ ബസിനെ ഡിവൈഡറിൽ ഇടിച്ചുനിർത്തി. വടക്കഞ്ചേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ അൻസാരിയുടെ അതിവേഗ തീരുമാനമാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. ബസിൽ യാത്ര ചെയ്തവർക്കും പുറത്തുള്ള വാഹനങ്ങളിൽ ഉള്ളവർക്കും പരിക്കില്ല. ബസിന് ചെറിയ കേടുപാടുകൾ മാത്രമാണ് ഉണ്ടായത്. സംഭവത്തിനു പിന്നാലെ ഡ്രൈവർക്ക് ചികിത്സ നൽകുകയും ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്തു.
Read more

നരിനടയിൽനിന്ന് 1050 ലിറ്റർ വാഷ് കണ്ടെടുത്തു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വ്യാപക റെയ്ഡിൽ 1050 ലിറ്റർ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ, നരിനട ഭാഗങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. പെരുവണ്ണാമുഴി ഡാം റിസർവോയറിനോട് ചേർന്ന പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള വാഷ് ശേഖരം കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത നിലയിൽ അഞ്ച് വലിയ ബാരലുകളിലാക്കി മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം പകൽ രണ്ടരയോടെയാണ് എക്സൈസ് സംഘം റെയ്ഡ് […]
Read more

തെരുവ് നായയുടെ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. പ്രായമായ രണ്ടു സ്ത്രീകളും രണ്ട് കുട്ടികളും അടങ്ങിയ കുടുംബാംഗങ്ങളെയാണ് നായ ആക്രമിച്ചത്. കൊഴിഞ്ഞാമ്പാറ പാറക്കളം സ്വദേശികളായ നാരായണിയമ്മ , കാശുമണി , ഹരീഷിന്റെ മകൾ ഇതിക, മുരുകന്റെ മകൻ ആരവ് എന്നിവർക്കാണ് പരിക്കേറ്റത്. വീടിന് സമീപം പുറത്തിരുന്ന സമയത്താണ് നായ പെട്ടെന്നാണ് ഇവരെ ആക്രമിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ആദ്യം കുട്ടികളെയാണ് നായ കടിച്ചത്. അവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച മുതിർന്നവർക്കും തുടർച്ചയായി പരുക്ക് സംഭവിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർ […]
Read more

അങ്കണവാടി കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചതായി പരാതി; യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

കോഴിക്കോട്: കടലുണ്ടി പഞ്ചായത്തിൽ അങ്കണവാടി കുട്ടികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ പരാതി. കടലുണ്ടി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികളായ ടി.കെ. റഹ്മത്തുള്ള (കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് 14-ാം ഡിവിഷൻ), ഹക്കീമ മാളിയേക്കൽ (കടലുണ്ടി പഞ്ചായത്ത് 21-ാം വാർഡ്) എന്നിവർക്കെതിരെയാണ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി എൽഡിഎഫ് രംഗത്തെത്തിയത്. ​21-ാം വാർഡിലെ അങ്കണവാടിയിലെത്തി കുട്ടികൾക്കും ജീവനക്കാർക്കുമൊപ്പം എടുത്ത ഫോട്ടോകളിൽ തെരഞ്ഞെടുപ്പ് ചിഹ്നം ഉൾപ്പെടുത്തി പ്രചരിപ്പിച്ചു എന്നതാണ് പരാതിക്ക് അടിസ്ഥാനം. സ്ഥാനാർഥികൾ സ്വന്തം മൊബൈൽ ഫോണിലൂടെ പകർത്തിയ ഈ […]
Read more

ഒളിമ്പിക്‌സിന് തിരുവനന്തപുരവും വേദിയാക്കും; വാഗ്ദാനങ്ങളുമായി ബിജെപി

തിരുവനന്തപുരം: വമ്പന്‍ വാഗ്ദാനങ്ങളുമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രകടനപത്രിക പുറത്തിറക്കി എന്‍ഡിഎ. 2036-ലെ ഒളിമ്പിക്‌സിന്റെ ഒരു വേദി തിരുവനന്തപുരമാക്കും എന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. 2036 ല്‍ ഇന്ത്യയില്‍ നടക്കുന്ന ഒളിമ്പിക്‌സിന്റെ ഒരു വേദി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് തിരുവനന്തപുരത്ത് എത്തിക്കും. ഇതിലൂടെ തലസ്ഥാന നഗരത്തിലെ യുവജനതയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുമെന്നും ബിജെപിയുടെ പ്രകടനപത്രികയില്‍ പറയുന്നു. നമുക്ക് വേണം വികസിത തിരുവനന്തപുരം’, ‘മാറാത്തത് ഇനി മാറും’ എന്നതാണ് എന്‍ഡിഎ ഉയര്‍ത്തുന്ന മുദ്രാവാക്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് […]
Read more

പുതിയ വാടക നിയമം പ്രാബല്യത്തിൽ

കോഴിക്കോട്: രാജ്യത്ത് വാടക വീടുകൾക്ക് ആവശ്യക്കാർ വർധിക്കുകയും പല പ്രദേശങ്ങളിലും വാടകയും അഡ്വാൻസും ഏകീകൃതമല്ലാത്ത നിരക്കുകളിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, മോഡൽ ടെനൻസി ആക്ടിനെ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ പുതിയ വാടക നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കരണം സെക്യൂരിറ്റി ഡെപ്പോസിറ്റിന് പരിധി നിശ്ചയിച്ചതാണ്. റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്ക് പരമാവധി രണ്ട് മാസത്തെ വാടകയും ഗ്രാമപ്രദേശങ്ങളിൽ ഒരു മാസത്തെ വാടകയും മാത്രമേ അഡ്വാൻസായി സ്വീകരിക്കാവൂ. ഇപ്പോൾ പല നഗരങ്ങളിലും പതിവായി 6 മുതൽ 10 […]
Read more

കെ.എം.മാണി ജൂനിയർ;  എൽഡിഎഫിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ

കോട്ടയം: കേരളത്തിൽ അടുത്ത ആഴ്ചയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിനായി  പ്രചാരണത്തിൽ സജീവമായി കെ.എം.മാണിയുടെ കൊച്ചുമകൻ കെ.എം.മാണി ജൂനിയർ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപിയുടെയും നിഷ ജോസ് കെ.മാണിയുടെയും മകനാണ് ഇദ്ദേഹം.  കഴിഞ്ഞ ദിവസം പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ പഞ്ചായത്തുകളിൽ പ്രചാരണം നടത്തിയ അദ്ദേഹം ഇന്നലെ തിരുവാർപ്പ് പഞ്ചായത്തിലെ പ്രചാരണത്തിൽ പങ്കാളിയായി. പ്രവർത്തകരോടൊപ്പം വീടു കയറിയുള്ള പ്രചാരണമാണ് നടത്തുന്നത്. പ്രാദേശിക നേതാക്കളും ഒപ്പം ഉണ്ട്.  കഴിഞ്ഞ കൂറെ നാളായി ബാംഗളൂരുവിൽ ബിരുദ പഠനത്തിനുശേഷം […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് അഴിയൂരിൽ കോൺഗ്രസിന് തിരിച്ചടി

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് അഴിയൂരിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. കോൺഗ്രസ് നേതാവ് കെ.പി ജയകുമാർ പാർട്ടി വിടുകയും ബിജെപിയിൽ ചേർക്കുകയും ചെയ്തു. മുൻ പഞ്ചായത്ത് അംഗമായ ജയകുമാറിനെ ബിജെപി നോർത്ത് ജില്ലാ പ്രസിഡൻറ് പ്രഫുൽ കൃഷ്ണൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഇതിനിടെ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച പഞ്ചായത്തിന്റെ വൈസ് പ്രസിഡൻറ് ശശിധരൻ തോട്ടത്തിലിയും ഗ്രാമപഞ്ചായത്ത് അംഗം മഹിജ തോട്ടത്തിലിയും കോൺഗ്രസ് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇരു നേതാക്കളെയും ബിജെപി നോർത്ത് […]
Read more

ലോക എയ്ഡ്സ് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു

കോഴിക്കോട് : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കെട്ടാങ്ങൽ അങ്ങാടിയിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രവും കെ.എം.സി.ടി പോളിടെക്നിക് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ബോധവത്കരണ റാലി, പ്രതിജ്ഞ ചൊല്ലൽ, ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവ ഉൾപ്പെടുത്തി നടത്തിയ ഈ പരിപാടിയിൽ ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും എൻ.എസ്.എസ് വിദ്യാർത്ഥികളും നിരവധി നാട്ടുകാരും പങ്കെടുത്തു. ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ.എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ ശക്തമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix