Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

കടുവ സെൻസസിനു പോയവർ വനത്തിൽ കുടുങ്ങിയത് 14 മണിക്കൂർ

തിരുവനന്തപുരം : നെടുമങ്ങാട് കടുവകളുടെ കണക്കെടുപ്പിനുപോയ മൂന്ന് വനംവകുപ്പ് ജീവനക്കാർ അഗസ്ത്യകൂട മലനിരകളിൽ കുടുങ്ങി. വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള സംഘത്തിനെ രക്ഷപ്പെടുത്തിയത് 14 മണിക്കൂറുകൾ കഴിഞ്ഞ്. പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽനിന്നുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിനിത, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, നൈറ്റ് വാച്ചർ രാജേഷ് എന്നിവരാണ് തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ കാടുകയറിയത്. രാവിലെ എട്ടുമണിയോടെ ഇവർ ആദ്യമെത്തിയത് ബോണക്കാട് കിളവൻതോട്ടത്തെ ക്യാമ്പ് ഷെഡ്ഡിലായിരുന്നു. അവിടെനിന്ന്‌ പാണ്ഡിപ്പത്ത് വഴി ചെമ്മുഞ്ചിമൊട്ടയുടെ അടിവാരത്ത് എത്തിയപ്പോഴേക്കും വൈകീട്ട് […]
Read more

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് തടവുകാരൻ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ ആത്മഹത്യ. കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ റിമാന്‍ഡിൽ കഴിയുന്ന പ്രതി ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. വയനാട് കേണിച്ചിറ സ്വദേശി ജിൽസനാണ് മരിച്ചത്. മുന്‍പും ജിൽസണ്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് കൗണ്‍സിലിങ് അടക്കം നൽകിയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസണ്‍ ജയിലിലായത്.
Read more

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

പാലക്കാട്: വടക്കഞ്ചേരി മണ്ഡലത്തിൽ യുഡിഎഫ് ഒരുക്കിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ വലിയ പൊതുയോഗവും ചർച്ചകളും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറേ കളം സമ്മേളനത്തിന് അധ്യക്ഷനായി. പരിപാടിയിൽ വിവിധ രാഷ്ട്രീയ പ്രവർത്തകർ, സജീവ പ്രവര്‍ത്തകരും, പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. സമ്മേളനത്തിൽ പ്രസംഗിച്ചത് കെപിസിസി അംഗം പാളയം പ്രദീപ്, രാമചന്ദ്രൻ നായർ, സുരേഷ് വേലായുധൻ, അഡ്വ. എം. ദിലീപ്, കെ. മോഹൻദാസ് എന്നിവരായിരുന്നു. അവർ തദ്ദേശപഞ്ചായത്ത്, മണ്ഡലം വികസന […]
Read more

43 വാർഡുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി

പാലക്കാട്: 2025-ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ആലത്തൂർ താലൂക്കിലെ ചില പഞ്ചായത്തുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളെ നിർത്താൻ സാധിച്ചിട്ടില്ല. പാലക്കാട് ജില്ലയിൽ മൊത്തം 43 വാർഡുകളിലാണ് പാർട്ടിക്ക് സ്ഥാനാർത്ഥികൾ ഇല്ലെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി, കാവശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലെ ചില വാർഡുകളും ഇതിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ്ശക്തമായ സാഹചര്യത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ എല്ലാ വാർഡുകളിലും ശക്തമായി മത്സരിക്കുന്ന പശ്ചാത്തലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥി കുറവ് പ്രാദേശിക രാഷ്ട്രീയത്തിൽ ചർച്ചകൾ ഉയർത്തിയിരിക്കുകയാണ്. പ്രാദേശിക രാഷ്ട്രീയ നിരീക്ഷകർ ഇത് പാർട്ടിയുടെ […]
Read more

തെരഞ്ഞെടുപ്പ് മുന്നോടിയായി ജില്ലാ അധികൃതരുടെ കർശന നടപടി

പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ വിവിധ പരിശോധനകൾ നടന്നു. രേഖകളുടെ ശരിവിശകലനത്തിനായി വിവിധ പഞ്ചായത്ത് പ്രവർത്തകരുടെ യോഗങ്ങൾ നടത്തി. തിരഞ്ഞെടുത്ത് സമാനപരമായി നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമായി നിരീക്ഷിച്ചുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ ജയിലിൽ ഉള്ളത് സംബന്ധിച്ച റിപ്പോർട്ടുകൾ പരിശോധിച്ചിട്ടുള്ളതിനാൽ ഉദ്യോഗസ്ഥർ നടപടികൾ ശക്തമാക്കി. പോളിങ്ങ് ജീവനക്കാർക്കും, ഗ്രാമ പഞ്ചായത്തുകൾക്കും തിരഞ്ഞെടുത്ത് ബന്ദപ്പട്ട പ്രദേശങ്ങളിൽ പരിശീലനം നൽകുന്നതും, നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കുന്നതും ഉറപ്പുവരുത്തുകയാണ്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ലോക്കൽ ബോഡി ഇലക്ഷൻ അഡ്‌മിനിസ്ട്രേറ്റർ (ലീഫ്) […]
Read more

20 വർഷത്തെ തുടർച്ചയായ പഞ്ചായത്ത് ഭരണം; ഒരു കൂട്ടം യുവാക്കളുടെ പോസ്റ്റർ

പാലക്കാട്: പത്തനാപുര കാവശ്ശേരി പഞ്ചായത്തിലെ 20 വർഷത്തിലേറെ നീണ്ട പരമ്പരാഗത ഭരണത്തെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഒരു കൂട്ടം യുവാക്കൾ. പോസ്റ്ററിലൂടെയാണ് പ്രതിഷേധം വ്യക്തമാക്കിയത്. ഗ്രാമത്തിലെ റോഡുകളുടെ തകർച്ച നികുതി അടിച്ചിട്ടും ഉപയോഗിക്കാൻ കഴിയാത്ത ജലസേചന സംവിധാനങ്ങൾ മറ്റ് പൊതു സൗകര്യങ്ങളുടെ ദരിദ്രാവസ്ഥ എന്നിവ പോസ്റ്ററുകളിൽ ചിത്രങ്ങളോടെ പ്രകടിപ്പിച്ചു. ജനങ്ങൾ പറയുന്നത്, പഞ്ചായത്തിലെ നിലവിലെ ഭരണത്തിൽ പൊതുജനങ്ങളുടെ ആവശ്യങ്ങൾ ശരിയായി പരിഗണിക്കപ്പെട്ടിട്ടില്ല എന്നതാണ്. നാട്ടുകാർ അഭിപ്രായപ്പെടുന്നത്, “നമ്മുടെ ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കപ്പെടാത്തതും, പ്രഥമ പരിഗണനയില്ലാതെയാണ് ഞങ്ങൾ […]
Read more

തിരുവച്ചിറ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി അതിവിപുലമായി ആഘോഷിച്ചു

കോഴിക്കോട് : കോഴിക്കോട് മീഞ്ചന്ത പ്രസിദ്ധമായ തിരുവച്ചിറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി അതിവിപുലമായി ആഘോഷിച്ചു. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് വിപുലമായ ചടങ്ങുകളും പ്രത്യേക പൂജകളും ഉണ്ടായിരുന്നു. പുലർച്ചെ ഗണപതി ഹോമത്തോട് കൂടി തുടങ്ങിയ ചടങ്ങുകൾ രാത്രി വരെ നീണ്ടു. ഗജവീരന്റെ ശിരസ്സിൽ ഭഗവാന്റെ തിടമ്പേറ്റിയുള്ള പുറത്തേക്കെഴുന്നള്ളത്ത് കണ്ണിന് കുളിരേകി. ഈ ചടങ്ങുകൾക്ക് അനേകം ഭക്തർ സാക്ഷിയായി. കൂടാതെ ചാക്യാർകൂത്ത്, ചെണ്ടമേളം, ഭജന, ദീപാരധന, പ്രസാദ വിതരണവും നടന്നു.
Read more

തലയ്ക്ക് ബിയർ കുപ്പി കൊണ്ടിടിച്ചു, സ്ത്രീക്ക് പരിക്ക്; ഒരു യുവതിയടക്കം നാലുപേർ പിടിയിൽ

കോട്ടയം: ചങ്ങനാശേരിക്കടുത്തു തെങ്ങണയിൽ, എറണാകുളം നോർത്ത് പറവൂർ പോലീസ് വാഹനം തടഞ്ഞ് പിടികൂടിയത് പറവൂർ നന്ത്യാട്ടുകുന്നത്ത് വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞ ശേഷം രക്ഷപെട്ട യുവതി ഉൾപ്പെടെയുള്ള നാലഗ സംഘത്തെയാണ്. ഇവർ  വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിയുകയും അതെ വീട്ടിലെ താമസകാരിയായ യുവതിയെ ബിയർ കുപ്പി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ചങ്ങനാശ്ശേരി തെങ്ങണ ജംക്‌ഷനിൽ വച്ചാണ് പറവൂർ നോർത്ത് പൊലീസ്  യുവതിയെയും മറ്റ് മൂന്ന് യുവാക്കളെയും അറസ്റ്റ് ചെയ്തത്. പൊലീസ് ജീപ്പ് കുറുകെയിട്ട് കാർ തടഞ്ഞതോടെ […]
Read more

അസംപ്ഷൻ കോളജിൽ ഫാഷൻ ഡിസൈൻ വിഭാഗം ‘എഫൾജൻസ് – 2025’ ക്യാംപ് നടത്തി

കോട്ടയം : ചങ്ങനാശേരി അസംപ്ഷൻ കോളജ് ഫാഷൻ ഡിസൈനിങ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ക്യാംപ് നടത്തി. ഈ കഴിഞ്ഞ നവംബർ ഇരുപത്തിയേട്ട്  മുതൽ മുപ്പതു വരെ നടന്ന ക്യാംപ് ‘എഫൾജൻസ് – 2025’  മാനേജർ റവ. ഫാ. ആന്റണി ഏത്തക്കാട്ട്, കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഫാഷൻ ഡിസൈനിങ് വകുപ്പ് മേധാവി അനു അന്ന കോശി, ക്യാംപ് സംഘാടക രാജി വിജയൻ എന്നിവർ പ്രസംഗിച്ചു. അസംപ്‌ഷൻ കോളജ് […]
Read more

കെഎം മാണി ജൂനിയർ എൽഡിഎഫ് പ്രചാരണത്തിൽ സജീവം; വീടുകൾ കയറി വോട്ടഭ്യർഥിച്ച് കെഎം മാണിയുടെ കൊച്ചുമകൻ

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി.യുടെയും നിഷ ജോസ് കെ. മാണിയുടെയും മകനും അന്തരിച്ച നേതാവ് കെ.എം. മാണിയുടെ കൊച്ചുമകനുമായ കെ.എം. മാണി ജൂനിയർ എൽ.ഡി.എഫ്. സ്ഥാനാർഥികൾക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി. പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ പഞ്ചായത്തുകളിൽ പ്രചാരണം പൂർത്തിയാക്കിയ അദ്ദേഹം ഇന്നലെ തിരുവാർപ്പ് പഞ്ചായത്തിലെ പ്രചാരണത്തിലും പങ്കെടുത്തു. പ്രാദേശിക നേതാക്കൾക്കൊപ്പം വീടുകൾ കയറിയുള്ള വോട്ടഭ്യർഥനയാണ് കെ.എം. മാണി ജൂനിയർ നടത്തുന്നത്. ബെംഗളൂരുവിലെ ബിരുദ പഠനത്തിനുശേഷം തിരുവനന്തപുരത്ത് ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix