Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

ക്ഷേത്രത്തിൽ വിലക്ക് മോഷണം പോയ സംഭവ൦; പ്രതി പിടിയിൽ

ആലപ്പുഴ: ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ ചന്ദനക്കാവിന് കിഴക്കുവശമുള്ള അണ്ണാവി ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്ടിച്ച കേസിൽ പഴവീട് ഹൗസിങ് കോളനി വാർഡിൽ പ്ലാംപറമ്പ് വീട്ടിൽ 63 വയസ്സുള്ള രമേഷ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് നിത്യവും ഉപയോഗിച്ചിരുന്ന നിലവിളക്കുകൾ കാണാതായതായി കണ്ടെത്തിയത്. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച് ഒ റെജിരാജ് വിഡിയെ വിവരം […]
Read more

കാൽ വഴുതി കിണറ്റിൽ വീണ യുവാവിനെ ഫയർഫോസ് രക്ഷപ്പെടുത്തി

കണ്ണൂർ: പൂച്ചയെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കണ്ണൂർ ഉളിക്കൽ മണിക്കടവിലാണ് സംഭവം നടന്നത്. മണിക്കടവ് സ്വദേശി ജിബിൻ ആണ് കിണറ്റിൽ വീണത്. പൂച്ചയെ രക്ഷപ്പെടുത്തി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് ജിബിനെ പുറത്തെടുത്തത്.
Read more

കൊമ്പൻ ഗോകുൽ ചരിഞ്ഞത് പാപ്പാന്മാരുടെ പീഡനം മൂലമെന്ന് ആരോപണം

തൃശൂർ: പാപ്പാൻമാരുടെ കൊടും പീഡനത്തിനിരയായതാണ് കൊമ്പൻ ഗോകുൽ ചരിഞ്ഞതിന് കാരണമെന്ന് ആരോപണം. ആനപ്രേമി സംഘമാണ് ഗുരുതര ആരോപണം ഉയർത്തിയിട്ടുള്ളത്. ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഉന്നതല അന്വേഷണം വേണമെന്നും ആനപ്രേമികൾ ആവശ്യപ്പെടുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ഒന്നാം പാപ്പാൻ രാധാകൃഷ്ണൻ അവധിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഗോകുലിന് പാപ്പാന്മാരുടെ പീഡനം തുടങ്ങാനിടയായതെന്നാണ് ഉയർന്നിട്ടുള്ള ആരോപണം. ആനയെ അഴിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പീഡനം നേരിട്ടതെന്നും ആനപ്രേമികൾ ആരോപിക്കുന്നു. നിയോഗിക്കപ്പെട്ട പാപ്പാനു പുറമെയുള്ള പാപ്പാന്മാരും കഴിഞ്ഞ ദിവസം രാത്രി ആനയെ മർദ്ദിച്ചതായി ആരോപണമുണ്ട്. […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകൻ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകൻ പിടിയിൽ. കാട്ടാക്കട പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടൂര്‍ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിൽ (27) ആണ് പിടിയിലായത്. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ ദഫ് മുട്ട് പഠിപ്പിക്കാൻ എത്തിയതായിരുന്നു ഇയാള്‍. https://whiteswantvnews.com/nenmara-double-murder-case-chenthamaras-verdict-today/ സ്കൂള്‍ കലോത്സവത്തിനായി ദഫ് മുട്ട് പഠിപ്പിക്കാനെത്തിയ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. https://youtu.be/roEfcSNQ1RY?si=JQdjeB4xACba3Tpj
Read more

രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ് സിനി ദമ്പതികളുടെ മകൻ ശ്രേയസി (8) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പഴന്തി മണക്കൽ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രേയസ്. മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer