എൻഎസ്എസ് കരയോഗം മന്നം ജയന്തിയാഘോഷവും കുടുംബമേളയും നടത്തി
കോട്ടയം: എൻ എസ് എസ് സമുദായ ആചാര്യൻ മന്നത്തു പത്മനാഭന്റെ ജന്മദിനം ചോഴിയക്കാട് 635-ാം നമ്പർ എൻഎസ്എസ് കരയോഗത്തിൽ കുടുംബമേളയോടെ മന്നം ജയന്തിയായി ആഘോഷിച്ചു. ഹരികുമാർ കൊട്ടാരത്തിൽ പതാക ഉയർത്തി ആചാര്യന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ആഘോഷത്തിൽ പുരാണ പാരായണം, പിറന്നാൾ സദ്യ, ഗാനമേള, ഓട്ടക്കാഞ്ഞിരം കവലയിൽ നിന്ന് കരയോഗമന്ദിരം വരെ ജയന്തിഘോഷയാത്ര എന്നിവയും നടത്തി. ജയന്തിസമ്മേളനം നാട്ടകം, പനച്ചിക്കാട് മേഖലാ കൺവീനർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഴുപതിയഞ്ചു വയസ്സുകഴിഞ്ഞ കരയോഗ വനിതാ സമാജ അംഗങ്ങളെ വാർഡ് […]
Read more