Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

യുവതിയെ ആക്രമിച്ച്  കേസിൽ  നിരവധി കേസുകളിലെ പ്രതികൾ അടക്കം മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച്  കേസിൽ    കൊലപാതക കേസ് അടക്കം നിരവധി കേസുകളിലെ  പ്രതികൾ അടക്കം  മൂന്ന് പേർ പിടിയിൽ. താഴെക്കാട് കൊമ്പിടി പുല്ലൂർ വീട്ടിൽ അനിൽകുമാർ (36), താഴെക്കാട് കൊമ്പിടി പുതൂർ വീട്ടിൽ വസന്തൻ (47), പുത്തൻചിറ പടുത്തിരുത്തി വീട്ടിൽ വിമോജ് (40) എന്നിവരാണ് പിടിയിലായത്. ആളൂർ കൊറ്റനെല്ലൂർ തുമ്പൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി മർദിക്കുകയും മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് മൂന്ന് പേരെ ആളൂർ […]
Read more

വർക്കലയിൽ യുവതിയെ പിന്തുടർന്ന് ഉപദ്രവിച്ച 19കാരൻ പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം യുവതിയെ ആക്രമിക്കാൻ ശ്രമിച്ച 19 കാരൻ അറസ്റ്റിൽ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവേ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആലംകോട് ഞാറവിള വീട്ടിൽ അസ്ഹറുദ്ദീൻ (19)നെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിമൂന്നാം തീയതി രാത്രിയായിരുന്നു സംഭവം. രാത്രി ഏഴര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവതിയെ ചാത്തമ്പാറ ബസ് സ്റ്റോപ്പ് ഭാഗത്ത് നിന്നും പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥത്തുവെച്ച് ഇയാൾ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് […]
Read more

അപകടഭീഷണി ഉയർത്തി താഴ്ന്നുകിടക്കുന്ന വൈദ്യുത ലൈനുകൾ

കോട്ടയം: പുത്തൻറോഡ്- ചൂളഭാഗം റോഡിലെ വൈദ്യുത ലൈനുകൾ ഉയർത്തി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുമരകം കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർക്ക് നിവേദനം നൽകി. മൂന്നാം വാർഡ് മെമ്പർ വി.കെ സുനിത്താണ് അധികൃതർക്ക് പരാതി സമർപ്പിച്ചത്. പ്രധാന പ്രശ്നങ്ങൾ:റോഡിന്റെ ഉയരം വർധിച്ചു: റോഡ് പുനർനിർമ്മാണം നടത്തിയതോടെ ഒന്നരയടിയോളം ഉയരം കൂടി. ഇതോടെ നിലവിലുള്ള വൈദ്യുതി ലൈനുകൾ റോഡിനോട് വളരെ താഴ്ന്ന നിലയിലായി.വാഹനങ്ങൾ തട്ടാൻ സാധ്യത: നിലവിൽ ലൈനുകൾ വാഹനങ്ങളിൽ തട്ടുന്ന അവസ്ഥയിലാണ്. വലിയ അപകടങ്ങൾ സംഭവിക്കാൻ ഇത് കാരണമാകും.നെല്ല് കൊണ്ടുപോകുന്ന പാത: […]
Read more

ദേവലോകം അരമനയിൽ കാലംചെയ്ത ബാവാമാരുെട ഓർമ്മപ്പെരുന്നാൾ ഇന്ന് സമാപിക്കും

കോട്ടയം: കഞ്ഞികുഴി ദേവലോകം അരമനയിൽ നടന്നുവരുന്ന കാലംചെയ്ത ബാവാമാരുെട ഓർമ്മപ്പെരുന്നാൾ ശനിയാഴ്ച സമാപിക്കും. വെള്ളിയാഴ്ച ദേവലോകം അരമനയിൽ നടന്ന സന്ധ്യാനമസ്കാരത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. വിവിധ ഭദ്രാസനങ്ങളിൽനിന്നെത്തിയ തീർഥാടകരെ അരമന മാനേജർ ഫാ. യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കബറിങ്കൽ ധൂപപ്രാർഥനയും ശ്ലൈഹിക വാഴ്വും നടന്നു. സെൻട്രൽ ജങ്ഷനിൽ സംഗമിച്ച തീർഥാടകസംഘത്തെ കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ വരവേറ്റു. നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്കുമാർ, വൈസ് ചെയർപേഴ്സൺ ഷീബാ പുന്നൻ, […]
Read more

കോടിമത രണ്ടാം പാലത്തിന്റെയും സമീപന പാതകളുടെയും നിർമാണം അവസാനഘട്ടത്തിൽ

കോട്ടയം: ദീർഘ നാളത്തെ കാത്തിരിപ്പിനു ശേഷം കോടിമത രണ്ടാം പാലത്തിന്റെയും സമീപന പാതകളുടെയും നിർമാണം വീണ്ടും വേഗത്തിലാക്കി അധികൃതർ. മുഴുവൻ നിർമാണ ജോലികളും ആറു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നു പിഡബ്ല്യുഡി അധികൃതർ പറഞ്ഞു. ഇതോടെ പാലത്തിനായുള്ള നീണ്ട കാത്തിരിപ്പിനു അവസാനമാകും. ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് ഭരണകാലത്ത് 2014ലാണു പാലം പണിക്കു കരാർ നൽകിയത്. അന്നു പത്തു കോടി രൂപയ്ക്കായിരുന്നു ആദ്യ കരാർ. സമീപന പാതയ്ക്കും മറ്റും സ്ഥലം ഏറ്റെടുക്കാൻ വൈകിയതോടെ പണി മുടങ്ങി. സമീപനപാതയിലെ പുറമ്പോക്കിലെ രണ്ടു കുടുംബങ്ങളെ ഒഴിപ്പിക്കുന്നതും വൈകി. 2017 […]
Read more

പോലീസിന്റെ സ്ഥലംമാറ്റത്തിന് കാരണം വൈരാഗ്യം: കോട്ടയം എഎസ്ഐ സ്വപ്‌ന കരുണാകരൻ

കോട്ടയം: കോട്ടയം മണർകാട് സ്റ്റേഷനിലെ എഎസ്ഐ സ്വപ്ന കരുണാകരനെ സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ടാണ് പരാതി. പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിലെ വൈരാഗ്യമാണ് തൻ്റെ സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സ്വപ്ന കരുണാകരൻ ആരോപിക്കുന്നു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പരിപാടിക്കെതിരെ ഫെയ്സ്ബുക്കിൽ കമന്‍റ് ചെയ്തതും സ്ഥലംമാറ്റത്തിന് കാരണമായെന്ന് അവർ കുറ്റപ്പെടുത്തുന്നു. വൈക്കം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് ജൂലൈയിൽ നടന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വപ്ന കരുണാകരൻ നാമനിർദേശ പത്രിക നൽകിയത്. സിപിഎം നേതൃത്വം നൽകുന്ന പാനലിനെതിരെയിരുന്നു മത്സരം. എന്നാൽ […]
Read more

പാലിയേറ്റീവ് പ്രവർത്തനം പുതിയ വാഹനം താലൂക്ക് ആശുപതിക്ക് കൈമാറി നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ

തൃശ്ശൂർ: ചാലക്കുടി നഗരസഭയുടെ സാന്ത്വനം പാലിയേറ്റീവ് പ്രവർത്തനത്തിനുള്ള പുതിയ കാർ, താലൂക്ക് ആശുപത്രിക്ക് കൈമാറി. പാലിയേറ്റീവ് പ്രവർത്തനം താലൂക്ക് ആശുപത്രി വഴിയാണ് നഗരസഭ നടപ്പിലാക്കുന്നത്.മുൻ നഗരസഭ വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി, ഇവരുടെ ഭർത്താവ് പി. ആർ. രവീന്ദ്രനാഥിൻ്റെ ഓർമ്മക്കായാണ് സൗജന്യമായി ഇക്കോ കാർ നഗരസഭക്ക് വാങ്ങി നൽകിയത്. വർഷങ്ങൾക്ക് മുമ്പ് നഗരസഭ പാലിയേറ്റീവ് പദ്ധതി ആരംഭിച്ച ഘട്ടത്തിലും ഒമിനി കാർ വാങ്ങി നൽകിയത് ശ്രീദേവി തന്നെയായിരുന്നു. കാലപഴക്കം മൂലം ഈ വാഹനം ഉപയോഗിക്കാനാകാതെ വന്ന സാഹചര്യത്തിലാണ്, […]
Read more

ജവഹർ സ്റ്റേഡിയം ബിൽഡിംഗ് കോംപ്ലക്സിലെ പൊതു സൗച്ഛാലയം പൂട്ടി; ജീവനക്കാർ ബുദ്ധിമുട്ടിൽ

തൃശ്ശൂർ: കുന്നംകുളം തൃശ്ശൂർ റോഡിലുള്ള ജവഹർ സ്റ്റേഡിയം ബിൽഡിംഗ് കോംപ്ലക്സ്യിലെ പൊതു സൗച്ഛാലയം രണ്ടാഴ്ചയോളമായി വെള്ളമില്ലാത്തതിനെ തുടർന്ന് പൂട്ടിക്കിടക്കുകയാണ്. നിരവധി ഷോപ്പുകൾ പ്രവർത്തിക്കുന്ന കോംപ്ലക്സിൽ സ്ത്രീകളടക്കം നൂറിനടുത്ത് ജീവനക്കാർ ഗുരുതര ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രശ്നം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഇതുവരെ യാതൊരു പരിഹാരനടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന പരാതിയും ശക്തമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തൊഴിലാളികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.
Read more

കറിക്കാട്ടൂരിൽ ഹോട്ടലിൽ വൻ മദ്യവേട്ട; 38 ലിറ്റർ വിദേശമദ്യവുമായി ഉടമ പിടിയിൽ

കോട്ടയം: പുതുവർഷത്തോടനുബന്ധിച്ച് അനധികൃത വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 38 ലിറ്റർ വിദേശമദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കറിക്കാട്ടൂർ സ്വദേശി വി.എസ്. ബിജുമോനെയാണ് മണിമല എക്സൈസ് ഇൻസ്പെക്ടർ കെ.എച്ച്. രാജീവും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ അറകളിൽ ഒളിപ്പിച്ചത് 76 കുപ്പികൾകറിക്കാട്ടൂരിലെ ഇയാളുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ‘വീട്ടിലെ ഊണ്’ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. വീടിന്റെയും കടയുടെയും വിവിധ ഭാഗങ്ങളിലും, മുകളിലത്തെ നിലയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. അര […]
Read more

കായൽ ടൂറിസത്തിന് പുത്തൻ ഉണർവ്വേകാൻ ‘ഫ്ലോട്ടിംഗ് കോട്ടേജുകൾ’

കോട്ടയം: കേരളത്തിലെ കായൽ ടൂറിസം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഒഴുകുന്ന കോട്ടേജുകൾ (Floating Cottages) വരുന്നു. കാശ്മീർ സ്വദേശിയായ നമൻ ശർമയാണ് തീരപരിപാലന നിയമങ്ങൾ തടസ്സമാകാത്ത രീതിയിലുള്ള ഈ പുത്തൻ ആശയത്തിന് പിന്നിൽ. അഹമ്മദാബാദിലെ സി.ഇ.പി.ടി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ നമൻ, അരൂരിലെ സമുദ്ര ഷിപ്പ്‌യാർഡിൽ മറൈൻ ഡിസൈൻ ഇന്റേൺഷിപ്പിന് എത്തിയപ്പോഴാണ് ഈ ആശയം രൂപപ്പെടുത്തിയത്. സ്വന്തം ജന്മനാടായ കാശ്മീരിലെ തടാകങ്ങളോടും അവിടുത്തെ ജലയാനങ്ങളോടും കേരളത്തിലെ കായൽപരപ്പുകൾക്കുള്ള സാമ്യമാണ് ഇത്തരമൊരു പദ്ധതിയിലേക്ക് നമനെ നയിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix