ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ടോക്സിക്കില്‍ ഗംഗയായി നയന്‍താര : ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസായി
ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്പ്‌സ് എന്ന യാഷ്ഗീതു മോഹന്‍ദാസ് ചിത്രം 2026 മാര്‍ച്ച് 19-ന് തിയറ്ററുകളിലേക്ക് എത്താനിരിക്കെ, ചിത്രത്തിന്റെ ഇരുണ്ടതും ആഴമേറിയതുമായ ലോകത്തിന്റെ പുതിയൊരു അദ്ധ്യായം തുറന്നുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ ശക്തമായ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഗംഗ എന്ന കഥാപാത്രമായി നയന്‍താരയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭംഗിയും ഭീഷണിയും ഒരുമിച്ച് നിറഞ്ഞ ശക്തമായ സാന്നിധ്യമായി, നയന്‍താര ഈ ചിത്രത്തിന്റെ യൂണിവേഴ്സില്‍ നിര്‍ണായക ശക്തിയായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഐകോണിക് നടിമാരിലൊരാളായ നയന്‍താര, ടോക്‌സികില്‍ […]
Read more