Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Movie News

ശിവരാജ് കുമാര്‍ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അര്‍ജുന്‍ ജന്യ പാന്‍ ഇന്ത്യന്‍ ചിത്രം ’45 ‘ ട്രെയ്ലര്‍ പുറത്ത്

കന്നഡ സൂപ്പര്‍ താരങ്ങളായ ശിവരാജ് കുമാര്‍, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യ രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം ’45 ‘ ന്റെ ട്രെയ്ലര്‍ പുറത്ത്. അര്‍ജുന്‍ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമാ രമേശ് റെഡ്ഡി, എം രമേശ് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും സംവിധായകനായ അര്‍ജുന്‍ ജന്യ […]
Read more

‘ഡോസു’മായി സിജു വില്‍സണ്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സിജു വില്‍സണ്‍ നായകനാകുന്ന മെഡിക്കല്‍ ത്രില്ലര്‍ ഡോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത സംവിധായകന്‍ ബ്ലെസ്സിയും പദ്മകുമാറും ചേര്‍ന്ന് പുറത്തിറക്കി. നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്ചേഴ്സിന്റെ ബാനറില്‍ വണ്ടര്‍ മൂഡ് പ്രൊഡക്ഷന്‌സിനൊപ്പം ചേര്‍ന്ന് ഷാന്റോ തോമസ് ആണ് നിര്‍മിക്കുന്നത്.ഡോസില്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റോണി ഡേവിഡ്, കൃഷ്ണ ശങ്കര്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.
Read more

ഒടിടി റിലീസിലും തരംഗമായി ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം; നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യയില്‍ ഒന്നാമതായി ‘കാന്ത’

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കിയ ‘കാന്ത’ ഒടിടി റിലീസിലും പ്രേക്ഷക ശ്രദ്ധ നേടുന്നു. ഡിസംബര്‍ 12 ന് ഒടിടി റിലീസായി എത്തിയ ചിത്രം ഇപ്പൊള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് ആണ് ട്രെന്‍ഡ് ചെയ്യുന്നത്. തീയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഗംഭീര പ്രകടനം കൊണ്ടാണ് വലിയ ചര്‍ച്ചയായി മാറിയത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ‘കാന്ത’ നിര്‍മ്മിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, […]
Read more

മോഹന്‍ലാല്‍ നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’ യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയിലെ ആദ്യ ഗാനം പുറത്ത്. ‘അപ്പ’ എന്ന ടൈറ്റിലോടെ ആണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് ഈണം നല്‍കിയ ഗാനത്തിന്റെ മലയാളം വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍. മധു ബാലകൃഷ്ണന്‍ ആണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത്. ഈ വര്‍ഷം ഡിസംബര്‍ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് […]
Read more

ആദ്യദിനം ‘പലസ്തീൻ 36’ഉൾപ്പെടെ 11 ചിത്രങ്ങൾ

തിരുവനന്തപുരം : ഇന്ന് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യദിനം, ഉദ്ഘാടനചിത്രമായ ‘പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ കാണികൾക്കു മുന്നിലെത്തും. ആൻമേരി ജാസിർ സംവിധാനംചെയ്ത ‘പലസ്തീൻ 36’, ബ്രിട്ടീഷ് വിരുദ്ധസമരവും ജനജീവിത സംഘർഷങ്ങളുമാണ് ചർച്ചചെയ്യുന്നത്. 98-ാമത് ഓസ്കർ പുരസ്കാരത്തിന് ഔദ്യോഗികമായി തിരഞ്ഞെടുത്ത പലസ്തീൻ ചിത്രമാണിത്. കലാഭവൻ തിേയറ്ററിൽ 10-ന് പ്രദർശിപ്പിക്കുന്ന ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലെ മുഖ്യ ആകർഷണമാണ്. അർജന്റീനയിലെ കടുത്ത സാമ്പത്തികപ്രതിസന്ധി പശ്ചാത്തലമാക്കിയ ചിത്രം, കൗമാരക്കാരായ മൂന്നു പെൺകുട്ടികളുടെ […]
Read more

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – സന്ദീപ് പ്രദീപ് ചിത്രം “കോസ്മിക് സാംസൺ”; സംവിധാനം അഭിജിത് ജോസഫ്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പത്താമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘കോസ്മിക് സാംസൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകൻ. ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. സഹരചയിതാവ്- അഭികൃഷ്. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനി ആണ് സോഫിയ […]
Read more

മിസിസ് ഗാന്ധിയെ മുട്ടു കുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലിയായി ഖലീഫയിൽ മോഹൻലാൽ

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിലാണ് മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തുക. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും. നേരത്തെ പുറത്തു വന്ന ഈ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയിൽ മിസിസ് ഗാന്ധിയെ മുട്ടു കുത്തിച്ച […]
Read more

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” സെക്കന്റ് ലുക്ക് പുറത്ത്

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” സെക്കന്റ് ലുക്ക് പുറത്ത്. നടി മഞ്ജു വാര്യരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു ഇടവേളക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ്. […]
Read more

തീയേറ്ററുകളില്‍ 100 ദിവസം പിന്നിട്ട് ‘ലോക’ ; ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം

മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ തീയേറ്ററുകളില്‍ 100 ദിവസങ്ങള്‍ പിന്നിട്ടു. വൈഡ് റിലീസ് കാലഘട്ടത്തില്‍ വളരെ അപൂര്‍വമായി മാത്രം ഒരു ചിത്രത്തിന് ലഭിക്കുന്ന നേട്ടമാണ് ലോക സ്വന്തമാക്കിയത്. ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറിയ ചിത്രം കേരളത്തിലെ പിവിആര്‍ മള്‍ട്ടിപ്‌ളെക്‌സ് സ്‌ക്രീനുകളില്‍ ആണ് 100 ദിവസം പിന്നിട്ടത്. കൊച്ചി പിവിആര്‍ ഫോറം മാള്‍, പിവിആര്‍ ലുലു തിരുവനന്തപുരം, കോഴിക്കോട് പാലക്സി […]
Read more

‘തായേ തായേ’; രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം ‘പീറ്റര്‍’ പുതിയ ഗാനം പുറത്ത്

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘പീറ്റര്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘തായേ തായേ’ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ‘കഥ തുടരും’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗോകുല്‍ ഗോപകുമാറും ഇതിന് വരികള്‍ രചിച്ചത് സിജു തുറവൂരും ആണ്. ഋത്വിക് മുരളീധര്‍ സംഗീതം നല്‍കിയ ഈ ഗാനം തെലുങ്കില്‍ ആലപിച്ചത് അദ്ദേഹം തന്നെയാണ്. രാജേഷ് ധ്രുവ നായകനായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix