Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Movie News

കാത്തിരിപ്പിനൊടുവില്‍ ആ വമ്പന്‍ അപ്‌ഡേറ്റ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് നവംബര്‍ 28 ന്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറത്ത്. നവംബര്‍ 28 വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആര്‍ഡിഎക്‌സ് എന്ന […]
Read more

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചരിത്ര ഇതിഹാസ ചിത്രം ‘എന്‍ബികെ111’ ആരംഭിച്ചു

തെലുങ്കു സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രം ‘എന്‍ബികെ111’ ആരംഭിച്ചു. ഹൈദരാബാദില്‍ നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ‘വീര സിംഹ റെഡ്ഡി’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. ‘പെദ്ധി’ എന്ന പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ […]
Read more

വിജയ് സേതുപതി- സംയുക്ത മേനോന്‍- പുരി ജഗനാഥ് പാന്‍ ഇന്ത്യന്‍ ചിത്രം പൂര്‍ത്തിയായി

തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ ഷൂട്ടിന്റെ അവസാന ദിവസം, നായകന്‍ വിജയ് സേതുപതി, നിര്‍മ്മാതാവ് ചാര്‍മി കൗര്‍, സംവിധായകന്‍ പുരി ജഗനാഥ് എന്നിവര്‍ പരസ്പരം സംവദിക്കുന്ന ഒരു മനോഹരമായ വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് ചിത്രം പൂര്‍ത്തിയായ വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിര്‍മ്മിക്കുന്നത് പുരി […]
Read more

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. മരണം സ്ഥിരീകിരിച്ച് കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബര്‍ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു.
Read more

ഗോസ്റ്റ് പാരഡെയ്‌സ് : 27 ന് റിലീസ് ചെയ്യും.

കൊച്ചി: ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രമായ ‘ഗോസ്റ്റ് പാരഡൈസ്’ നവംബര്‍ 27-ന് ക്വീന്‍സ്ലാന്‍ഡില്‍ ബ്രിസ്ബെനിലെ ഇവന്റ് സിനിമാസില്‍ പ്രദര്‍ശനോദ്ഘാടനം ചെയ്ത് കൊണ്ട് വിവിധ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഇരുപത്തിയാറോളം ഓസ്ട്രേലിയന്‍ മലയാളി കലാകാരന്മാരാണ് ഗോസ്റ്റ് പാരഡെയ്‌സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജോയ് കെ.മാത്യുവിന്റെ കീഴില്‍ ചലച്ചിത്ര കലാ പരിശീലനം ലഭിച്ചവരെയും കേരളത്തിലെ പ്രമുഖ മലയാള ചലച്ചിത്ര നടീനടന്മാരേയും, ഓസ്ട്രേലിയന്‍ ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തിയുള്ള ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള സിനിമയാണിത്. ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്ട്രേലിയന്‍ മലയാളം […]
Read more

നിഖില്‍- ഭരത് കൃഷ്ണമാചാരി പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്വയംഭൂ’ റിലീസ് 2026 ഫെബ്രുവരി 13 ന്

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്വയംഭൂ’ റിലീസ് തീയതി പുറത്ത്. 2026 ഫെബ്രുവരി 13 ന് മഹാ ശിവരാത്രിയോട് അനുബന്ധിച്ചാണ് ചിത്രം ആഗോള റിലീസായി എത്തുക. നിഖില്‍ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തില്‍ എത്തുന്ന ഈ ചിത്രം പിക്‌സല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ടാഗോര്‍ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാര്‍ത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ നിഖിലിന്റെ ഇരുപതാമത്തെ […]
Read more

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകള്‍ ഏറ്റുവാങ്ങി തരംഗമായി ‘എക്കോ’

ഭാഷാ ഭേദമന്യേ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും ഹൃദയംനിറഞ്ഞ പ്രശംസകള്‍ ഏറ്റുവാങ്ങി തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് എക്കോ. കിഷ്‌കിന്ധാകാണ്ഡത്തിനു ശേഷം അതെ ടീമൊരുക്കിയ എക്കോ ഓരോ ദിവസവും ടിക്കറ്റ് ബുക്കിങ്ങിലും തരംഗമാകുകയാണ്. സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുല്‍ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മിസ്റ്ററി ത്രില്ലര്‍ എക്കോ മലയാള സിനിമാ ലോകത്തു പുതു ചരിത്രം രചിച്ച് മുന്നേറുന്നു. ആദ്യ ദിനം 37.1k ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ വിറ്റഴിഞ്ഞപ്പോള്‍ അടുത്ത ദിനങ്ങളില്‍ വന്‍ പ്രേക്ഷകപ്രീതിയോടെ […]
Read more

ഹൃദു ഹാറൂണ്‍ നായകനാകുന്ന ടെക്സാസ് ടൈഗറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ചെന്നൈയുടെ വര്‍ണ്ണാഭമായ പശ്ചാത്തലത്തില്‍ ഒരുക്കിയ മ്യൂസിക്കല്‍ എന്റര്‍റ്റൈനെര്‍ ചിത്രം ടെക്സാസ് ടൈഗറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഡ്യൂഡ്, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, മുറ, തഗ്‌സ്, ബാഡ് ഗേള്‍ തുടങ്ങിയ ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ഹൃദു ഹാറൂണ്‍ നായകനാകുന്ന ടെക്സാസ് ടൈഗറില്‍ മിസ്റ്റര്‍ ഭരത്, ഐ ആം ഗെയിം എന്നീ ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സംയുക്ത വിശ്വനാഥന്‍ എന്നിവര്‍ നായികാ നായക കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. റോഹിണി മൊല്ലേറ്റി, സച്ചന, വഫ ഖത്തീജ, […]
Read more

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം ‘അഖണ്ഡ 2 താണ്ഡവം’ ട്രെയ്ലര്‍ പുറത്ത്

തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് സംവിധായകന്‍ ബോയപതി ശ്രീനു ഒരുക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ ട്രെയ്ലര്‍ പുറത്ത്. 2025 ഡിസംബര്‍ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുന്‍ ചിത്രമായ ‘അഖണ്ഡ’യുടെ തുടര്‍ച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എം […]
Read more

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം “കാന്ത”; ദൈർഘ്യം കുറച്ച പുതിയ പതിപ്പ് ഇന്ന് മുതൽ

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” മികച്ച വിജയം നേടി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിന്റെ ദൈർഘ്യം കുറച്ച പുതിയ പതിപ്പ് ഇന്ന് മുതൽ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങും. ചിത്രത്തിന്റെ ദൈർഘ്യവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടേയും നിരൂപകരുടെയും അഭിപ്രായങ്ങൾ മാനിച്ചാണ് “കാന്ത” ടീം ചിത്രത്തിന്റെ ദൈർഘ്യം കുറച്ചത്. 12 മിനിറ്റോളമാണ് ചിത്രത്തിന്റെ ദൈർഘ്യം കുറച്ചിരിക്കുന്നത് എന്നും രണ്ടാം പകുതിയിൽ ആണ് കട്ട് വന്നിരിക്കുന്നത് എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഇപ്പോൾ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം പ്രമുഖ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix