Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Movie News

ആക്ഷൻ കോമഡി ത്രില്ലറുമായി ശ്രീനാഥ് ഭാസി എത്തുന്നു; ‘പൊങ്കാല’ തിയേറ്ററുകളിലേക്ക്

ശ്രീനാഥ് ഭാസിയെ നായകനാക്കി ആക്ഷന് കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട് എ.ബി ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന പൊങ്കാല ഡിസംബർ 5ന് തിയേറ്ററിൽ എത്താൻ ഒരുങ്ങുന്നു. ശ്രീനാഥ് ഭാസിയോടൊപ്പം ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗ്ജിത്, മുരുകൻ മാർട്ടിൻ എന്നിവരാണ് അഭിനയിക്കുന്നത്. ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്.ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ‘പൊങ്കാല’ ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് […]
Read more

രാജേഷ് അമനകരയുടെ ‘കല്യാണമരം’ ചിത്രീകരണം ആരംഭിച്ചു

മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ പ്രമുഖ സംവിധായകന്‍ രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കല്യാണമരം’. സിനിമയുടെ പൂജയും സ്വച്ച് ഓണും എറണാകുളം മുളന്തുരുത്തി മറിയം ടവറില്‍ നടന്നു. തൃക്കാക്കര അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയ ഗായകനുമായ ഷിജു. പി.എസ്. സ്വിച്ച് ഓണും ഫസ്റ്റ് ക്ലാപ്പ് ഗാനരചയിതാവ് സന്തോഷ് വര്‍മ്മയും നിര്‍വ്വഹിച്ചു. കല്യാണമരത്തിന്‍റെ തിരക്കഥ പ്രമുഖ […]
Read more

രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം ‘പീറ്റര്‍’ ടീസര്‍ പുറത്ത്

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘പീറ്റര്‍’ ടീസര്‍ പുറത്ത്. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ‘ദൂരദര്‍ശന’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രവിക്ഷ, ജാന്‍വി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനും ശക്തമായ ഇമോഷനും മിസ്റ്ററിയും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. വളരെ […]
Read more

ഇന്ത്യന്‍ വനിതാ സൂപ്പര്‍ ഹീറോയുമായി പ്രശാന്ത് വര്‍മ്മ; ‘മഹാകാളി’ യില്‍ നായികയായി ഭൂമി ഷെട്ടി

ഹനുമാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘മഹാകാളി’യിലെ നായികയായി ഭൂമി ഷെട്ടി. ചിത്രത്തിലെ നായികയെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്റര്‍ പുറത്ത്. ഇന്ത്യന്‍ സിനിമയിലേക്ക് ഒരു വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ്ണ കൊല്ലുരുവാണ്. ആര്‍കെഡി സ്റ്റുഡിയോയുടെ ബാനറില്‍ റിവാസ് രമേശ് ദുഗ്ഗല്‍ നിര്‍മ്മിക്കുന്ന […]
Read more

വിഷ്ണു വിശാല്‍ ചിത്രം ‘ആര്യന്‍’ ബുക്കിംഗ് ആരംഭിച്ചു ; ചിത്രം ഒക്ടോബര്‍ 31 ന് തീയേറ്ററുകളില്‍

വിഷ്ണു വിശാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ‘ആര്യന്‍’ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ്. നവാഗതനായ പ്രവീണ്‍ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 31 നു ആഗോള റിലീസായെത്തും. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ക്റ്റ് ബൈ സോമാറ്റോ എന്നീ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. വിഷ്ണു വിശാല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അദ്ദേഹം തന്നെ നിര്‍മ്മിച്ച […]
Read more

ട്രാവല്‍ ഫുഡ് വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍ ഇനി ഗതാഗത മന്ത്രി! അല്‍ത്താഫ് സലീം – അനാര്‍ക്കലി മരിക്കാര്‍ ഒന്നിക്കുന്ന ‘ഇന്നസെന്റ് ‘ നവംബര്‍ 7ന് തിയേറ്ററുകളില്‍*

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫ് സലീമും അനാര്‍ക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ് ‘ നവംബര്‍ 7ന് തിയേറ്ററുകളില്‍. സോഷ്യല്‍ മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശി കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ശ്രദ്ധേയ ട്രാവല്‍ ഫുഡ് വ്‌ളോഗറുമായ സുജിത്ത് ഭക്തനും അഭിനയിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘ചെറിയ ഒരു സീന്‍ ആണെങ്കിലും ഞാനും ഉണ്ട്, […]
Read more

ഒടിടിയിലേക്കൊരുങ്ങി ലോക; തിയറ്ററില്‍ നിന്ന് 63 ദിവസം കൊണ്ട് എത്ര നേടി?

മലയാള സിനിമയുടെ അഭിമാന വിജയമാണ് ലോക: ചാപ്റ്റര്‍ 1 ചന്ദ്ര. മലയാളത്തില്‍ നിന്നുള്ള പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രത്തില്‍ ഒരു നായിക ടൈറ്റില്‍ കഥാപാത്രമായി വന്നതുതന്നെ പുതുമയായിരുന്നു. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം എത്തിയത്. എന്നാല്‍ റിലീസ് ദിനത്തില്‍ത്തന്നെ മസ്റ്റ് വാച്ച് എന്ന് അഭിപ്രായം നേടിയതോടെ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എന്ന് മാത്രമല്ല, ആ ബോക്സ് ഓഫീസ് കുതിപ്പ് […]
Read more

ചിരിപ്പിച്ച് രസിപ്പിച്ച് ചിന്തിപ്പിച്ച് ‘അതിഭീകര കാമുകന്‍’ ട്രെയിലര്‍ പ്രേക്ഷകരിലേക്ക്

മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാന്‍ അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന ‘അതിഭീകര കാമുകന്‍’ സിനിമയുടെ രസികന്‍ ട്രെയിലര്‍ പുറത്തിറങ്ങി. അര്‍ജുന്‍ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വര്‍ഷം കഴിഞ്ഞ് കോളേജില്‍ പഠിക്കാന്‍ ചേരുന്നതും തുടര്‍ന്നുള്ള പ്രണയവും അയാളുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ അര്‍ജുന്‍ എന്ന കഥാപാത്രമായി ലുക്മാന്‍ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായി എത്തുന്നത് ദൃശ്യ […]
Read more

ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’ ടൈറ്റില്‍ ട്രാക്ക് നാളെ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ ടൈറ്റില്‍ ട്രാക്ക് നാളെ. ഒക്ടോബര്‍ 30 വൈകുന്നേരം 4.30 നാണ് ഗാനം പുറത്ത് വരുന്നത്. ‘റേജ് ഓഫ് കാന്ത’ എന്ന പേരില്‍ ആണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ […]
Read more

ഹാല്‍ സിനിമയെ എതിര്‍ത്ത് ആര്‍എസ്എസ് നേതാവ് ഹൈക്കോടതിയില്‍

കൊച്ചി: ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ ആര്‍എസ്എസിന്റെ ഹര്‍ജി. ആര്‍എസ്എസിനെ സിനിമ മോശമായി ചിത്രീകരിക്കുന്നെന്നും, സിനിമ മത- സാമുദായിക ഐക്യം തകര്‍ക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ആര്‍എസ്എസ് ചേരാനല്ലൂര്‍ ശാഖയിലെ മുഖ്യശിക്ഷക് എംപി അനില്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹാലിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് അപേക്ഷ. സിനിമ വിവാദത്തില്‍ കേരള ഹൈക്കോടതി ചിത്രം കണ്ടിരുന്നു. ഹാല്‍ സിനിമയിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix