സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

കടമ്പ കടന്ന് വഖഫ് നിയമഭേദഗതി ബില്‍

ന്യൂഡല്‍ഹി: ഒടുവിൽ നീണ്ടുനിന്ന ചര്‍ച്ചകൾക്കും വോട്ടെടുപ്പിനും ഒടുവിൽ വഖഫ് ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ തള്ളിയാണ് ബിൽ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 232 അംഗങ്ങൾ എതിർത്തു. എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ സി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. മികച്ച ചര്‍ച്ചയാണ് ഉണ്ടായതെന്ന് കേന്ദ്ര പാർലമെൻ്റ്കാര്യ മന്ത്രി കിരണ്‍ റിജിജു […]
Read more

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ലഹരിവേട്ട; 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനും പിടികൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് വന്‍ ലഹരിവേട്ട. 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്. ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ലഹരിക്കടത്തിന്റെ കൂടുതല്‍ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണു വിവരം മറ്റു വിവരങ്ങള്‍ നാവികസേന പുറത്തുവിട്ടിട്ടില്ല. നേവല്‍ കമാന്‍ഡോകള്‍ തടഞ്ഞുവച്ച എല്ലാ ബോട്ടുകളിലും ഉരുകളിലും നടത്തിയ പരിശോധനകള്‍ക്കിടെയാണ് ബോട്ടിന്റെ രഹസ്യ അറകളില്‍ സൂക്ഷിച്ച ലഹരി പദാര്‍ഥങ്ങള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് കപ്പലുകള്‍ അടക്കമുള്ളവക്ക് നാവികസേന കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി മുതല്‍ […]
Read more

വഖഫ് നിയമ ഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ; ശക്തമായി എതിർക്കുമെന്ന് ഇന്ത്യാ മുന്നണി

ന്യൂഡൽഹി: വഖഫ് നിയമസഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു 12 മണിയോടെ ആയിരിക്കും ബിൽ അവതരിപ്പിക്കുക. ബില്ലിന്മേൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കും. ഇതോടെ സഖ്യകക്ഷികളുടെ എതിർപ്പ് മറികടക്കാൻ ആകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വഖഫ് നിയമ ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കാനാണ് ഇന്ത്യ മുന്നണി തീരുമാനം. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും ബില്ലിനെ എതിർക്കും. മുനമ്പം ഭൂമി തർക്കം കേരളത്തിലെ മാത്രം വിഷയമായി കണ്ട് പ്രശ്നം പരിഹരിക്കാനാണ് യുഡിഎഫ് എംപിമാരുടെ […]
Read more

ഉത്തർപ്രദേശ് സർക്കാറിനും പ്രയാഗ്‌രാജ് വികസന അതോറിറ്റിക്കും വിമർശനം; വീടുകള്‍ പൊളിച്ചുമാറ്റിയ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

ലഖ്‌നൗ: അനധികൃതമായി നിർമിച്ചെന്നു കാണിച്ച്‌ വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ ഉത്തർപ്രദേശ് സർക്കാറിനും പ്രയാഗ്‌രാജ് വികസന അതോറിറ്റിക്കും സുപ്രീംകോടതിയുടെ വിമർശനം. നിയമവിരുദ്ധമായി വീട് പൊളിച്ചുനീക്കിയ ആറുപേർക്ക് 10 ലക്ഷംവീതം നഷ്ടപരിഹാരം നല്‍കാൻ സുപ്രീംകോടതി ഉത്തരവ്.വീടുകള്‍ തകർത്ത നടപടി മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്വല്‍ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. പാർപ്പിടത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ അവിഭാജ്യഘടകമാണെന്ന് അധികാരികള്‍ ഓർക്കണം. ഈ കേസുകള്‍ നമ്മുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും കോടതി പരാമർശിച്ചു. […]
Read more

ആശമാരുടെ പ്രശ്‌നപരിഹാരം പരിഗണനയില്‍: കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്

ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് നഡ്ഡയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ്. ”ആശമാരുടെ പൊതുവായ പ്രശ്‌നങ്ങള്‍ മന്ത്രി വിശദമായി കേട്ടു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭ്യര്‍ഥനകള്‍ അദ്ദേഹത്തെ അറിയിച്ചു. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും ആശമാരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിയുമായി സംസാരിച്ചു. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും അതു […]
Read more

ഡല്‍ഹി കലാപം: ബിജെപി മന്ത്രി കപില്‍ മിശ്രയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി

ഡല്‍ഹി: 2020 ല്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപി മന്ത്രി കപില്‍ മിശ്രയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ മന്ത്രി കപില്‍ മിശ്ര കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യ അന്വേഷണം പ്രഖ്യാപിച്ചത്. കുറ്റകൃത്യം നടന്ന സമയത്ത് കപില്‍ മിശ്ര പ്രദേശത്തുണ്ടായിരുന്നുവെന്ന് വ്യക്തമാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കപില്‍ മിശ്രയ്ക്ക് പങ്കില്ലെന്ന് കാണിച്ച് ഡല്‍ഹി […]
Read more

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ: സർക്കാർ 25 ലക്ഷം രൂപ തലയ്ക്ക് ഇനം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

റയ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ബിജാപൂർ-ദന്തേവാഡാ ജില്ലകളുടെ അതിർത്തിയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സർക്കാർ 25 ലക്ഷം രൂപ തലയ്ക്ക് ഇനം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുക കൊല്ലപ്പെട്ടു. പ്രദേശത്ത് നടത്തിയ തെരച്ചിലിൽ സുരക്ഷാസേന നിരവധി ആയുധങ്ങളും കണ്ടെടുത്തു. രാവിലെ 9 മണിയോടെ മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി നടത്തിയ തെരച്ചിലിനിടെ, അപ്രതീക്ഷിതമായി മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ രേണുക കൊല്ലപ്പെടുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും സുരക്ഷാസേനയുടെ ഓപ്പറേഷൻ തുടരുകയാണ്.ഈ വർഷം മാത്രം ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലുകളിൽ […]
Read more

മണിപ്പൂരിൽ അഫ്സ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പൂരിൽ അഫ്സ നീട്ടി കേന്ദ്ര സർക്കാർ. നിലവിൽ രാഷ്ട്രപതി ഭരണം തുടരുന്ന മേഖലയിൽ ആറുമാസത്തേക്കാണ് സൈന്യത്തിന് സമ്പൂർണ അധികാരം നൽകുന്ന അഫ്സ നീട്ടിയത്.ക്രമസമാധാന നില വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. അതേസമയം 13 പൊലീസ് സ്റ്റേഷൻ പരിധികൾ ഒഴിവാക്കി കൊണ്ടാണ് അഫ്‌സ നീട്ടിയത്. സുപ്രീംകോടതി ജഡ്ജിമാരുടെ ആറംഗസംഘം നടത്തിയ മണിപ്പൂർ സന്ദർശനത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. സമീപ സംസ്ഥാനങ്ങളായ നാഗാലാൻഡ് അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും ആറുമാസത്തേക്ക് അഫ്സ കാലാവധി നീട്ടിയിട്ടുണ്ട്.
Read more

അസം മുൻ ആഭ്യന്തര മന്ത്രിയുടെ മകള്‍ വീടിന്‍റെ മുകളില്‍ നിന്ന് വീണ് മരിച്ചു

ഗുവാഹത്തി: അസം മുൻ ആഭ്യന്തര മന്ത്രി ഭൃഗു കുമാർ ഫുകാന്‍റെ മകള്‍ ഉപാസ ഫുകാൻ വീടിന്‍റെ മുകളില്‍ നിന്ന് വീണ് മരിച്ചു.ഗുവാഹത്തി ഖർഗുലിയിലെ രണ്ടുനില കെട്ടിടത്തിന്‍റെ മുകളില്‍ നിന്നാണ് ഉപാസ താഴേക്ക് വീണത്. കാല്‍വഴുതി വീണതാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ജി.എം.സി ആശുപത്രിയിലേക്ക് മാറ്റി. ഭൃഗു കുമാർ ഫുകാന്‍റെ ഏക മകളാണ് ഉപാസ. ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയന്‍റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു ഭൃഗു കുമാർ ഫുകാന്‍. 1985ല്‍ അസം ഗണപരിഷത്ത് സർക്കാറില്‍ ആഭ്യന്തര വകുപ്പിന്‍റെ […]
Read more

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി. ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി.സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം ബിജാപുർ എസ്പിക്ക്‌ മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. ഇന്നലെ ദണ്ഡേവാഡയില്‍ 15 മാവോയിസ്റ്റുകള്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ മാവോയിസ്റ്റ് വേട്ട നടക്കുന്ന സാഹചര്യത്തില്‍, 2026 മാര്‍ച്ച്‌ 29ഓടുകൂടി ഇന്ത്യയിലെ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.