സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ഛത്തീസ്ഗഢ് ദന്തേവാഡയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഢ് ദന്തേവാഡയില്‍ സുരക്ഷാ സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ-ബീജാപുർ ജില്ലകളുടെ അതിർത്തിയിലെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തലയ്ക്ക് 25 ലക്ഷം വിലയിട്ട മാവോവാദി നേതാവ് സുധീർ എന്ന സുധാകർ ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇയാള്‍ വർഷങ്ങളായി സേനയുടെ നോട്ടപ്പുള്ളിയാണ്. തെലുങ്കാന സ്വദേശിയായ ഇയാള്‍ ഛത്തീസ്ഗഢ് കേന്ദ്രീകരിച്ച്‌ ഒട്ടവവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. മറ്റു രണ്ട് മാവോവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്ന് വലിയ ആയുധശേഖരം പിടിച്ചെടുത്തുവെന്നാണ് സുരക്ഷാ സേന പറയുന്നു. ദിവസങ്ങള്‍ക്ക് […]
Read more

സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് സിബിഐ

ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് സിബിഐ. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് സിബിഐ മുംബൈ പ്രത്യേകകോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോർട്ട് സ്വീകരിക്കണമോ അതോ കൂടുതൽ അന്വേഷണം നടത്തണമോ എന്ന കാര്യം കോടതിയാണ് തീരുമാനിക്കുക. സുശാന്തിനെ ആരെങ്കിലും ആത്മഹത്യയിലേക്ക് നയിച്ചതിനായുള്ള തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്നും നടി റിയാ ചക്രവര്‍ത്തിക്കും കുടുംബത്തിനും അന്വേഷണസംഘം ക്ലീന്‍ചിറ്റ് നല്‍കിയതായും റിപ്പോർട്ടുണ്ട്. 2020 ജൂണ്‍ 14-നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ സുശാന്ത് സിങ് രജ്പുത്തിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റേത് […]
Read more

യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ട്രംപ്

അമേരിക്കയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനെ പിരിച്ചുവിടാനും അതിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനങ്ങൾക്ക് പുനർവിന്യസിക്കാനുമുള്ള നടപടികൾക്ക് തുടക്കമിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. എന്നാൽ കോൺഗ്രസിന്റെ പിന്തുണയില്ലാതെ ട്രംപിന് തന്നെ വകുപ്പ് പൂർണ്ണമായും അടച്ചുപൂട്ടാൻ കഴിയില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു – 100 സീറ്റുകളുള്ള സെനറ്റിൽ 60 വോട്ടുകൾ ആവശ്യമായി വരുമ്പോൾ ഇത് ഒരു സാധ്യതയല്ല. പൊതു വിദ്യാഭ്യാസത്തിന്റെ പൂർണ ചുമതല സംസ്ഥാനങ്ങൾക്ക് നൽകണമെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഉത്തരവ്. വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് ട്രംപ് പറയുന്നു. നിലവിൽ […]
Read more

ജമ്മു കശ്മീരില്‍ സ്ഫോടനം; പൊട്ടിത്തെറിയുണ്ടായത് നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് സമീപം

ജമ്മു കശ്മീരിലെ രജൗരിയിൽ സ്ഫോടനം. രജൗരിയിലെ താനാമണ്ഡിയിലാണ് സ്ഫോടനം നടന്നത്. നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് സമീപമാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വാഹനത്തിലുണ്ടായിരുന്ന എല്ലാ പൊലീസുകാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. പൊലീസും സൈനിക സംഘവും സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തുള്ള ഇടതൂർന്ന വനങ്ങളിൽ സുരക്ഷാ സേന പരിശോധന നടത്തി.
Read more

ശംഭു അതിര്‍ത്തിയില്‍ കർഷകർക്ക് നേരെ പൊലീസിന്റെ അപ്രതീക്ഷിത നടപടി; കർഷകരെ ഒഴിപ്പിച്ചു

ചണ്ഡീഗഡ്: പഞ്ചാബ് – ഹരിയാന അതിർത്തിയില്‍ സമരം ചെയ്യുന്ന കർഷകർക്ക് നേരെ പൊലീസിന്റെ അപ്രതീക്ഷിത നടപടി. സമരം ചെയ്യുന്ന കർഷകരെ പഞ്ചാബ് പൊലീസ് ബലംപ്രയോഗിച്ച്‌ നീക്കം ചെയ്തു. അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനെയും കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിംഗ് പാന്ഥറിനെയും അടക്കം കസ്റ്റഡിയിലെടുത്തു. കർഷകർ കെട്ടിയ ടെന്റുകളും പഞ്ചാബ് പൊലീസ് പൊളിച്ചു നീക്കി. ശംഭു ഖനൗരി അതിർത്തി ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പഞ്ചാബിലെ ആംആദ്മി […]
Read more

മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും ആണ്‍സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് സിമിന്‍റ് തേച്ച്‌ അടച്ചു

ലക്നൗ: മകന്‍റെ ജന്മദിനാഘോഷത്തിനായി നാട്ടിലെത്തിയ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും ആണ്‍സുഹൃത്തും ചേർന്ന് കുത്തിക്കൊന്ന് കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് സിമിന്‍റ് തേച്ച്‌ അടച്ചു. ഉത്തർപ്രദേശിലെ മീററ്റിലെ ഇന്ദിര നഗറിലാണ് സംഭവം. 29 കാരനായ സൗരഭ് രജ്പുത്താണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ മുസ്കാൻ റാസ്തോഗി (27) കാമുകൻ സൈഹില്‍ ശുക്ല (25) എന്നിവർ അറസ്റ്റിലായി. മാർച്ച്‌ 4 നാണ് ഈ ക്രൂരത നടക്കുന്നത്. സൗരഭിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് 14 ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ വാടക വീട്ടില്‍ […]
Read more

മലയോരവാസികൾക്ക് എതിരായ അധിക്ഷേപരാമർശം ; ഉത്തരാഖണ്ഡ് ധന-പാർലമെന്ററികാര്യ മന്ത്രി രാജിവെച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ധന-പാർലമെന്ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് പ്രേംചന്ദ് അഗര്‍വാള്‍ രാജിക്കത്ത് കൈമാറി. നിയമസഭയില്‍ മലയോര ജനവിഭാഗത്തെ അധിക്ഷേപിച്ച്‌ സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു പ്രേംചന്ദിന്‍റെ വിവാദമായ പരാമര്‍ശം.ഫെബ്രുവരി അവസാന ആഴ്ച നടന്ന സംസ്ഥാന ബജറ്റ് സമ്മേളനത്തിലായിരുന്നു പ്രേംചന്ദ് അഗർവാളിന്റെ വിവാദ പരാമർശം. ഉത്തരഖാണ്ഡ് പഹാഡികള്‍ക്ക് (ഗിരി നിവാസികള്‍ക്ക്) വേണ്ടി മാത്രം സൃഷ്ടിച്ചതല്ലെന്നായിരുന്നു മുൻ ധനമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസ് എംഎല്‍എ മദൻ സിങ് ബിഷിത്തുമായി […]
Read more

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് എ എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി സാവിത്രി താക്കൂര്‍. ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ്. എന്നാല്‍ കേരളത്തില്‍ ആയിരം കുട്ടികള്‍ക്ക് എട്ടു കുട്ടികള്‍ എന്ന നിലയിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശില്‍ 51, ഉത്തര്‍പ്രദേശില്‍ 43, രാജസ്ഥാന്‍ 40, ഛത്തീസ്ഗഡ് 41, ഒഡീഷ 39, ആസാം 40 എന്നിങ്ങനെയാണ് ശിശു മരണനിരക്കുകള്‍.
Read more

ജാര്‍ഖണ്ഡിൽ മൂന്നു മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗിരിദ് ജില്ലയില്‍ മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി.അഫ്രീന്‍ പര്‍വീന്‍ (12), സൈബ നാസ് (8), സഫാല്‍ അന്‍സാരി (6) എന്നിവരാണ് കൊല്ലപ്പെട്ടത്. 36 കാരനായ സനൗള്‍ അന്‍സാരിയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നോമ്പിന് മുന്നോടിയായുള്ള അത്താഴം കഴിക്കേണ്ട സമയത്ത് സനൗളിന്റെ വീട്ടില്‍ ആളനക്കമില്ലാത്തത് ശ്രദ്ധിച്ച അയല്‍വാസികളാണ് വിവരം ആദ്യം അറിഞ്ഞത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ […]
Read more

ഹോളിക്ക് മുസ്ലീങ്ങള്‍ പുറത്തിറങ്ങരുതെന്ന് ബിജെപി എംഎല്‍എ; ബിഹാര്‍ എംഎല്‍എയുടെ അച്ഛന്‍റെ വകയാണോ എന്ന്; തേജസ്വി യാദവ്

പാട്ന: ഹോളി ദിനത്തില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവർ പുറത്തിറങ്ങരുതെന്ന ബീഹാർ എംഎല്‍എയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ബീഹാർ എംഎല്‍എയുടെ അച്ഛൻ്റേതാണോ എന്ന് തേജസ്വി യാദവ് ചോദിച്ചു. ബിസ്ഫി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഹരിഭൂഷണ്‍ താക്കൂർ ബച്ചോളാണ് വിവാദ പരാമർശം നടത്തിയത്. ഇയാളെ ശാസിക്കാനും മാപ്പ് പറയാനും മുഖ്യമന്ത്രി നിതീഷ് കുമാറിന് ധൈര്യമുണ്ടോയെന്നും തേജസ്വി യാദവ് വെല്ലുവിളിച്ചു. മാർച്ച്‌ 14 വെള്ളിയാഴ്ചയാണ് ഇത്തവണ ഹോളിയെത്തുന്നത്. റമദാൻ മാസത്തിലെ വെള്ളിയാഴ്ചയായതിനാല്‍ മുസ്ലീങ്ങള്‍ക്കും ഈ ദിനം പ്രധാനമാണ്. ഇരുവിഭാഗങ്ങളും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.