Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

പാകിസ്താന് വേണ്ടി ചാരവൃത്തി: രാജസ്ഥാൻ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

ജയ്‌സൽമീർ: പാകിസ്‌താനു വേണ്ടി ചാരവൃത്തി നടത്തി രാജസ്ഥാൻ തൊഴിൽ മന്ത്രാലയത്തിലെ അസിസ്റ്റൻ്റ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായ ഷക്കൂർ ഖാൻ അറസ്റ്റിൽ. തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാൾ പാകിസ്‌താന് കൈമാറിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഏറെക്കാലമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. അസാനുർ റഹീമിൻ്റെ സഹായത്തോടെ വിസ സമ്പാദിച്ച് ഷക്കൂർ ഖാൻ പലതവണ പാകിസ്‌താനിലേക്ക് യാത്ര ചെയ്‌തിരുന്നതായി കണ്ടെത്തി. സന്ദർശന വേളയിൽ പാകിസ്‌താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റുമാരുമായി ഖാൻ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുകയും വാട്ട്‌സ്ആപ്പ് വഴി […]
Read more

ഓപ്പറേഷൻ സിന്ദൂർ സ്‌മാരക പാർക്കുമായി ഗുജറാത്ത്

ഓപ്പറേഷൻ സിന്ദൂർ സ്‌മാരക പാർക്കുമായി ഗുജറാത്ത് സർക്കാർ. പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള കച്ചിൽ ആണ് ‘സിന്ദൂർ വനം’ എന്ന പേരിൽ പാർക്ക് നിർമിക്കുന്നത്. സായുധ സേനകളോടുള്ള ആദരസൂചകമായാണ് പാർക്ക് നിർമിക്കുന്നത് കൂടാതെ പാർക്കിൽ നടാനുള്ള മരങ്ങളും ചെടികളും ഇതിനകം അധികൃതർ കണ്ടെത്തിക്കഴിഞ്ഞു. ഒരു ഹെക്ടർ ഭൂമിയിൽ 10000 ചെടികൾ എന്ന കണക്കിലാണ് വനം നിർമിക്കുക. ദൗത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ മിനിയേച്ചർ പതിപ്പുകളും ഇവിടെ സ്ഥാപിക്കും. ഒന്നര വർഷം കൊണ്ട് പാർക്കിന്റെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. […]
Read more

ഓണ്‍ലൈന്‍ ഗെയിമുകളുടെ നിയന്ത്രണം തുടരും; ഉത്തരവ് ശെരിവെച്ച് മദ്രാസ് ഹൈക്കോടതി

ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ശരിവെച്ച് മദ്രാസ് ഹൈക്കോടതി. ഗെയിമുകളില്‍ രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പാടില്ലെന്നും രാത്രികാലങ്ങളിലെ പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിനുള്ള നിയന്ത്രണവും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് എസ്എം സുബ്രമണ്യം, ജസ്റ്റിസ് കെ. രാജശേഖര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 18 വയസിൽ താഴെയുള്ളവർക്ക് പണം വെച്ചുള്ള ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് നിയന്ത്രണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാത്രി 12നും പുലർച്ചെ അഞ്ചിനും ഇടയിൽ […]
Read more

ഹണിമൂണിന് പോയ ദമ്പതികളെ കാണ്മാനില്ല; ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി

ഭോപ്പാൽ: ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി.രാജാ രഘുവംശി- സോനം ദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹം രാജായുടെ സഹോദരനായ വിപിൻ രഘുവംശിയാണ് തിരിച്ചറിഞ്ഞത്. മേഘാലയിലേക്കാണ് ദമ്പതികൾ ഹണിമൂണിനായി പോയത്. ഭാര്യക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരൻ നേരത്തെ പറഞ്ഞിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്നവർക്കും പ്രാദേശിക ഹോട്ടൽ ജീവനക്കാരുടെ ഗൈഡുകൾക്കും സംഭവത്തിൽ പങ്കുണ്ടാകാമെന്നാണ് സഹോദരൻ്റെ ആരോപണം. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. […]
Read more

മുഖ്യമന്ത്രി ഡൽഹിയിൽ; സിൽവർ ലൈൻ പദ്ധതിയുടെ കേന്ദ്രാനുമതിക്ക് ശ്രമം

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്ന് കൂടികാഴ്ച നടത്തും. ഡൽഹിയിൽ കേന്ദ്രമന്ത്രിയുടെ ഓഫീസിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് കൂടികാഴ്ച. സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി തേടാൻ സർക്കാർ വീണ്ടും ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന. സിൽവർ ലൈനിന് ബദൽ ആയുള്ള ഇ ശ്രീധരന്റെ പദ്ധതിക്ക് അനുമതി തേടും എന്നും വിവരമുണ്ട്. റെയിൽവേ വികസനത്തിൽ കേരളത്തിന്റെ വിവിധ ആവശ്യങ്ങളും കൂടികാഴ്ചയിൽ മുഖ്യമന്ത്രി പരാമർശിച്ചേക്കും. Content: CM in Delhi; Efforts to […]
Read more

മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദിച്ചു കൊന്നു

സൂറത്ത്: മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് തൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. മെയ് 21 നാണ് അഞ്ച് പേര്‍ ചേര്‍ന്ന് മോഷണം ആരോപിച്ച് തൊഴിലാളിയായ സുരേഷ് വര്‍മ്മയെ കൊന്ന് മൃതശരീരം കനാലില്‍ തള്ളിയത്. സംഭവത്തെ തുടര്‍ന്ന് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. 50,000 രൂപ വിലമതിക്കുന്ന മാമ്പഴം മോഷ്ടിച്ചെന്ന സംശയത്തിന്‍റെ പുറത്താണ് കൊലപാതകം. മര്‍ദനത്തെ തുടര്‍ന്ന് സുരേഷ് മരിച്ചെന്ന് മനസിലാക്കിയ പ്രതികള്‍ മൃതശരീരം കാറില്‍ കയറ്റി ഒരു കനാലില്‍ വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് […]
Read more

കോഹ്ലിയുടെ പബ്ബിനെതിരെ കേസ്; സ്ഥലം അനുവദിക്കാതെ പുകവലി അനുവദിച്ചതിനാണ് കേസ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ പബ്ബിനെതിരെ കേസ്. ബെംഗളൂരു കസ്തൂര്‍ബാ റോഡിലെ ദി വണ്‍ 8 കമ്മ്യൂണിനെതിരെയാണ് കേസ്. പ്രത്യേക സ്ഥലം അനുവദിക്കാതെ പുകവലി അനുവദിച്ചതിനാണ് കേസ്. മെയ് 29 ന് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് കബ്ബണ്‍ പാര്‍ക്ക് പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തിരിക്കുന്നത്. ലൈസന്‍സ് പുതുക്കാതെ പബ്ബ് പ്രവര്‍ത്തിച്ചതിന് കഴിഞ്ഞ ജൂലൈയില്‍ പബ്ബിനെതിരെ നടപടി എടുത്തിരുന്നു. ഇതുകൂടാതെ അനുവദനീയമായ സമയത്തിനപ്പുറം പുലര്‍ച്ചെ ഒന്നര വരെ പബ്ബ് തുറന്നിരുന്നുവെന്നും ഉച്ചത്തില്‍ സംഗീതം വെച്ചുവെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ […]
Read more

ബിഹാറിൽ ഒൻപതുകാരിയെ ബലാത്സംഗംചെയ്ത്കഴുത്തറത്തുകൊന്നു; ചികിത്സ നിഷേധിച്ചതിന് കോൺഗ്രസ്, പ്രതിഷേധം

പട്‌ന: ബിഹാറിലെ മുസാഫര്‍പുരില്‍ ബലാത്സംഗത്തിനും മാരകമായ അതിക്രമത്തിനും ഇരയായ ഒന്‍പതുകാരി മരിച്ച സംഭവം. ആശുപത്രിക്കെതിരേ പ്രതിഷേധവുമായി കോൺഗ്രസ്. സമയത്ത് ചികിത്സ ലഭ്യമാക്കാതിരുന്നതാണ് പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് ബിഹാർ കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് റാം ആരോപിച്ചു. പാട്ന മെഡിക്കൽ കോളേ‍ജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വെച്ച് തിങ്കളാഴ്ച രാവിലെയോടെയായിരുന്നു കുട്ടി മരിച്ചത്. മേയ് 26-നാണ് ഒൻപതുവയസ്സുള്ള ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയശേഷം കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കഴുത്തറത്ത് കൊല്ലാനുളള ശ്രമത്തിനിടെ കുട്ടിയുടെ വോക്കല്‍ കോഡും തകര്‍ന്നു. പ്രതിയെ […]
Read more

വഴക്ക് പറയുന്നത് ആത്മഹത്യയ്ക്കുള്ള പ്രേരണയാകില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: വഴക്ക് പറയുന്നത് ആത്മഹത്യയ്ക്കുള്ള പ്രേരണയാകില്ലെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റിലായ തമിഴ്‌നാട്ടിലെ സ്‌കൂള്‍ ഹോസ്റ്റല്‍ ഇന്‍ ചാര്‍ജിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കി. ജീവനക്കാരന്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു. ഇതിനെതിരെ ജീവനക്കാരന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ കോടതി തള്ളി. തുടര്‍ന്നാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്.സ്‌കൂളും ഹോസ്റ്റലും നോക്കി നടത്തുന്നയാള്‍ എന്ന നിലയില്‍ മരിച്ചയാള്‍ കുറ്റകൃത്യം […]
Read more

ഓപ്പറേഷൻ സിന്ദൂരിൽ സംയുക്ത സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ; സർക്കാരിനെതിരെ മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാ​ഗമായുള്ള ആക്രമണത്തിൽ ഇന്ത്യൻ ജെറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ്റെ വെളിപ്പെടുത്തലിൽ നരേന്ദ്ര മോദി സ‍ർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ​ഗെ. മോദി സർക്കാർ ‘രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു’ എന്നും പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മാത്രമേ ചില ചോദ്യങ്ങൾ ചോദിക്കാൻ കഴിയൂ എന്നും വ്യക്തമാക്കി. ‘സിംഗപ്പൂരിൽ ഒരു അഭിമുഖത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. പാർലമെന്റിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer