Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

കർണാടകയിൽ മഴക്കെടുതി രൂക്ഷം; 71 പേർ മരിച്ചെന്ന് മുഖ്യമന്ത്രി

കർണാടകയിൽ മഴക്കെടുതി രൂക്ഷം. മൺസൂണിന് മുൻപുണ്ടായ ശക്തമായ മഴയിൽ സംസ്ഥാനത്താകെ 71 പേർ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഏപ്രിൽ മുതലുണ്ടായ കണക്കാണ് ഇത്. കഴിഞ്ഞ 125 വർഷത്തിനിടെ മൺസൂൺ ആരംഭിക്കുന്നതിന് മുൻപ് രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന മഴയാണ് ഈ വർഷം സംസ്ഥാനത്ത് ലഭിച്ചത്. സാധാരണയായി മെയ് മാസത്തിൽ സംസ്ഥാനത്ത് ലഭിക്കുക 74 മില്ലിമീറ്റർ മഴയാണ്. പക്ഷേ, ഈ വർഷം ഇത് 219 സെൻ്റിമീറ്ററാണ്. സാധാരണ മഴയെക്കാൾ 197 മടങ്ങ് കൂടുതൽ. മാർച്ച് മാസത്തിലെ പ്രീ മൺസൂൺ […]
Read more

സാമ്പാറിനെ ചൊല്ലി ദമ്പതികൾക്കിടയിൽ വഴക്ക്; ഭാര്യ ജീവനൊടുക്കി

കർണാടക : കർണാടകയിൽ സാമ്പാറിനെ ചൊല്ലി ദമ്പതിമാർക്കിടയിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ നിലയിൽ. ബെംഗളൂരുവിനു അടുത്ത് ദേവനഹള്ളി താലൂക്കിലെ സവനകനഹള്ളിയിലാണ് സംഭവം. നഗരത്നയെ (38) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പാറിന്റെ രുചിക്കുറവ് ചോദ്യം ചെയ്ത ഭർത്താവുമായി വഴക്കിട്ട നഗരത്ന മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും തുറക്കാതായതോടെ ജനൽ പാളി വഴി നോക്കിയപ്പോഴായിരുന്നു യുവതിയെ ആത്മാഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
Read more

രാജ്യതാൽപര്യത്തിൽ ഇന്ത്യക്കാർ ഒറ്റക്കെട്ടാണ്, യുദ്ധത്തെ പ്രോത്സാഹിപ്പിക്കില്ല; ജോൺ ബ്രിട്ടാസ്

ജക്കാർത്ത: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ജോൺ ബ്രിട്ടാസ് എംപി ഇന്തോനേഷ്യയിൽ. യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടും രാജ്യത്തിന്റെ മഹത്വവും ബ്രിട്ടാസ് പ്രസംഗത്തിലൂടെ പറഞ്ഞു. രാജ്യതാത്പര്യം വരുമ്പോൾ ഇന്ത്യക്കാർ ഒറ്റക്കെട്ടാണെന്നും അതാണ് ഈ രാജ്യത്തിന്റെ സൗന്ദര്യവും ശക്തിയും. കക്ഷികളിൽ മൂന്ന് കക്ഷികൾ ഭരണപക്ഷത്തിനെതിരാണ്. എങ്കിലും ഞങ്ങൾ ഒരു ദൗത്യത്തിലാണ്. ഇതാണ് ഇന്ത്യയുടെ സംസ്കാരം. ഇങ്ങനെയാണ് ഇന്ത്യ പാകിസ്താനിൽ നിന്ന് വ്യത്യസ്തമാകുന്നത് എന്നും ബ്രിട്ടാസ് പറഞ്ഞു. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. വൈവിധ്യങ്ങളുടെ […]
Read more

അൻവർ തീരുമാനം പറയുന്നപക്ഷം യുഡിഎഫും തീരുമാനമറിയിക്കും; വിഡി സതീശൻ

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ പി.വി. അൻവർ തീരുമാനം പറയുന്ന പക്ഷം യുഡിഎഫിൻ്റെ അഭിപ്രായം അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് അധ്യക്ഷനെന്ന നിലയിൽയുഡിഎഫിൻ്റെ അഭിപ്രായം പറയേണ്ടത് എന്റെ ചുമതലയാണെന്ന് സതീശൻ പറഞ്ഞു. ഈ കാര്യത്തിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും സതീശൻ അറിയിച്ചു. അൻവറിനു നേരെ യുഡിഎഫ് വാതിൽ അടയ്ക്കുകയോ തുറയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് മുൻപ് പറഞ്ഞിരുന്ന കാര്യവും സതീശൻ ആവർത്തിച്ചു. അന്ന് മാധ്യമങ്ങൾ അത് ഗൗരവത്തിലെടുത്തില്ല. ഇപ്പോൾ അന്ന് പറഞ്ഞതിന്റെ […]
Read more

പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനൊപ്പം വേദി പങ്കിട്ട് പാക് മന്ത്രിമാർ

ന്യൂഡൽഹി: ഭീകരർക്കൊപ്പം പാക്ക് മന്ത്രിമാർ വേദി പങ്കിടുന്നതിൻ്റെ ചിത്രങ്ങളും വിഡിയോയും പുറത്ത്. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന സെയ്‌ഫുള്ള കസൂരിയുൾപ്പെടെയുള്ള ഭീകരാറുമായുള്ള ചിത്രമാണ് പുറത്തു വന്നത്. പാക്കിസ്‌ഥാൻ്റെ ആണവപരീക്ഷണങ്ങളുടെ വിജയം ആഘോഷിക്കാൻ പാക്ക് പഞ്ചാബിലെ കസുറിൽ മേയ് 29ന് നടത്തിയ പരിപാടിയിലാണ് മന്ത്രിമാരും ഭീകരരും ഒരുമിച്ചു പങ്കെടുത്തത്. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ അടുത്ത അനുയായികളും പാക്കിസ്‌ഥാൻ മുസ്‌ലിം ലീഗ് നവാസ് നേതാവ് മറിയം നവാസ്, പാക്ക് ഭക്ഷ്യ മന്ത്രി മാലിക് റഷിദ് അഹമ്മദ് ഖാൻ, പാക്ക് […]
Read more

ബാങ്ക് തട്ടിപ്പ് തുകയില്‍ മൂന്നിരട്ടി വര്‍ധനയെന്ന് ആര്‍ബിഐ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ബാങ്ക് തട്ടിപ്പുകളില്‍ വൻവർധന. 2025 മാര്‍ച്ചില്‍ ഈ തുക ഏകദേശം മൂന്ന് മടങ്ങ് വര്‍ദ്ധിച്ച് 36,014 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 12,230 കോടി രൂപയായിരുന്നു. തട്ടിപ്പ് തുകയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 23,953 തട്ടിപ്പുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഇത് 36,060 ആയിരുന്നു. ഇതില്‍ തന്നെ സ്വകാര്യ ബാങ്കുകളിലെ തട്ടിപ്പുകള്‍ 59.42 […]
Read more

ദേശീയപാത തകര്‍ച്ച; കരാര്‍ കമ്പനി 80 കോടി ചെലവില്‍ ഫ്ളൈഓവര്‍ നിര്‍മിക്കണം

ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത തകർച്ചയിൽ കടുത്ത നടപടിക്കൊരുങ്ങി ദേശീയപാത അതോറിറ്റി. നിർമാണക്കരാർ ഏറ്റെടുത്ത കെഎൻആർ കൺസ്ട്രക്ഷൻ കമ്പനിക്കും പദ്ധതിയുടെ സ്വതന്ത്ര എൻജിനിയറായ ഭോപാൽ ഹൈവേ എൻജിനിയറിങ് കൺസൽട്ടൻ്റിനും നോട്ടീസ് നൽകി. സ്വന്തം ചെലവിൽ കരാർ കമ്പനി ഫ്ളൈഓവർ നിർമിക്കണം. 80 കോടിയാണ് ചെലവ് കണക്കാക്കിയത്. ഈ തുക കമ്പനി വഹിക്കണം. പാതയുടെ തകർച്ച പരിശോധിച്ച ഐഐടി വിദഗ്‌ധരടങ്ങിയ സംഘത്തിന്റെ റിപ്പോർട്ട് വ്യാഴാഴ്ച്‌ച കേന്ദ്ര ഉപരിതലഗതാഗതസെക്രട്ടറിക്ക് കൈമാറി. ഇതുപ്രകാരമാണ് നടപടി. ഐഐടി ഡൽഹിയിലെ ഡോ. അനിൽ ദീക്ഷിത്, […]
Read more

ക​ര്‍​ണാ​ട​ക​യി​ല്‍ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍. കു​ട​ക് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 19കാരിയായ തേജസ്വിനിയാണ് ജീ​വ​നൊ​ടു​ക്കി​യത് . പൊ​ന്നം​പേ​ട്ടി​ലെ ഹ​ള്ളി​ഗാ​ട്ട് കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ആ​ന്‍​ഡ് മെ​ഷീ​ന്‍ ലേ​ണിം​ഗ് കോ​ഴ്‌​സ് ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു തേ​ജ​സ്വി​നി. പ​ഠ​ന സ​മ്മ​ര്‍​ദമാണ് താ​ന്‍ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യു​ള​ള വി​ദ്യാ​ർ​ഥി​നി​യു​ടെ കു​റി​പ്പ് ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു. ത​നി​ക്ക് ആ​റ് വി​ഷ​യ​ങ്ങ​ൾ എ​ഴു​തി​യെ​ടു​ക്കാ​നു​ണ്ടെ​ന്നും പ​ഠ​നം തു​ട​രാ​ന്‍ താ​ല്‍​പര്യ​മി​ല്ലെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. ക​ര്‍​ണാ​ട​ക​യി​ലെ റാ​യ്ച്ചൂ​ര്‍ സ്വ​ദേ​ശി​യാ​യ മ​ഹ​ന്ത​പ്പ​യു​ടെ ഏ​ക […]
Read more

വ്യോമസേനയില്‍ ഓഫീസറാകാം, 1.77 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ വ്യോമസേനയില്‍ ഓഫീസറാകാന്‍ അവസരം. എയര്‍ ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (AFCAT) ജൂണ്‍ രണ്ട് മുതല്‍ അപേക്ഷിക്കാം. ജൂലൈ 26ന് തുടങ്ങുന്ന കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ഫ്‌ളൈയിങ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ച് എന്നീ വിഭാഗങ്ങളിലാണ് അവസരം. ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ഫ്‌ളൈയിങ് ബ്രാഞ്ച് വിഭാഗത്തില്‍ 20 മുതല്‍ 24 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 2002 ജൂലൈ രണ്ടിനും, 2006 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാണ് അപേക്ഷിക്കാന്‍ […]
Read more

അതിര്‍ത്തിയില്‍ ജാഗ്രതയോടെ തുടരുംമെന്ന് ഇന്ത്യ

ജമ്മു: പാകിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അതിര്‍ത്തിയില്‍ ജാഗ്രതയോടെ തുടരുമെന്നും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്). പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകുമെന്ന വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന് ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് പറഞ്ഞു. അതിര്‍ത്തിയില്‍ ബിഎസ്എഫ് സജ്ജമാണ്. ഷെല്ലാക്രമണം നടത്തുന്നതിനിടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ പാക് ഭീകരര്‍ ശ്രമിച്ചു. ഇത്തരം 50 ഓളം ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ സാധിച്ചു. അസിസ്റ്റന്റ് കമാന്‍ഡന്റ് നേഹ ഭണ്ഡാരി ഉള്‍പ്പെടെയുള്ള വനിത ഉദ്യോഗസ്ഥര്‍ ഫോര്‍വേര്‍ഡ് പോസ്റ്റുകള്‍ മാതൃകാപരമായി കൈകാര്യം ചെയ്യുന്നു.പ്രകോപനമില്ലാതെ അഖ്‌നൂരിനടുത്തുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer