ഗ്വാളിയോർ: മധ്യപ്രദേശിലെ സിരോലിയിൽ കാണാതായിട്ട് അഞ്ച് ദിവസമായ 12കാരിയുടെ മൃതദേഹം ഭിണ്ടിലെ സിന്ധ് നദീ തീരത്ത് കണ്ടെത്തി. മൃതദേഹത്തിന്റെ വലിയൊരു ഭാഗം മുതലകൾ തിന്ന നിലയിലായിരുന്നു.
അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ മെയ് 25നാണ് കാണാതായതായി പൊലീസിൽ പരാതി ലഭിച്ചത്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുട്ടി വീട്ടിൽ വെച്ച് ജീവനൊടുക്കിയതാണെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ള രണ്ടാനച്ഛൻ മൊഴി നൽകിയിരുന്നു. ശേഷം സാമൂഹികനാണക്കേടും ഭയവും കാരണം മൃതദേഹം രഹസ്യമായി നദിയിൽ തള്ളിയെന്നും ആരോപണം ഉണ്ട്.
പൊലീസ് മൃതശരീരം കുട്ടിയുടെ ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് വിശദമായി അന്വേഷിക്കുകയാണ്. നദിയിൽ തള്ളുന്നതിന് മുൻപ് ഇയാൾ വലിച്ച് കീറിയതാണോ അതോ നദിയിലുണ്ടായിരുന്ന മുതലകൾ കടിച്ചു കീറിയതാണോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. ഡി.എൻ.എ പരിശോധന നടത്തി ശാസ്ത്രീയമായി മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.





