Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഖത്തര്‍

ദോഹ: ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതിനെ സ്വാഗതം ചെയ്ത് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളുടെയും സമാധാനത്തോടുള്ള പ്രതിബദ്ധതയും സമവായത്തോടെ സുസ്ഥിര സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് കരാറെന്ന് മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ശ്രമങ്ങള്‍ക്ക് ഖത്തറിന്റെ അഗാധമായ നന്ദിയും മന്ത്രാലയം അറിയിച്ചു.സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും […]
Read more

പാക് ഡ്രോണ്‍ ആക്രമണം; ഉദ്ദംപൂരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഉദ്ദംപൂര്‍ വ്യോമതാവളത്തിനു നേരെ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായി സേവനം അനുഷ്ടിച്ചിരുന്ന രാജസ്ഥാന്‍ ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് വീരമൃത്യു വരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തുവെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 14 വര്‍ഷത്തിലേറെയായി സൈന്യത്തില്‍ […]
Read more

അതിർത്തി ജില്ലകള്‍ ശാന്തമാകുന്നു; കനത്ത ജാഗ്രത തുടര്‍ന്ന് സൈന്യം

വെടിനിർത്തൽ കരാറിന് പിന്നാലെ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകള്‍ ശാന്തമാകുന്നുവെന്ന് റിപ്പോർട്ടുകൾ. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശ്രീനഗറിലും പൂഞ്ചിലും അഖ്നൂരിലും പുതിയ ഡ്രോണ്‍ സെെറ്റിംഗുകളില്ല. ഡ്രോണ്‍ തകർന്നുവീണ പഞ്ചാബിലെ ഫിറോസ്‌പൂരിലും, പത്താന്‍കോട്ടിലും നിലവിൽ സ്ഥിതി ശാന്തമാണ്.കശ്മീരടക്കം ഇന്ത്യ-പാകിസ്ഥാൻ തിര്‍ത്തി മേഖലകളിലെല്ലാം കനത്ത ജാഗ്രത തുടരുകയാണ്. ജമ്മു അടക്കമുള്ള അതിര്‍ത്തി മേഖലകളും സാധാരണ നിലയിലേക്ക് പോവുകയാണ്. ഇന്നത്തെ പകലും രാത്രിയും വെടിനിര്‍ത്തൽ കരാറിൽ നിര്‍ണായകമാണ്.
Read more

വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് പ്രകോപനം

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അത് ലംഘിച്ച പാക് നിലപാട് പാകിസ്ഥാനെ എന്തുകൊണ്ട് ഇന്ത്യ തെമ്മാടി രാഷ്ട്രമെന്ന് വിളിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതോടെ സൈന്യം ജാഗ്രതയിലാണ്. ഇരുരാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. ഉച്ചകഴിഞ്ഞ് 3.35ന് പാകിസ്ഥാന്‍ ഡിജിഎംഒയാണ് ഇന്ത്യയുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ധാരണയാവുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് വെടിനിര്‍ത്തലിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അത് […]
Read more

ഐഫോണിന്റെ ഡിമാന്റ് കൂടി ; ഇന്ത്യയില്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ആപ്പിള്‍

ന്യൂഡല്‍ഹി: അമേരിക്കയില്‍ ആവശ്യക്കാര്‍ കൂടിയതോടെ ഇന്ത്യയില്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ആപ്പിള്‍ . ജൂണ്‍ മാസത്തോടെ 12 മുതല്‍ 14 ബില്യണ്‍ വരെ വിലമതിക്കുന്ന ഫോണുകള്‍ വിതരണം ചെയ്യാനാണ് കമ്പനി നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യു എസ്സിലേക്കുള്ള ഐ ഫോണുകളുടെ കയറ്റുമായി വര്‍ധിച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 40 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫോണുകള്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആപ്പിളിന്റെ ആവശ്യം നിറവേറ്റി നിര്‍മ്മാണം വേഗത്തിലാക്കാന്‍ ഇന്ത്യന്‍ കമ്പനികളായ ടാറ്റ ഇലക്ട്രോണിക്സും, ഫോക്സ്‌കോണും ശ്രമം […]
Read more

ഇന്ത്യ പാക് സംഘര്‍ഷം; പാകിസ്താനില്‍ ഭക്ഷ്യ, ഇന്ധന ക്ഷാമമെന്ന് സൂചന

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചു. 48 മണിക്കൂര്‍ നേരത്തേക്ക് പമ്പുകള്‍ അടച്ചിടാന്‍ ഇസ്ലാമാബാദ് ക്യാപിറ്റല്‍ ടെറിട്ടറി ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റാണ് ഉത്തരവിട്ടത്. ഈ നീക്കത്തിന് പിന്നിലെ കാരണം ഉത്തരവില്‍ വ്യക്തമല്ലെങ്കിലും പാകിസതാന്‍ കടുത്ത ഇന്ധനക്ഷാമത്തിലേക്ക് കടക്കുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാകിസ്താനില്‍ ഭക്ഷ്യക്ഷാമവും ഉണ്ടെന്നാണ് സൂചനകള്‍. ഡല്‍ഹിയിലേക്ക് പാകിസ്താന്‍ അയച്ച മിസൈല്‍ ഹരിയാനയിലെ സിര്‍സയില്‍ വച്ച് ഇന്ത്യ തകര്‍ത്തിരുന്നു. പിന്നാലെ പാകിസ്തനിലെ തന്ത്രപ്രധാന വ്യോമതാവളങ്ങളായ റാവല്‍പിണ്ടിയിലുള്ള നുര്‍ ഖാന്‍, ചക്‌വാലിലെ […]
Read more

ഇന്ത്യാ -പാക് സംഘര്‍ഷം: ആശങ്ക അറിയിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യാ -പാക് സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ചൈന. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇരുരാജ്യങ്ങളും സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ചൈന വ്യക്തമാക്കി. സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇരുവിഭാഗങ്ങളും ശ്രമിക്കണമെന്നും ശാന്തതയും സമാധാനവും പാലിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സമാധാനപരമായ മാര്‍ഗത്തിലൂടെ രാഷ്ട്രീയ ഒത്തുതീര്‍പ്പിലേക്കെത്തെണമെന്നും,സംഘര്‍ഷം കൂടുതല്‍ വഷളാക്കുന്ന നടപടികളില്‍ നിന്നും ഇരുരാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇന്ത്യയുടെയും പാകിസ്താന്റെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും, സ്ഥിരതയുള്ളതും സമാധാനപരവുമായ അന്തരീക്ഷത്തിനും ഇത് പ്രധാനമാണ്. അതാണ് അന്താരാഷ്ട്ര സമൂഹം […]
Read more

ഇന്ത്യ – പാക് സംഘർഷം; പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ

ഇന്ത്യ – പാകിസ്താൻ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ. മണ്ഡലം, ലോക്കല്‍ സമ്മേളനങ്ങള്‍ പ്രതിനിധിസമ്മേളനം മാത്രമായി നടത്താന്‍ തീരുമാനം. പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും മാറ്റിവയ്ക്കണമെന്ന് പാര്‍ട്ടി ഘടകങ്ങള്‍ക്ക് സിപിഐ സംസ്ഥാന കൗണ്‍സില്‍ നിര്‍ദേശം നല്‍കി. രാജ്യത്തിന് വേണ്ടി നിലകൊള്ളേണ്ട സമയമാണിതെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, ഇന്ത്യ – പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളും മാറ്റി വച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്.
Read more

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: അറസ്റ്റ് നിയമവിരുദ്ധമെന്ന് പ്രതി

മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് കേസിലെ പ്രതിയായ ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം.തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭ്യര്‍ഥിച്ച് ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം (30) ബാന്ദ്ര മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ പിന്‍വലിച്ച ശേഷമാണ് പ്രതി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചത്. പൊലീസിനോടു നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് 13ലേക്കു മാറ്റിവച്ചു. […]
Read more

അതിർത്തിയിലെ സംഘർഷം; മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ കർശന നിയന്ത്രണം

ഇന്ത്യ പാക്ക് അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മുംബൈയിലെ എയർപോർട്ട്, പ്രധാന റയിൽവേ ആരാധനാലയങ്ങൾ, സുരക്ഷാ നടപടികൾ ശക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ സിദ്ധിവിനായക ക്ഷേത്രം തേങ്ങ, മാല, പ്രസാദം എന്നിവ നിരോധിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ദക്ഷിണ മുംബൈയിലെ പ്രഭാദേവിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ദിവസേന ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായെത്തുന്നത്. ക്ഷേത്രം തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer