Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

പാകിസ്ഥാനുള്ള വായ്പകൾ പുനഃപരിശോധിക്കണമെന്ന് ഇന്ത്യ

ഇന്ത്യ-പാക് പ്രകോപനം തുടരുന്നതിനിടെ നിർണായക യോഗം ചേരാൻ ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട്(ഐഎംഎഫ്). വാഷിംഗ്ടണിലാണ് യോഗം ചേരുക. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് 1.3 ബില്യൺ ഡോളർ വായ്പ നൽകുന്നത് സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ നടക്കും. യോഗത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കും. പാകിസ്ഥാന് നൽകുന്ന വായ്പകൾ പുനഃപരിശോധിക്കണമെന്നാണ് ഇന്ത്യ ഉയർത്തുന്ന ആവശ്യം. പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും യോഗത്തിൽ ഇന്ത്യ ഉയർത്തും. ഇന്ന് നടക്കുന്ന യോഗത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കുമെന്ന് വിദേശകാര്യ […]
Read more

പഞ്ചാബിൽ ജാഗ്രതാ നിർദേശം, പരിഭ്രാന്തി വേണ്ടെന്ന് അമൃത്സർ ഡിപിആർ

ഒന്യൂഡൽഹി: അതിർത്തി പ്രദേശങ്ങളിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന് സജ്ജമാകുകയാണ് ഇന്ത്യ. രാജ്യത്ത് ഉടനീളം സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണ സാധ്യത കണക്കിലെടുത്ത് പഞ്ചാബിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. എല്ലാവരും വീടുകളിൽ കഴിയണമെന്നും, ലൈറ്റുകൾ തെളിയിക്കരുതെന്നും ജനാലകൾക്കരികിൽ നിൽക്കരുതെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അമൃത്സർ ഡിപിആർഒയുടെ നിർദേശത്തിൽ പറയുന്നു. പ്രദേശത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
Read more

ഇന്ത്യാ-പാക് സംഘർഷത്തിൽ ഇടപെടില്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ അമേരിക്ക ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. എന്നാല്‍‌ പ്രസിഡന്റ് ഡോണൾഡ് ട്രംപും താനും ഇരു രാജ്യങ്ങളോടും സംഘർഷം കുറയ്ക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും ഫോക്സ് ന്യൂസ് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അൽപ്പം ശാന്തരാകാൻ അവരെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കും. എന്നാൽ അടിസ്ഥാനപരമായി നമുക്ക് പങ്കാളിത്തമില്ലാത്ത, അമേരിക്കയുടെ നിയന്ത്രണശേഷിയുമായി ബന്ധമില്ലാത്ത ഒരു യുദ്ധത്തിൽ നമ്മൾ ഇടപെടാൻ പോകുന്നില്ല. ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാൻ അമേരിക്കക്ക് പറയാൻ കഴിയില്ല. പാകിസ്ഥാനികളോടും ആയുധം […]
Read more

അതിർത്തിയിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം; തിരിച്ചടി തുടർന്ന് ഇന്ത്യ

ശ്രീനഗർ: ജമ്മുവിൽ പുലർച്ചെ വീണ്ടും പാകിസ്ഥാൻറെ ഭാ​ഗത്ത് നിന്ന് പ്രകോപനമുണ്ടായതായി റിപ്പോർട്ട്. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു. പുലർച്ചെ നാല് മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കൃത്യമായി നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു.ജമ്മു കശ്മീർ അതിർത്തി മേഖലയിൽ പാകിസ്ഥാൻറെ ഡ്രോണുകൾ അടക്കം ഉപയോഗിച്ചുള്ള ആക്രമണം തുടരുകയാണ്. അതിനിടെ ആക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടതായും വിവരമുണ്ട്. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലാണ് ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ ഒരാൾക്ക് […]
Read more

ബിഹാറിൽ കോൺ​ഗ്രസിന് ആശ്വാസം ; രണ്ട് എന്‍ഡിഎ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം നിൽകെ കോണ്‍ഗ്രസിലേക്ക് ചേക്കേറി രണ്ട് മുതിര്‍ന്ന എന്‍ഡിഎ നേതാക്കള്‍ .മുന്‍ ബിജെപി നേതാവ് അനില്‍ സിങ്, ജെഡിയു നേതാവ് ശംഭു പട്ടേല്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജേഷ് കുമാറിന്റെ സാന്നിദ്ധ്യത്തിലാണ് ഇരുവരും പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.
Read more

ദ്വിദിന സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തി. ഇരുപതാമത് ഇന്ത്യ-ഇറാന്‍ സംയുക്ത സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് അരാഗ്ചി ഇന്ത്യയിലെത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും കൂടിക്കാഴ്ച നടത്തും. പാകിസ്താന്‍ സന്ദര്‍ശിച്ച ശേഷമാണ് അരാഗ്ചി ഇന്ത്യയിലേക്ക് എത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് അരാഗ്ചിയുടെ സന്ദര്‍ശനം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇടപെടുമെന്ന് നേരത്തെ തന്നെ അരാഗ്ചി പറഞ്ഞിരുന്നു. പാക് സന്ദര്‍ശന […]
Read more

പ്രകോപനം തുടർന്ന് പാകിസ്ഥാൻ; അതിർത്തി പ്രദേശങ്ങളിൽ ഇന്നും വെടിവെപ്പ്

ഓപ്പറേഷൻ സിന്ദൂറിന്റെ പിന്നാലെ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ. അതിർത്തി പ്രദേശങ്ങളിൽ ഇന്നും വെടിവെപ്പ് തുടരുകയാണ്.ഇന്നലെ പൂഞ്ചിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചിരുന്നു . ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. പാക് പ്രകോപനം തുടർന്നാൽ തിരിച്ചടിക്കാൻ സുരക്ഷാ സേനക്ക് നിർദേശം നൽകി കരസേന മേധാവി. ഇന്ത്യൻ ഓപ്പറേഷൻ സിന്ദൂറിൽ നടുങ്ങിയ പാകിസ്ഥാൻ കഴിഞ്ഞ ദിവസം നടത്തിയ ഷെല്ലാക്രമണത്തിൽ പ്രദേശവാസികളായ 15 പേർ കൊല്ലപ്പെട്ടു. 43 പേർക്ക് പരുക്കേറ്റു. രണ്ട് സിആർപിഎഫ് […]
Read more

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിർത്തിവെച്ച് ഖത്തർ എയർവേസ്

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഖത്തർ എയർവേയ്‌സ്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവെച്ചത്. സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും എയർലൈൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. റദ്ദാക്കിയ വിമാന സർവീസുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് https://qatarairways.com എന്ന വെബ്‌സൈറ്റ് പരിശോധിക്കാമെന്നും 00974 4144 5555 എന്ന നമ്പറിൽ കോൺടാക്റ്റ് സെന്ററിലേക്ക് വിളിക്കാമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യ നടത്തിയ ആക്രമണങ്ങളെ തുടർന്ന് പാകിസ്ഥാൻ 48 […]
Read more

‘ഓപ്പറേഷൻ സിന്ദൂറിനെ സ്വാഗതം സിപിഐഎം ചെയ്യുന്നു’: എം എ ബേബി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ സ്വാഗതം ചെയ്യുന്നതായി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അയൽ രാജ്യത്ത് ഭീകരവാദികളുടെ കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ സർക്കാർ പ്രവർത്തിക്കണം. ഭീകരാക്രമണം നടത്തിയവരെ നിയമനടപടികൾക്ക് വിധേയമാക്കാൻ ഇന്ത്യക്ക് കൈമാറണം. കേന്ദ്രസർക്കാർ അതിനു വേണ്ടി പ്രവർത്തിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു. ഇന്ത്യ നടത്തിയ ആക്രമണത്തിന്റെയും പാകിസ്താന്റെ തിരിച്ചടികളുടെയും സാഹചര്യത്തിൽ യുദ്ധ ഭീകരത ഓർമ്മിപ്പിച്ച് സിപിഐഎം നേതാവ് എം സ്വരാജ് രംഗത്തെത്തി. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ ‘ദൽഹി ഗാഥകൾ’ എന്ന നോവലിലെ ചില […]
Read more

ഓപ്പറേഷന്‍ സിന്ദൂര്‍; സര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച 11 മണിക്കാണ് യോഗം. പാര്‍ലമെന്റ് ലൈബ്രറികെട്ടിടത്തിലെ ജി -074ല്‍ വെച്ച് യോഗം ചേരുമെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്.. ഇതര രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, സിക്കിം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഡിജിപി, കാബിനറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer